Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: assembly election 2026

റാന്നിയിൽ യുഡിഎഫ് സ്ഥാനാർഥി പഴകുളം മധുവിന് വിജയം

റാന്നി: 2026 നിയമസഭ തെരഞ്ഞെടുപ്പിൽ റാന്നി നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി പഴകുളം മധുവിന് വിജയം. 54652 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് പഴകുളം മധു വിജയിച്ചത്. പ്രധാന എതിരാളികളായ എൽഡിഎഫ് സ്ഥാനാർഥി പ്രമോദ് നാരായണൻ 50308 വോട്ടുകളും, ബിജെപി സ്ഥാനാർഥി തോമസ് കെ. സാമുവൽ 17993 വോട്ടുകളും നേടി. റാന്നി താലൂക്കിൽ ഉൾപ്പെടുന്ന റാന്നി, റാന്നി പഴവങ്ങാടി, റാന്നി അങ്ങാടി, റാന്നി പെരുനാട്, അയിരൂർ, ചെറുകോൽ, നാറാണാംമൂഴി, വടശ്ശേരിക്കര, വെച്ചൂച്ചിറ എന്നീ ഗ്രാമപഞ്ചായത്തുകളും, മല്ലപ്പള്ളി താലൂക്കിൽ ഉൾപ്പെടുന്ന […]
Read more

യുഡിഎഫ് വിജയം മതേതര കേരളത്തിന്റെ പ്രഖ്യാപനമെന്ന് വി.ഡി. സതീശൻ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ വൻ വിജയം മതേതര കേരളത്തിന്റെ ശക്തമായ പ്രഖ്യാപനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. തിരഞ്ഞെടുപ്പിൽ ജനങ്ങൾ നൽകിയ വിധി കേരളത്തിന്റെ രാഷ്ട്രീയ ദിശ മാറ്റുന്ന സന്ദേശമാണെന്നും അദ്ദേഹം പ്രതികരിച്ചു. പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്തപ്പോൾ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും നൽകിയ വാഗ്ദാനം പാലിക്കാനായതിൽ അഭിമാനമുണ്ടെന്നും, യുഡിഎഫ് ഒരു കുടുംബമായി ഒന്നിച്ച് നടത്തിയ പോരാട്ടത്തിന്റെ ഫലമാണ് ഈ വിജയമെന്നും സതീശൻ വ്യക്തമാക്കി. വിജയത്തിന് കാരണമായ വോട്ടർമാർക്കും പ്രവർത്തകർക്കും അദ്ദേഹം നന്ദി […]
Read more

എൽഡിഎഫിനെ കൈവിടാതെ വീണ്ടും ആറ്റിങ്ങൽ; സീറ്റ് നിലനിര്‍ത്ത് ഒ എസ് അംബിക

ആറ്റിങ്ങൽ: 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ ആറ്റിങ്ങൽ നിയോജക മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാര്‍ഥി ഒ എസ് അംബികയ്ക്ക് വിജയം. 13375 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് അംബിക വിജയിച്ചത്. പ്രധാന എതിരാളികളായ ബിജെപി സ്ഥാനാര്‍ഥി പി സുധീർ 45788 വോട്ടുകളും കോൺ​ഗ്രസ് സ്ഥാനാര്‍ഥി സന്തോഷ് ഭദ്രൻ 41372 വോട്ടുകളും നേടി. ശക്തമായ ത്രികോണ പോരാട്ടമാണ് ആറ്റിങ്ങലിൽ ഇത്തവണ കണ്ടത്. ചരിത്രപരമായി ഇടതുപക്ഷത്തിന് വ്യക്തമായ മുൻതൂക്കമുള്ള മണ്ഡലമാണ് ആറ്റിങ്ങൽ. ഒരുകാലത്ത് പ്രധാന എതിരാളിയായിരുന്ന കോൺഗ്രസ് പിന്നിലേക്ക് പോയി ബിജെപി ഒരു ശക്തമായ […]
Read more

ടിപിയുടെ ഓർമ്മദിനത്തിൽ വടകരയിൽ കെ കെ രമയ്ക്ക് വിജയത്തിളക്കം

വടകര: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ ശ്രദ്ധാകേന്ദ്രമായ വടകര മണ്ഡലം യുഡിഎഫ് നിലനിർത്തി. യുഡിഎഫ് സ്ഥാനാർഥി കെ.കെ. രമ 14,862 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം നേടി. കെ.കെ. രമയ്ക്ക് 70,117 വോട്ടുകൾ ലഭിച്ചപ്പോൾ എൽഡിഎഫ് സ്ഥാനാർഥി എം.കെ. ഭാസ്‌കരൻ 55,255 വോട്ടുകളും എൻഡിഎ സ്ഥാനാർഥി കെ. ദിലീപ് 14,295 വോട്ടുകളും നേടി. വടകര മണ്ഡലം ശക്തമായ രാഷ്ട്രീയ പോരാട്ടങ്ങൾക്കാണ് അറിയപ്പെടുന്നത്. 2021ലെ തെരഞ്ഞെടുപ്പിൽ ആർഎംപി-യുഡിഎഫ് സഖ്യത്തിന് വിജയം ലഭിച്ചിരുന്നു. ടി.പി. ചന്ദ്രശേഖരൻ കൊല്ലപ്പെട്ടതിന് ശേഷമുള്ള രാഷ്ട്രീയ സാഹചര്യം […]
Read more

20,000ത്തിലധികം ഭൂരിപക്ഷം; ഇടുക്കി റോയ് കെ പൗലോസിനൊപ്പം

ഇടുക്കി: 2026 നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടുക്കി മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി റോയ് കെ പൗലോസ് വിജയം നേടി. 23,822 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയം. റോയ് കെ പൗലോസിന് 70,562 വോട്ടുകൾ ലഭിച്ചപ്പോൾ എൽഡിഎഫ് സ്ഥാനാർഥി റോഷി അഗസ്റ്റിൻ 46,740 വോട്ടുകൾ നേടി. വാശിയേറിയ പോരാട്ടമായി കരുതിയ മത്സരത്തിൽ റോഷി അഗസ്റ്റിന് കനത്ത തോൽവിയാണ് നേരിട്ടത്. 2001 മുതൽ റോഷി അഗസ്റ്റിന്റെ ശക്തമായ മണ്ഡലമായിരുന്നു ഇടുക്കി. 2021ലെ തെരഞ്ഞെടുപ്പിൽ അദ്ദേഹം 66,436 വോട്ടുകൾ നേടി വിജയിച്ചിരുന്നു. എന്നാൽ ഇത്തവണ […]
Read more

ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞു; ആലത്തൂർ വീഴാതെ കാത്ത് എല്‍ഡിഫ്

ആലത്തൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് യുഡിഎഫ് മുന്നേറ്റം തുടരുന്നതിനിടെ ആലത്തൂർ മണ്ഡലം എൽഡിഎഫ് നിലനിർത്തി. സിപിഐഎം സ്ഥാനാർഥിയായ ടി എം ശശി 8553 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ യുഡിഎഫ് സ്ഥാനാർഥി കെ എല്‍ ഫെബിന്‍നെ പരാജയപ്പെടുത്തി. ടി.എം. ശശിക്ക് 61,564 വോട്ടുകൾ ലഭിച്ചപ്പോൾ ഫെബിന് 53,011 വോട്ടുകളും നേടി. എൻഡിഎ സ്ഥാനാർഥിയായ കെ വി പ്രസന്നകുമാർ 17,347 വോട്ടുകൾ നേടി. 1957-ൽ രൂപീകൃതമായ ആലത്തൂർ മണ്ഡലം ഇടതുപക്ഷത്തിന് ശക്തമായ സ്വാധീനമുള്ള പ്രദേശമാണ്. കഴിഞ്ഞ ചില പതിറ്റാണ്ടുകളായി സിപിഎമ്മിന്റെ ഉറച്ച […]
Read more

തമിഴ്‌നാട് ടിവികെ തരംഗം; മൂന്നാം സ്ഥാനത്തേക്ക് പിൻതള്ളപ്പെട്ട് ഡിഎംകെ

ചെന്നൈ: തമിഴ്‌നാട് നിയമസഭാ വോട്ടെണ്ണലിൽ നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടിവികെ) വൻ മുന്നേറ്റം തുടരുന്നതിനിടെ ഡിഎംകെ ആസ്ഥാനം ആളൊഴിഞ്ഞ നിലയിൽ. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തിൽ തന്നെ വൻ തിരിച്ചടി നേരിട്ടതോടെ ചെന്നൈയിലെ അണ്ണാ അറിവാലയിൽ രാവിലെ ആഘോഷത്തിനായി ഒരുക്കിയിരുന്ന പന്തലുകളും കസേരകളും പ്രവർത്തകർ നീക്കം ചെയ്യുന്നതായി റിപ്പോർട്ട്. ആദ്യഘട്ടത്തിൽ 15 ഓളം മണ്ഡലങ്ങളിൽ ലീഡ് നേടിയ ടിവികെ നിലവിൽ ഏകദേശം 104 സീറ്റുകളിൽ മുന്നിലാണ്. നഗര മേഖലകളിൽ ഉൾപ്പെടെ ലഭിക്കുന്ന ശക്തമായ പിന്തുണ […]
Read more

മൂന്ന് സംസ്ഥാനങ്ങളിലും ഭരണമാറ്റം: കേരളത്തിൽ UDF മുന്നേറ്റം; ഞെട്ടിയത് തമിഴ്നാട്

ന്യൂഡൽഹി: ബംഗാൾ, തമിഴ്നാട്, കേരളം എന്നീ പ്രധാന സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ ഭരണമാറ്റ സൂചനകളിലേക്ക് നീങ്ങുന്നു. പ്രത്യേകിച്ച് തമിഴ്നാട്ടിലെ രാഷ്ട്രീയ മാറ്റമാണ് ഏറ്റവും വലിയ അപ്രതീക്ഷിതമായി വിലയിരുത്തപ്പെടുന്നത്. കേരളത്തിലും ബംഗാളിലും കടുത്ത മത്സരം ഉണ്ടാകുമെന്ന് മുൻകൂട്ടി പ്രവചിച്ചിരുന്നെങ്കിലും ഫലപ്രവണതകൾ പ്രതീക്ഷകളെ മറികടക്കുന്നതായി മാറി. കേരളത്തിൽ നേരിയ ഭൂരിപക്ഷത്തോടെ ഭരണം തുടരുമെന്നായിരുന്നു എൽഡിഎഫിന്റെ പ്രതീക്ഷ, എന്നാൽ നിലവിലെ കണക്കുകൾ യുഡിഎഫിന് ഏകദേശം 100 സീറ്റുകളിലേക്ക് മുന്നേറ്റം സൂചിപ്പിക്കുന്നു. ഒരിടവേളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ സ്വന്തം മണ്ഡലത്തിൽ പിന്നിലായത് ശ്രദ്ധേയമായി. […]
Read more

‘മാണി’ തകർന്നു? കുതിച്ചുകയറി ജോസഫിൻ്റെ കേരള കോൺ​ഗ്രസ്

കോട്ടയം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ മുന്നേറ്റത്തിന് കരുത്ത് പകർന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗം. മത്സരിച്ച എട്ട് മണ്ഡലങ്ങളിൽ ഏഴിടങ്ങളിൽ ജോസഫ് വിഭാഗം സ്ഥാനാർഥികൾ ലീഡ് നിലയിലാണ്. ഇരിഞ്ഞാലക്കുട, കോതമംഗലം, തൊടുപുഴ, കടുത്തുരുത്തി, ചങ്ങനാശേരി, കുട്ടനാട്, തിരുവല്ല എന്നീ മണ്ഡലങ്ങളിലാണ് ലീഡ്. ഇതിൽ ഇരിഞ്ഞാലക്കുട, കടുത്തുരുത്തി, ചങ്ങനാശേരി, തൊടുപുഴ എന്നിവിടങ്ങളിൽ വിജയം ഉറപ്പായെന്ന നിലയിലാണ് മുന്നേറ്റം. ഇരിഞ്ഞാലക്കുടയിൽ ജോസഫ് വിഭാഗത്തിന്റെ സ്ഥാനാർഥിയായ തോമസ് ഉണ്ണിയാടൻ, മന്ത്രി ആർ. ബിന്ദുയെ രണ്ടായിരത്തിലധികം വോട്ടിന് പിന്നിലാക്കി മുന്നിലാണ്. കടുത്തുരുത്തിയിൽ […]
Read more

ജനവിധി അംഗീകരിക്കുന്നു’, വി എസ് ജോയിക്ക് അഭിനന്ദനങ്ങൾ അറിയിച്ച് കെ ടി ജലീൽ

തവനൂർ: തവനൂരിൽ തോൽവി സമ്മതിച്ച് കെ ടി ജലീൽ. വിഎസ് ജോയിക്ക് അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട് കെ ടി ജലീൽ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചു. ജനവിധി അംഗീകരിക്കുന്നതായും ജലീൽ പോസ്റ്റിൽ കുറിച്ചു. ജനവിധി അംഗീകരിക്കുന്നു. വി.എസ് ജോയിക്ക് അഭിനന്ദനങ്ങൾ. തവനൂർകാരോട്‌ എന്നും സ്നേഹം മാത്രം. ഇടതുപക്ഷ ചേരിയിൽ ഉറച്ചു നിന്ന് കൂടുതൽ കരുത്തോടെ ജനങ്ങൾക്കൊപ്പമുണ്ടാകും’. ജില്ലയിൽ എൽഡിഎഫിന് വേരോട്ടം ഉണ്ടായിരുന്ന മണ്ഡലം കൂടിയാണ് തവനൂർ. കഴിഞ്ഞ‍ 15 വർഷമായി ജലീൽ തന്നെയാണ് ജയിച്ച് വന്നിരുന്നതും. ഇടതുപക്ഷത്തിന് ജലീൽ നൽകിയ […]
Read more
Advertisement
WhiteswanTV Footer