Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: assembly election 2026

വടക്കൻ പറവൂരിൽ ആദ്യം ഇടറി വിഡി സതീശൻ; ലീഡ് തിരിച്ചുപിടിച്ചു, 932 വോട്ടിന് മുന്നിൽ

എറണാകുളം: വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ വടക്കൻ പറവൂർ മണ്ഡലത്തിൽ ആദ്യ ഘട്ടത്തിൽ പിന്നിലായിരുന്ന വി.ഡി. സതീശൻ പിന്നീട് ലീഡ് തിരിച്ചുപിടിച്ചു. ഇപ്പോൾ 932 വോട്ടുകൾക്ക് മുന്നിലാണ്. ആദ്യമായി എൽഡിഎഫ് സ്ഥാനാർഥി ഇ ടി ടൈസൺ മാസ്റ്റർ 243 വോട്ടിന് മുന്നിലായിരുന്നു. വടക്കേക്കര പഞ്ചായത്തിലെ മാല്യങ്കര ഭാഗത്തെ വോട്ടുകൾ എണ്ണിയപ്പോഴാണ് വി.ഡി. സതീശൻ പിന്നിലേക്ക് പോയത്. ഇത് എൽഡിഎഫിന് ശക്തമായ പ്രദേശമാണെന്ന് അറിയപ്പെടുന്നു. കൂടാതെ, ബിജെപി ദീർഘ ഇടവേളയ്ക്ക് ശേഷമാണ് ഇവിടെ താമര ചിഹ്നത്തിൽ മത്സരിക്കുന്നത്. അതേസമയം, ധർമ്മടം മണ്ഡലത്തിൽ […]
Read more

കണ്ണൂരിൽ വോട്ട് ചോർച്ച; ധർമ്മടത്ത് പിണറായി വിജയൻ പിന്നിൽ

കണ്ണൂർ: വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ കണ്ണൂരിലെ സിപിഎം ശക്തികേന്ദ്രങ്ങളിലുണ്ടായ വോട്ട് ചോർച്ച ശ്രദ്ധേയമാകുന്നു. മൂന്നാം ഘട്ട വോട്ടെണ്ണൽ പൂർത്തിയായിട്ടും ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ പിന്നിലാണ്. മൂന്ന് റൗണ്ട് വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ പയ്യന്നൂരിൽ എൽഡിഎഫിന് ഏകദേശം 11,000 വോട്ടിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ധർമ്മടത്ത് 2,077 വോട്ടുകൾക്കാണ് പിണറായി വിജയൻ പിന്നിൽ നിൽക്കുന്നത്. ചെമ്പിലോട് പഞ്ചായത്തിലെ മുഴുവൻ വോട്ടുകളും എണ്ണി കഴിഞ്ഞു. നിലവിൽ വോട്ടെണ്ണൽ അഞ്ചരക്കണ്ടി പഞ്ചായത്തിലേക്ക് കടന്നിരിക്കുകയാണ്.
Read more

നാലിൽ ലീഡ് നിലനിർത്തി ബിജെപി; രണ്ടിടത്ത് അപ്രതീക്ഷിത മുന്നേറ്റം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബിജെപി നാല് മണ്ഡലങ്ങളിൽ ലീഡ് തുടരുന്നു. നേമം, പാലക്കാട്, കോഴിക്കോട് സൗത്ത്, തിരുവല്ല എന്നീ സീറ്റുകളിലാണ് എൻഡിഎ മുന്നിൽ നിൽക്കുന്നത്. ഇതിൽ നേമവും പാലക്കാടും പ്രതീക്ഷിച്ച മുന്നേറ്റമാണെങ്കിലും കോഴിക്കോട് സൗത്തിലും തിരുവല്ലയിലും ബിജെപിക്ക് അപ്രതീക്ഷിത മുന്നേറ്റമാണ് ലഭിച്ചിരിക്കുന്നത്. രാജീവ് ചന്ദ്രശേഖർ, ശോഭാ സുരേന്ദ്രൻ, നവ്യ ഹരിദാസ്, അനൂപ് ആന്റണി എന്നിവരാണ് വിവിധ മണ്ഡലങ്ങളിൽ മുന്നിൽ നിൽക്കുന്നത്. അതേസമയം, കാസർകോട് മണ്ഡലത്തിൽ ആദ്യഘട്ടത്തിൽ ലീഡ് നേടിയിരുന്നെങ്കിലും പിന്നീട് ബിജെപി പിന്നിലേക്ക് പോയി. […]
Read more

സുൽത്താൻ ബത്തേരിയിലെ പോസ്റ്റൽ വോട്ടിന്‍റെ കെട്ട് മാറി എത്തിയത് കൽപ്പറ്റയിൽ

സുൽത്താൻ ബത്തേരി: വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ സുൽത്താൻ ബത്തേരിയിൽ അസാധാരണ സംഭവം. സുൽത്താൻ ബത്തേരിയിലേക്കുള്ള പോസ്റ്റൽ വോട്ടുകളുടെ ഒരു കെട്ട് തെറ്റായി കൽപ്പറ്റയിൽ എത്തിയത് ആശയക്കുഴപ്പത്തിന് കാരണമായി. ഏകദേശം 50 പോസ്റ്റൽ വോട്ടുകൾ ഉൾപ്പെട്ട കെട്ടാണ് മാറിയെത്തിയത്. സംഭവത്തെ തുടർന്ന് പോസ്റ്റൽ വോട്ടുകൾ എണ്ണുന്നതിൽ താൽക്കാലിക തടസ്സം ഉണ്ടായി. ഇതിനെതിരെ യുഡിഎഫ് പരാതി നൽകി. അതേസമയം, ഇന്ന് രാവിലെ കളമശ്ശേരി മണ്ഡലത്തിലെ സ്ട്രോങ്ങ് റൂമിന്റെ താക്കോൽ കാണാതായ സംഭവവും റിപ്പോർട്ട് ചെയ്തു. തുടർന്ന് ഉദ്യോഗസ്ഥർ പൂട്ട് പൊളിച്ചാണ് അകത്ത് […]
Read more

തൃക്കരിപ്പൂർ 47-ാം നമ്പർ ബൂത്തിലെ 990 വോട്ടുകൾ ആദ്യഘട്ടത്തിൽ എണ്ണില്ല

കാഞ്ഞങ്ങാട്: തൃക്കരിപ്പൂർ മണ്ഡലത്തിലെ തിമിരി നാലിലാംകണ്ടം ഗവ. യു.പി. സ്കൂളിലെ 47-ാം നമ്പർ ബൂത്തിൽ രേഖപ്പെടുത്തിയ 990 വോട്ടുകൾ ആദ്യഘട്ട വോട്ടെണ്ണലിൽ ഉൾപ്പെടുത്തില്ലെന്ന് അധികൃതർ അറിയിച്ചു. തിരഞ്ഞെടുപ്പ് ദിവസത്തിൽ നടത്തിയ മോക് പോളിലെ വോട്ടുകൾ വോട്ടിങ് യന്ത്രത്തിൽ നിന്ന് നീക്കം ചെയ്യാതിരുന്നതിനാലാണ് ഈ തീരുമാനം. എന്നാൽ, മോക് പോളിന്റെ സ്ലിപ്പുകൾ വിവിപാറ്റ് മെഷീനിൽ നിന്ന് മുമ്പേ എടുത്തുമാറ്റിയതിനാൽ, നിലവിലുള്ള സ്ലിപ്പുകൾ വോട്ടർമാർ ചെയ്ത വോട്ടുകളുടേതു മാത്രമാണെന്ന് അധികൃതർ വ്യക്തമാക്കി. ഈ സ്ലിപ്പുകൾ പിന്നീട് എണ്ണിയാൽ ഓരോ സ്ഥാനാർഥിക്കും […]
Read more

69 സീറ്റുവരെ കിട്ടുമെന്ന് എക്‌സിറ്റ് പോൾ ഫലം പറയുന്നു, പിന്നെ രണ്ടല്ലേ വേണ്ടൂ: എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ എൽഡിഎഫ് വീണ്ടും അധികാരത്തിലെത്തുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിന് മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് അദ്ദേഹം പ്രതികരിച്ചത്. എക്‌സിറ്റ് പോൾ ഫലങ്ങൾ പ്രകാരം എൽഡിഎഫ്ക്ക് 60 മുതൽ 69 സീറ്റുകൾ വരെ ലഭിക്കാമെന്നാണ് സൂചന. കേവല ഭൂരിപക്ഷത്തിന് രണ്ടുസീറ്റുകൾ മാത്രമേ കുറവുള്ളൂവെന്നും അതിലും കൂടുതൽ സീറ്റുകൾ ലഭിക്കാമെന്നും ഗോവിന്ദൻ പറഞ്ഞു. എക്‌സിറ്റ് പോൾ ഫലങ്ങൾ പരിശോധിക്കുമ്പോൾ എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരാനുള്ള സാധ്യതയാണുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. മുൻപ് 100-ൽ […]
Read more

രാഷ്ട്രീയ നീക്കങ്ങൾ സജീവം; പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണനുമായി പി.വി. അൻവർ കൂടിക്കാഴ്ച നടത്തി

പയ്യന്നൂർ:സിപിഎം മുൻ ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്ണനുമായി പി.വി. അൻവർ കൂടിക്കാഴ്ച നടത്തിയത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെക്കുന്നു. പയ്യന്നൂർ വെള്ളൂരിലെ കുഞ്ഞികൃഷ്ണന്റെ വസതിയിലെത്തിയായിരുന്നു അൻവറിന്റെ സന്ദർശനം. എൽഡിഎഫ് മുന്നണി വിട്ടതിന് പിന്നാലെ തൃണമൂൽ കോൺഗ്രസിൽ ചേരുകയും എന്നാൽ ചുരുങ്ങിയ കാലയളവിനുള്ളിൽ അവിടെനിന്നും രാജിവെക്കുകയും ചെയ്ത അൻവർ, തന്റെ പുതിയ രാഷ്ട്രീയ നിലപാടുകൾ രൂപീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ സന്ദർശനം നടത്തിയത് എന്നാണ് വിലയിരുത്തപ്പെടുന്നത്. അരമണിക്കൂറിലധികം നീണ്ടുനിന്ന കൂടിക്കാഴ്ചയിൽ ഇരുവരും അതീവ ഗൗരവതരമായ വിഷയങ്ങൾ ചർച്ച ചെയ്തതായാണ് […]
Read more

മന്ത്രിമാര്‍ക്ക് വിജയാശംസകൾ നേർന്ന് മുഖ്യമന്ത്രി; അടുത്ത കാബിനറ്റ് മെയ് 5ന്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും വിജയാശംസകൾ നേർന്നു. മറ്റന്നാൾ തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെയാണ് ഇന്ന് നടന്ന ഓൺലൈൻ മന്ത്രിസഭാ യോഗം അവസാനിക്കുമ്പോൾ മുഖ്യമന്ത്രി ആശംസകൾ അറിയിച്ചത്. യോഗത്തിൽ രണ്ട് പ്രധാന തീരുമാനങ്ങൾ എടുത്തു. ശമ്പള കമ്മീഷനെ നിയമിച്ചതിന് മന്ത്രിസഭ അംഗീകാരം നൽകി. കൂടാതെ വാൽപ്പാറ ബസ് അപകടത്തിൽപ്പെട്ടവർക്ക് ധനസഹായം നൽകാനും തീരുമാനിച്ചു. അടുത്ത മന്ത്രിസഭാ യോഗം മേയ് 5-ന് ചേരുമെന്ന് അറിയിച്ചു. ഭരണത്തിൽ തുടർച്ച ഉണ്ടായാലും ഇല്ലെങ്കിലും കാബിനറ്റ് യോഗം ചേരേണ്ടതാണെന്ന് […]
Read more

യുഡിഎഫ് അധികാരത്തിലെത്തിയാൽ ലീഗിൽ നിന്ന് ആരൊക്കെ; മന്ത്രിസഭാ രൂപീകരണ ചർച്ചകൾ സജീവമാകുന്നു

കോഴിക്കോട്: സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തിൽ വരികയാണെങ്കിൽ മുസ്‌ലിം ലീഗിൽ നിന്ന് ആരൊക്കെ മന്ത്രിസഭയിലേക്ക് എത്തും എന്നതിനെക്കുറിച്ചുള്ള അണിയറ ചർച്ചകൾ രാഷ്ട്രീയ വൃത്തങ്ങളിൽ സജീവമാവുകയാണ്. ഇത്തവണയും അഞ്ച് മന്ത്രിസ്ഥാനങ്ങളാണ് പാർട്ടി പ്രധാനമായും പ്രതീക്ഷിക്കുന്നത്. പട്ടികയിൽ ഏറ്റവും മുൻനിരയിലുള്ള പേര് പി.കെ. കുഞ്ഞാലിക്കുട്ടിയുടേതാണ്. അദ്ദേഹം സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്യുമെന്നുറപ്പുള്ളതോടൊപ്പം തന്നെ, ഇത്തവണ ഉപമുഖ്യമന്ത്രി പദത്തിലേക്കും കുഞ്ഞാലിക്കുട്ടി പരിഗണിക്കപ്പെടാൻ സാധ്യതയുണ്ടെന്നാണ് സൂചനകൾ. മലപ്പുറം ജില്ലയിൽ നിന്ന് തുടർച്ചയായ മൂന്നാം വിജയത്തിന്റെ കരുത്തിൽ പി.കെ. ബഷീർ മന്ത്രിസ്ഥാനത്തേക്ക് സജീവമായി പരിഗണിക്കപ്പെടുന്നുണ്ട്. എം.കെ. […]
Read more

‘ഭരണ വിരുദ്ധ വികാരമില്ല’, എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകും: എം എ ബേബി

തിരുവനന്തപുരം: എക്സിറ്റ് പോൾ ഫലങ്ങൾ യഥാർത്ഥ ഫലത്തോട് ചിലപ്പോൾ അടുത്തുവരാറുണ്ടെങ്കിലും എല്ലായ്പ്പോഴും ശരിയാകണമെന്നില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. ഇത്തവണ എക്സിറ്റ് പോളുകളിൽ നിന്ന് വ്യത്യസ്തമായ ഫലമുണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരം ഇല്ലെന്നും മുഖ്യമന്ത്രിക്കെതിരെ ഉയർത്തിയ ആരോപണങ്ങൾ ജനങ്ങൾ അംഗീകരിച്ചിട്ടില്ലെന്നും എം.എ. ബേബി പറഞ്ഞു. യുഡിഎഫിന് അനുകൂലമായി വന്ന എക്സിറ്റ് പോൾ ഫലങ്ങൾ സിപിഎം നേതാക്കൾ തള്ളിക്കളയുകയും ചെയ്തു. അതേസമയം, പുറത്തുവന്ന ചില സർവേകൾ തുടർഭരണത്തിന് അനുകൂല സൂചനകളാണെന്ന് എൽഡിഎഫ് വിലയിരുത്തുന്നു. […]
Read more
Advertisement
WhiteswanTV Footer