Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സുൽത്താൻ ബത്തേരിയിലെ പോസ്റ്റൽ വോട്ടിന്‍റെ കെട്ട് മാറി എത്തിയത് കൽപ്പറ്റയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സുൽത്താൻ ബത്തേരി: വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ സുൽത്താൻ ബത്തേരിയിൽ അസാധാരണ സംഭവം. സുൽത്താൻ ബത്തേരിയിലേക്കുള്ള പോസ്റ്റൽ വോട്ടുകളുടെ ഒരു കെട്ട് തെറ്റായി കൽപ്പറ്റയിൽ എത്തിയത് ആശയക്കുഴപ്പത്തിന് കാരണമായി. ഏകദേശം 50 പോസ്റ്റൽ വോട്ടുകൾ ഉൾപ്പെട്ട കെട്ടാണ് മാറിയെത്തിയത്. സംഭവത്തെ തുടർന്ന് പോസ്റ്റൽ വോട്ടുകൾ എണ്ണുന്നതിൽ താൽക്കാലിക തടസ്സം ഉണ്ടായി. ഇതിനെതിരെ യുഡിഎഫ് പരാതി നൽകി.

അതേസമയം, ഇന്ന് രാവിലെ കളമശ്ശേരി മണ്ഡലത്തിലെ സ്ട്രോങ്ങ് റൂമിന്റെ താക്കോൽ കാണാതായ സംഭവവും റിപ്പോർട്ട് ചെയ്തു. തുടർന്ന് ഉദ്യോഗസ്ഥർ പൂട്ട് പൊളിച്ചാണ് അകത്ത് പ്രവേശിച്ചത്. സുൽത്താൻ ബത്തേരി മണ്ഡലം പരമ്പരാഗതമായി കോൺഗ്രസിന്റെ ശക്തികേന്ദ്രമായി അറിയപ്പെടുന്നു. 1977-ൽ മണ്ഡലം രൂപീകൃതമായതിനു ശേഷം രണ്ട് പ്രാവശ്യം മാത്രമാണ് സിപിഎം ഇവിടെ വിജയിച്ചത്. അതൊഴികെ കോൺഗ്രസും അവരുടെ സഖ്യകക്ഷികളും തന്നെയാണ് മണ്ഡലത്തിൽ വിജയിച്ചുവരുന്നത്.

സുൽത്താൻ ബത്തേരി, അമ്പലവയൽ, നെന്മേനി, നൂൽപ്പുഴ, ചീരാൽ, കിടങ്ങനാട് എന്നീ പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് ഈ മണ്ഡലം. വിവിധ വിഭാഗങ്ങൾ ഇവിടെ വലിയ സ്വാധീനം ചെലുത്തുന്നു. 2021ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ഐ.സി. ബാലകൃഷ്ണൻ 81,077 വോട്ടുകൾ നേടി വിജയിച്ചിരുന്നു. എൽഡിഎഫ് സ്ഥാനാർഥി എം.എസ്. വിശ്വനാഥൻ രണ്ടാം സ്ഥാനത്തായിരുന്നു. കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിലും ഐ.സി. ബാലകൃഷ്ണൻ തന്നെയാണ് വിജയിച്ചിട്ടുള്ളത്. ഇത്തവണയും കോൺഗ്രസിന് വേണ്ടി ഐ.സി. ബാലകൃഷ്ണനും, എൽഡിഎഫിന് വേണ്ടി എം.എസ്. വിശ്വനാഥനും, ബിജെപിക്ക് വേണ്ടി കവിത എ.എസ്. മത്സരരംഗത്തുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix