കണ്ണൂർ: വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ കണ്ണൂരിലെ സിപിഎം ശക്തികേന്ദ്രങ്ങളിലുണ്ടായ വോട്ട് ചോർച്ച ശ്രദ്ധേയമാകുന്നു. മൂന്നാം ഘട്ട വോട്ടെണ്ണൽ പൂർത്തിയായിട്ടും ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ പിന്നിലാണ്.
മൂന്ന് റൗണ്ട് വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ പയ്യന്നൂരിൽ എൽഡിഎഫിന് ഏകദേശം 11,000 വോട്ടിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ധർമ്മടത്ത് 2,077 വോട്ടുകൾക്കാണ് പിണറായി വിജയൻ പിന്നിൽ നിൽക്കുന്നത്. ചെമ്പിലോട് പഞ്ചായത്തിലെ മുഴുവൻ വോട്ടുകളും എണ്ണി കഴിഞ്ഞു. നിലവിൽ വോട്ടെണ്ണൽ അഞ്ചരക്കണ്ടി പഞ്ചായത്തിലേക്ക് കടന്നിരിക്കുകയാണ്.




