Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: assembly election 2026

ലുങ്കിയുടുത്താൽ വോട്ടില്ല; ബംഗാളിൽ വോട്ടർമാരെ തടഞ്ഞ് കേന്ദ്ര സേന

ഗായ്‌ഘട്ട : പശ്ചിമ ബംഗാളിലെ വടക്കൻ 24 പർഗാനാസ് ജില്ലയിലുള്ള ഗായ്‌ഘട്ട മണ്ഡലത്തിൽ വോട്ടെടുപ്പിനിടെ അത്യന്തം നാടകീയവും പ്രതിഷേധാർഹവുമായ സംഭവങ്ങളാണ് അരങ്ങേറിയത്. ബംഗാളിന്റെ ഗ്രാമീണ ജീവിതത്തിന്റെ ഭാഗമായ പരമ്പരാഗത വസ്ത്രമായ ലുങ്കി ധരിച്ചെത്തിയ വോട്ടർമാരെ കേന്ദ്ര സേനാംഗങ്ങൾ പോളിംഗ് ബൂത്തിൽ പ്രവേശിക്കുന്നതിൽ നിന്ന് തടഞ്ഞതാണ് വലിയ വിവാദത്തിന് തിരികൊളുത്തിയത്. ഗോബർദംഗയ്ക്ക് സമീപമുള്ള കുച്ചുലിയ പ്രൈമറി സ്കൂളിലെ പോളിംഗ് ബൂത്തിൽ വോട്ട് രേഖപ്പെടുത്താനെത്തിയ മുതിർന്ന പൗരന്മാരെപ്പോലും വസ്ത്രധാരണത്തിന്റെ പേരിൽ തടഞ്ഞുവെച്ചത് വോട്ടർമാരെയും നാട്ടുകാരെയും ഒരുപോലെ പ്രകോപിപ്പിച്ചു. വോട്ട് ചെയ്യാൻ […]
Read more

പോളിങ് ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റൽ വോട്ടിന് അവസരമില്ല; ആവശ്യം തള്ളി ഹൈക്കോടതി

എറണാകുളം: പോസ്റ്റൽ വോട്ട് കേസുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി തള്ളി. ഇതോടെ പോളിംഗ് ഉദ്യോഗസ്ഥർക്ക് ഇനി പോസ്റ്റൽ വോട്ട് ചെയ്യാനുള്ള അവസരം ലഭിക്കില്ല. ഇടക്കാല ഉത്തരവ് ആവശ്യപ്പെട്ടുള്ള ഹർജിയാണ് കോടതി നിരസിച്ചത്. എൻജിഒ യൂണിയൻ ഉൾപ്പെടെയുള്ളവർ ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും, വോട്ട് നിഷേധം സംബന്ധിച്ച പ്രശ്നങ്ങൾ തെരഞ്ഞെടുപ്പ് ഹർജിയിലൂടെയാണ് ഉന്നയിക്കേണ്ടതെന്ന് കോടതി വ്യക്തമാക്കി. റിറ്റ് ഹർജിയിലൂടെ ഇതിന് പരിഹാരം തേടാനാകില്ലെന്നും കോടതി പറഞ്ഞു. കേസ് പരിഗണിച്ചപ്പോൾ റൂൾ 27 പ്രകാരം പോസ്റ്റൽ വോട്ട് അനുവദിക്കാൻ കഴിയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ […]
Read more

കത്ത് വിവാദത്തിൽ വിശദീകരണവുമായി കെ സുധാകരന്‍റെ അനന്തരവൻ

കണ്ണൂർ: കോൺഗ്രസിലെ കത്ത് വിവാദത്തിൽ വിശദീകരണവുമായി കെ. സുധാകരന്റെ അനന്തരവൻ അജിത് കുമാർ രംഗത്ത്. ഗ്രൂപ്പിൽ നിന്ന് ലഭിച്ച കത്ത് മറ്റുള്ളവർക്ക് ഫോർവേഡ് ചെയ്തതാണെന്നും അത് വ്യാജമാണെന്ന് അറിയില്ലായിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. കെ. സുധാകരനെ മോശമാക്കാനാണ് തനിക്കെതിരെ വാർത്തകൾ പ്രചരിപ്പിക്കുന്നതെന്നും കെഎസ് ബ്രിഗേഡ് എന്ന ഗ്രൂപ്പിൽ അദ്ദേഹം വിശദീകരിച്ചു. വിവാദവുമായി ബന്ധപ്പെട്ട് സൈബർ പൊലീസ് അജിത് കുമാറിനെ ചോദ്യം ചെയ്തു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പേരിൽ വ്യാജ കത്ത് പ്രചരിച്ചതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. സണ്ണി […]
Read more

കേരളത്തിൽ ഇത്തവണ യുഡിഎഫ് തരംഗം; എക്സിറ് പോൾ ഫലങ്ങളിങ്ങനെ

കേരളം പതിനാറാം നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഫല പ്രഖ്യാപനത്തിന് കാത്തിരിക്കുമ്പോൾ പുറത്ത് വന്ന പതിനൊന്ന് സർവേകളിലും യുഡിഎഫ് ഭരണത്തിലെത്തും . പീപ്പിൾ പൾസ് LDF -55 മുതൽ 65 വരെUDF – 75 മുതൽ 85 വരെBJP – 0 മുതൽ 3 വരെ ന്യൂസ് 18 LDF -58 മുതൽ 68 വരെUDF -70 മുതൽ 80 വരെBJP 0 മുതൽ 04 വരെ ആക്സിസ് മൈ ഇന്ത്യ LDF -49 മുതൽ 62 വരെUDF -78 […]
Read more

ഒളിച്ചോടിയ ഭാര്യ വോട്ട് ചെയ്യാൻ വരുമെന്ന് ഉറപ്പിച്ചു; അഞ്ച് മണിക്കൂർ പോളിങ് ബൂത്തിന് മുന്നിൽ കാവലിരുന്ന് ഭർത്താവ്

ജൽപായ്ഗുരി: ജനാധിപത്യത്തിന്റെ വലിയ ഉത്സവമായ തെരഞ്ഞെടുപ്പ് ദിനങ്ങൾ പലപ്പോഴും അപ്രതീക്ഷിതമായ മനുഷ്യബന്ധങ്ങളുടെയും നാടകീയമായ സംഭവങ്ങളുടെയും കൂടി വേദിയാകാറുണ്ട്. എന്നാൽ ബംഗാളിലെ മാട്ടിഗര-നക്സൽബാരി അസംബ്ലി മണ്ഡലത്തിന് കീഴിലുള്ള ഫാൻസിദേവ താരാബാരിയിലെ ബൂത്ത് നമ്പർ 25/238-ൽ കഴിഞ്ഞ വ്യാഴാഴ്ച അരങ്ങേറിയത് ആരെയും അമ്പരപ്പിക്കുന്ന ദൃശ്യങ്ങളാണ്. രണ്ട് വർഷം മുൻപ് മറ്റൊരാളോടൊപ്പം ഒളിച്ചോടിയ തന്റെ ഭാര്യ വോട്ട് രേഖപ്പെടുത്താൻ തീർച്ചയായും എത്തുമെന്ന ഉറച്ച വിശ്വാസത്തിൽ, അവരെ പിടികൂടാനായി അഞ്ച് മണിക്കൂറോളം പോളിങ് സ്റ്റേഷന് മുന്നിൽ കാവലിരുന്ന ഒരു യുവാവാണ് ഇപ്പോൾ വാർത്തകളിൽ […]
Read more

തൃപ്പൂണിത്തുറയിലെ സ്ഥാനാർഥിത്വം; എം. ലിജുവിനെ താൻ നേരത്തേ തള്ളിയിരുന്നതായി കെ. ബാബു

കൊച്ചി: തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിൽ എം. ലിജുവിനെ സ്ഥാനാർഥിയാക്കുന്നതിനോട് തനിക്ക് യോജിപ്പില്ലായിരുന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ. ബാബു വെളിപ്പെടുത്തി. സ്ഥാനാർഥി പ്രഖ്യാപനത്തിന് രണ്ട് ദിവസം മുൻപ് പാർട്ടി നേതൃത്വം ഇക്കാര്യം ആരാഞ്ഞപ്പോൾ തന്നെ തന്റെ വിയോജിപ്പ് അറിയിച്ചിരുന്നതായും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ലിജു മോശക്കാരനായ സ്ഥാനാർഥിയായതുകൊണ്ടല്ല താൻ ഇത്തരമൊരു നിലപാടെടുത്തതെന്നും തൃപ്പൂണിത്തുറയിൽ ലിജുവിന് വിജയിക്കാൻ കഴിയുമായിരുന്നുവെന്നും പറഞ്ഞ ബാബു, എന്നാൽ അന്നത്തെ പ്രത്യേക സാഹചര്യത്തിൽ ലിജുവിന്റെ പേര് പിന്താങ്ങാൻ തനിക്ക് സാധിക്കുമായിരുന്നില്ലെന്നും കൂട്ടിച്ചേർത്തു. തൃപ്പൂണിത്തുറയിൽ സ്ഥാനാർഥിയായി […]
Read more

ഉദ്യോഗസ്ഥരുടെ വോട്ടവകാശം; തെരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

കൊച്ചി: സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ ബാലറ്റ് നിഷേധിച്ചതുമായി ബന്ധപ്പെട്ട ഹരജിയിൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഹൈക്കോടതിയുടെ കടുത്ത ഭാഷയിലുള്ള വിമർശനം. ജനാധിപത്യ പ്രക്രിയയുടെ ഭാഗമായി തെരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി രാപ്പകൽ സേവനം ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് പോലും വോട്ട് ചെയ്യാൻ മതിയായ സൗകര്യം ഒരുക്കാനാവാത്തത് ഗുരുതരമായ വീഴ്ചയാണെന്ന് കോടതി നിരീക്ഷിച്ചു. സംസ്ഥാനത്തെ ഏകദേശം ഇരുപതിനായിരത്തോളം ഉദ്യോഗസ്ഥർക്ക് വോട്ടവകാശം വിനിയോഗിക്കാൻ സാധിച്ചില്ലെന്ന ആരോപണം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും, എല്ലാ പൗരന്മാർക്കും വോട്ട് ചെയ്യാനുള്ള അവസരമൊരുക്കുക എന്നത് കമ്മീഷന്റെ പ്രാഥമികമായ […]
Read more

കോഴിക്കോട് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമം; മണ്ഡലങ്ങളിലെയും വിവിപാറ്റ് എണ്ണണമെന്ന് ലീഗ്

കോഴിക്കോട്: ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാൻ ശ്രമം നടന്നതായി മുസ്‌ലിം ലീഗ് ആരോപിച്ചു. മുഴുവൻ മണ്ഡലങ്ങളിലെയും വിവിപാറ്റ് എണ്ണണമെന്ന ആവശ്യവുമായി മുസ്‌ലിം ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് എം.എ. റസാഖ് രംഗത്തെത്തി. കോഴിക്കോടിലെ പേരാമ്പ്ര സ്‌ട്രോങ് റൂമിനോടു ചേർന്ന മെറ്റീരിയൽ റൂം തുറന്ന സംഭവമാണ് സംശയങ്ങൾക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു. ഈ സംഭവത്തിൽ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. 11.15 മുതൽ 1.50 വരെ മെറ്റീരിയൽ റൂമിനുള്ളിൽ ചില പ്രവർത്തനങ്ങൾ നടന്നതായി സംശയമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. […]
Read more

പറവൂർ പോരാട്ടം: വോട്ടെണ്ണൽ നീളാൻ സാധ്യത; വി.ഡി. സതീശന്റെ കോട്ടയിൽ അട്ടിമറി മണത്ത് ഇടതുപക്ഷം

എറണാകുളം: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം വരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, സംസ്ഥാനം ഉറ്റുനോക്കുന്ന പറവൂർ മണ്ഡലത്തിൽ വോട്ടെണ്ണൽ വൈകിയേക്കുമെന്ന് റിപ്പോർട്ടുകൾ. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഏഴാം തവണയും ജനവിധി തേടുന്ന ഈ വിഐപി മണ്ഡലത്തിൽ, വോട്ടെണ്ണുന്ന മേശകളുടെ എണ്ണം കുറഞ്ഞതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. മറ്റ് മണ്ഡലങ്ങളിൽ ഫലസൂചനകൾ പുറത്തുവന്ന് വിജയികളെ പ്രഖ്യാപിക്കുമ്പോഴും പറവൂരിലെ ചിത്രം തെളിയാൻ വൈകുന്നത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. സാധാരണഗതിയിൽ എല്ലാ മണ്ഡലങ്ങളിലും 14 മേശകളിലായാണ് വോട്ടെണ്ണൽ […]
Read more

കുതിരക്കച്ചവടത്തിലൂടെ അധികാരം പിടിക്കാൻ ബിജെപി നീക്കം; വൻ ഭൂരിപക്ഷം നൽകണമെന്ന് മമതാ ബാനർജി

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്ത പക്ഷം ബിജെപി കുതിരക്കച്ചവടത്തിലൂടെ അധികാരം പിടിക്കാൻ ശ്രമിക്കുമെന്ന ഗുരുതര ആരോപണവുമായി മുഖ്യമന്ത്രി മമതാ ബാനർജി രംഗത്തെത്തിയിരിക്കുകയാണ്. സൗത്ത് കൊൽക്കത്തയിലെ ഭവാനിപൂരിൽ നടന്ന ആവേശകരമായ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവേയാണ് ബിജെപിയുടെ രാഷ്ട്രീയ തന്ത്രങ്ങളെ മമത രൂക്ഷമായി വിമർശിച്ചത്. മഹാരാഷ്ട്രയിലും മധ്യപ്രദേശിലും കണ്ടതുപോലെ, ജനവിധി അട്ടിമറിച്ച് എംഎൽഎമാരെ വിലയ്‌ക്കെടുത്ത് സർക്കാർ രൂപീകരിക്കാനാണ് ബിജെപി നീക്കം നടത്തുന്നതെന്ന് അവർ ആരോപിച്ചു. വൻ ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ ജനങ്ങളുടെ […]
Read more
Advertisement
WhiteswanTV Footer