Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: assembly election 2026

തിരഞ്ഞെടുപ്പ് ചൂടിനിടെ ബംഗാളിൽ ഐ-പാക് പ്രവർത്തനം നിർത്തി; തൃണമൂൽ ക്യാമ്പിൽ ആശങ്ക

​കൊൽക്കത്ത: ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് നിർണായക ഘട്ടത്തിലേക്ക് കടക്കവെ, തൃണമൂൽ കോൺഗ്രസിന്റെ പ്രചാരണ തന്ത്രങ്ങൾ മെനയുന്ന രാഷ്ട്രീയ ഉപദേശക കമ്പനിയായ ഐ-പാക് (I-PAC) താൽക്കാലികമായി പ്രവർത്തനം നിർത്തിവെച്ചു. നിയമപരമായ തടസങ്ങൾ ചൂണ്ടിക്കാട്ടി 20 ദിവസത്തേക്ക് ഗ്രൗണ്ട് ഓപ്പറേഷനുകൾ നിർത്തിവയ്ക്കാനാണ് മാനേജ്‌മെന്റ് തീരുമാനിച്ചത്. ഞായറാഴ്ച രാത്രി ജീവനക്കാർക്ക് അയച്ച ഇമെയിൽ വഴിയാണ് ഈ വിവരം പുറത്തുവന്നത്. ​ഇതോടെ ബൂത്ത് തല പ്രവർത്തനങ്ങളിലും വോട്ടർമാരെ നേരിൽ കാണുന്നതിലും ഏർപ്പെട്ടിരുന്ന നൂറുകണക്കിന് അസോഷ്യേറ്റ് ലെവൽ ജീവനക്കാരോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ കമ്പനി […]
Read more

മന്ത്രി സ്ഥാനങ്ങൾ ലീ​ഗിലേക്ക്; കേരളാ കോൺഗ്രസ് ജോസഫ് പുറത്തേക്ക്

ഭരണം ലഭിക്കുമെന്ന ശുഭാപ്തിവിശ്വാസം കോൺഗ്രസ് നേതൃത്വം പുറമെ പ്രകടിപ്പിക്കുന്നുണ്ടെങ്കിലും വിജയത്തിന് ശേഷം രൂപപ്പെടാൻ പോകുന്ന അധികാര വീതംവെപ്പും ഗ്രൂപ്പ് വൈര്യങ്ങളും മുന്നണിയുടെ കെട്ടുറപ്പിനെത്തന്നെ ചോദ്യം ചെയ്യുന്ന തലത്തിലേക്ക് വളർന്നിരിക്കുകയാണ്. വരാനിരിക്കുന്ന യുഡിഎഫ് സർക്കാരിൽ ഏറ്റവും വലിയ രാഷ്ട്രീയ സംഘർഷത്തിന് വേദിയാകാൻ പോകുന്നത് മുസ്ലിം ലീഗും കേരള കോൺഗ്രസ് ജോസഫ് വിഭാഗവും തമ്മിലുള്ള ബന്ധമായിരിക്കും. നിലവിലെ രാഷ്ട്രീയ സാഹചര്യം പരിശോധിക്കുമ്പോൾ ജോസഫ് ഗ്രൂപ്പിന് കഴിഞ്ഞ തവണത്തേക്കാൾ കുറഞ്ഞ സീറ്റുകൾ മാത്രമേ ലഭിക്കാൻ സാധ്യതയുള്ളൂ എന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. […]
Read more

താനൂരിൽ പി.കെ നവാസിന് വമ്പൻ തോൽവി?

താനൂർ നിയമസഭാ മണ്ഡലത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ഇത്രയേറെ നാടകീയത നിറഞ്ഞതും പ്രവചനാതീതവുമായ ഒരു കാലഘട്ടം ഇതിനുമുമ്പ് ഉണ്ടായിട്ടുണ്ടാകില്ല. വോട്ടെടുപ്പ് പൂർത്തിയാക്കി ഫലപ്രഖ്യാപനത്തിനായി കേരളം കാത്തിരിക്കുമ്പോൾ, താനൂരിലെ ചർച്ചകൾ മുഴുവൻ ആര് ജയിക്കും എന്നതിനേക്കാൾ ഉപരി, ആരൊക്കെ ആരെ പരാജയപ്പെടുത്താൻ അണിയറയിൽ നീക്കം നടത്തി എന്നതിനെക്കുറിച്ചാണ്. മുസ്ലിം ലീഗിന്റെ യുവമുഖമായ പി.കെ. നവാസിനെ കളത്തിലിറക്കി നഷ്ടപ്പെട്ട തങ്ങളുടെ ഉരുക്കുകോട്ട തിരിച്ചുപിടിക്കാൻ യുഡിഎഫ് സകല തന്ത്രങ്ങളും പയറ്റുമ്പോൾ, മുഹമ്മദ് സമീർ (സമീർ വള്ളിക്കുന്ന്) എന്ന സ്വതന്ത്ര സ്ഥാനാർത്ഥിയിലൂടെ ഹാട്രിക് വിജയം […]
Read more

കെസി വേണുഗോപാൽ മുഖ്യമന്ത്രിയാകാൻ യോഗ്യനെന്ന് വെള്ളാപ്പള്ളി നടേശൻ

ഇടുക്കി: കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ചർച്ചയെ കുറിച്ച് പ്രതികരിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വേണ്ടി പിന്നണിയിൽ നിന്ന് പ്രധാന പ്രവർത്തനങ്ങൾ നിർവഹിച്ചത് കെ.സി. വേണുഗോപാലാണെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ടുതന്നെ അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്തിന് അയോഗ്യനായി കാണുന്നില്ലെന്നും, എന്നാൽ ആരാണ് ഏറ്റവും യോഗ്യൻ എന്നതിൽ താൻ അഭിപ്രായപ്പെടില്ലെന്നും വ്യക്തമാക്കി. വി.ഡി. സതീശൻ കൂടുതൽ സജീവമായത് ടെലിവിഷൻ ചർച്ചകളിലാണെന്നും, രമേശ് ചെന്നിത്തലയെ അപ്രസക്തനാക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിജയിച്ചാൽ കോൺഗ്രസിലെ എല്ലാവർക്കും […]
Read more

കെ സുധാകരന്‍റെ പരസ്യ പ്രസ്താവനയിൽ പാര്‍ട്ടി നേതൃത്വത്തിന് അതൃപ്തി പ്രകടപ്പിച്ച് ഒരു വിഭാഗം

തിരുവനന്തപുരം: കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന് കോൺഗ്രസ് അധ്യക്ഷനോട് ആവശ്യപ്പെട്ടെന്ന കെ. സുധാകരന്റെ പരസ്യ പ്രസ്താവന പാർട്ടിക്കുള്ളിൽ വിവാദമായി. വിഷയത്തിൽ ഒരു വിഭാഗം നേതാക്കൾ പാർട്ടി നേതൃത്വത്തോട് പരാതി നൽകിയിട്ടുണ്ട്. ഹൈക്കമാൻഡ് കർശന നിലപാട് സ്വീകരിക്കാത്തതിൽ അതൃപ്തിയും ഉയരുന്നു. മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചർച്ചയിൽ ലോബിയിങ് വേണ്ടെന്ന നിലപാടിലാണ് വി.ഡി. സതീശൻ പക്ഷം. അതേസമയം വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവർ മുഖ്യമന്ത്രിയാകുമെന്ന പ്രതീക്ഷയിലാണ് അനുയായികൾ. മുഖ്യമന്ത്രി ചർച്ചകൾക്കുള്ള വിലക്ക് അവഗണിച്ച് കെ.സി. വേണുഗോപാലിനെ അനുകൂലിച്ച് സാമൂഹ്യമാധ്യമത്തിൽ […]
Read more

ഇത്തവണ പ്രതിപക്ഷനേതാവിനെ എൽഡിഎഫ് തീരുമാനിക്കട്ടെ: കെ. മുരളീധരൻ

തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തിൽ വരുമെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന കാര്യത്തിൽ ഇപ്പോൾ തിടുക്കമില്ലെന്നും മേയ് 4ന് ശേഷം ഇതിൽ തീരുമാനമെടുക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം എത്ര സീറ്റുകൾ ലഭിച്ചുവെന്ന് വിലയിരുത്തി, ഹൈക്കമാൻഡ് പ്രതിനിധികളുടെ സാന്നിധ്യത്തിൽ പാർലമെന്ററി പാർട്ടി നേതാവിനെ തിരഞ്ഞെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത് 24 മണിക്കൂറിനുള്ളിൽ തീരുമാനിക്കേണ്ട കാര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർലമെന്ററി പാർട്ടി നേതാവിനെ തിരഞ്ഞെടുക്കുമ്പോൾ എംഎൽഎമാരുടെ അഭിപ്രായത്തോടൊപ്പം എംപിമാരുടെ അഭിപ്രായവും പരിഗണിക്കുമെന്നും മുരളീധരൻ […]
Read more

പതിനായിരത്തിലധികം ഉദ്യോഗസ്ഥർ വോട്ട് ചെയ്തില്ല; പ്രതികരിക്കാതെ തിരഞ്ഞെടുപ്പ് കമ്മിഷൻ

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിൽ പതിനായിരത്തിലധികം പോളിങ് ഉദ്യോഗസ്ഥർക്ക് വോട്ടുചെയ്യാനായില്ലെന്ന ആരോപണത്തിൽ വ്യക്തമായ മറുപടി നൽകാതെ തിരഞ്ഞെടുപ്പ് കമ്മിഷൻ. കമ്മിഷൻ നൽകിയ കണക്കുകൾ പ്രകാരം 1.46 ലക്ഷം പോളിങ് ഉദ്യോഗസ്ഥരിൽ 1,35,068 പേർ മാത്രമാണ് വോട്ടുചെയ്തത്. ഏകദേശം 7.49 ശതമാനം പേർക്ക് വോട്ടുചെയ്യാൻ കഴിഞ്ഞില്ലെന്നും, ഇത് അന്തിമ കണക്കല്ലെന്നും കമ്മിഷൻ വ്യക്തമാക്കിയിരുന്നു. ഫെസിലിറ്റേഷൻ സെന്ററുകളിലൂടെയാണ് ഉദ്യോഗസ്ഥർക്ക് വോട്ടുചെയ്യാൻ സൗകര്യമൊരുക്കിയത്. എന്നാൽ പലരും ദിവസങ്ങളായി എത്തിയിട്ടും ബാലറ്റ് ലഭിച്ചില്ലെന്നായിരുന്നു പ്രധാന പരാതി. തുടർന്ന് വിതരണകേന്ദ്രങ്ങളിൽ വോട്ടുചെയ്യാൻ അവസരം ഉണ്ടാകുമെന്ന് കമ്മിഷൻ […]
Read more

ബംഗാൾ നിയമസഭാ പോരാട്ടത്തിൽ കോൺഗ്രസിന്റെ വിധി നിർണ്ണയിക്കാൻ ബഹാരംപുർ

ബംഗാൾ രാഷ്ട്രീയത്തിലെ കരുത്തനായ പോരാളി അധീർ രഞ്ജൻ ചൗധരിയുടെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും നിർണ്ണായകമായ ഘട്ടത്തിലൂടെയാണ് ഇപ്പോൾ ബഹാരംപുർ കടന്നുപോകുന്നത്. ഒരു കാലത്ത് കോൺഗ്രസിന്റെ ഉരുക്കുകോട്ടയായിരുന്ന ബംഗാളിൽ, ഇടതുപക്ഷവും തൃണമൂലും ബിജെപിയും മാറിമാറി തരംഗങ്ങൾ സൃഷ്ടിച്ചപ്പോഴും ഉലയാതെ നിന്ന ഏക തൂണായിരുന്നു അധീർ രഞ്ജൻ ചൗധരി. എന്നാൽ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബഹാരംപുരിന്റെ മണ്ണിൽ ആദ്യമായി അദ്ദേഹം തോൽവിയുടെ കയ്പുനീർ കുടിച്ചു. ഈ പരാജയം ഒരു വ്യക്തിയുടെ തോൽവി എന്നതിലുപരി ബംഗാളിലെ കോൺഗ്രസ് രാഷ്ട്രീയത്തിന്റെ തന്നെ നിലനിൽപ്പിനെ […]
Read more

മുഖ്യമന്ത്രി ആകാൻ കുഞ്ഞാലിക്കുട്ടിയും കുപ്പായം തയ്പ്പിച്ചോ ?

കോൺഗ്രസ് പാർട്ടിക്കുള്ളിലെ മുഖ്യമന്ത്രി പദത്തിനായുള്ള പോരാട്ടം പതിവുപോലെ സജീവമായിരിക്കെത്തന്നെ, ഇത്തവണ മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടിക്കൊണ്ടുള്ള ഒരു നീക്കം രാഷ്ട്രീയ ഇടനാഴികളിലും സൈബർ ഇടങ്ങളിലും വൻ ചർച്ചയായി മാറിയിരിക്കുന്നു. വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ തുടങ്ങിയ അതികായന്മാരായ കോൺഗ്രസ് നേതാക്കളെ മറികടന്നുകൊണ്ട് കുഞ്ഞാലിക്കുട്ടിയെ ഭരണത്തലപ്പത്തേക്ക് എത്തിക്കണമെന്ന ലക്ഷ്യത്തോടെയുള്ള കൃത്യമായ നീക്കങ്ങളാണ് ഇപ്പോൾ അണിയറയിൽ നടക്കുന്നത്. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവെച്ച വി.ഡി. സതീശനും, ദേശീയ രാഷ്ട്രീയത്തിൽ നിർണ്ണായക […]
Read more

മുഖ്യമന്ത്രി സ്ഥാന തർക്കം വ്യാജ പ്രചാരണം; യുഡിഎഫ് ഐക്യം തകരില്ലെന്ന് സണ്ണി ജോസഫ്

തിരുവനന്തപുരം: കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി തർക്കങ്ങളുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് വ്യക്തമാക്കി. യുഡിഎഫ് പ്രവർത്തകരെയും പൊതുസമൂഹത്തെയും തെറ്റിദ്ധരിപ്പിക്കാൻ ചില കേന്ദ്രങ്ങൾ ബോധപൂർവം ശ്രമിക്കുന്നുവെന്നും ഇത്തരം അജണ്ടകളെ ശക്തമായി ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിലെ ഒരു നേതാവും മുഖ്യമന്ത്രി സ്ഥാനത്തിനായി മാധ്യമങ്ങളിലോ സോഷ്യൽ മീഡിയയിലോ അവകാശവാദം ഉന്നയിച്ചിട്ടില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനെയും പ്രതിപക്ഷ നേതാവ് വിഡി സതീശനെയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടുന്ന തരത്തിലുള്ള ചർച്ചകളോടാണ് അദ്ദേഹത്തിന്റെ […]
Read more
Advertisement
WhiteswanTV Footer