തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബിജെപി നാല് മണ്ഡലങ്ങളിൽ ലീഡ് തുടരുന്നു. നേമം, പാലക്കാട്, കോഴിക്കോട് സൗത്ത്, തിരുവല്ല എന്നീ സീറ്റുകളിലാണ് എൻഡിഎ മുന്നിൽ നിൽക്കുന്നത്. ഇതിൽ നേമവും പാലക്കാടും പ്രതീക്ഷിച്ച മുന്നേറ്റമാണെങ്കിലും കോഴിക്കോട് സൗത്തിലും തിരുവല്ലയിലും ബിജെപിക്ക് അപ്രതീക്ഷിത മുന്നേറ്റമാണ് ലഭിച്ചിരിക്കുന്നത്.
രാജീവ് ചന്ദ്രശേഖർ, ശോഭാ സുരേന്ദ്രൻ, നവ്യ ഹരിദാസ്, അനൂപ് ആന്റണി എന്നിവരാണ് വിവിധ മണ്ഡലങ്ങളിൽ മുന്നിൽ നിൽക്കുന്നത്. അതേസമയം, കാസർകോട് മണ്ഡലത്തിൽ ആദ്യഘട്ടത്തിൽ ലീഡ് നേടിയിരുന്നെങ്കിലും പിന്നീട് ബിജെപി പിന്നിലേക്ക് പോയി. ഏറെ പ്രതീക്ഷയുണ്ടായിരുന്ന കഴക്കൂട്ടം മണ്ഡലത്തിലും ബിജെപി പിന്നിലാണ്.




