ആലത്തൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് യുഡിഎഫ് മുന്നേറ്റം തുടരുന്നതിനിടെ ആലത്തൂർ മണ്ഡലം എൽഡിഎഫ് നിലനിർത്തി. സിപിഐഎം സ്ഥാനാർഥിയായ ടി എം ശശി 8553 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ യുഡിഎഫ് സ്ഥാനാർഥി കെ എല്‍ ഫെബിന്‍നെ പരാജയപ്പെടുത്തി. ടി.എം. ശശിക്ക് 61,564 വോട്ടുകൾ ലഭിച്ചപ്പോൾ ഫെബിന് 53,011 വോട്ടുകളും നേടി. എൻഡിഎ സ്ഥാനാർഥിയായ കെ വി പ്രസന്നകുമാർ 17,347 വോട്ടുകൾ നേടി.
1957-ൽ രൂപീകൃതമായ ആലത്തൂർ മണ്ഡലം ഇടതുപക്ഷത്തിന് ശക്തമായ സ്വാധീനമുള്ള പ്രദേശമാണ്. കഴിഞ്ഞ ചില പതിറ്റാണ്ടുകളായി സിപിഎമ്മിന്റെ ഉറച്ച കോട്ടയായി ഈ മണ്ഡലം അറിയപ്പെടുന്നു. 2021ലെ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായ കെ ഡി പ്രസേന്നൻ 34,118 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചിരുന്നു. ഇത്തവണയും എൽഡിഎഫ് ആലത്തൂരിൽ വിജയം ആവർത്തിച്ചതോടെ ഇടതുകോട്ടയായി മണ്ഡലം തുടരുമെന്ന സൂചനയാണ് ലഭിക്കുന്നത്.




