Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അഞ്ച് ജില്ലകളിൽ കോൺഗ്രസിന് പുതിയ പ്രസിഡന്റുമാർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: ഡിസിസി അധ്യക്ഷ തിരഞ്ഞെടുപ്പിൽ മത്സരിച്ച ഏഴ് പേരിൽ അഞ്ച് പേർ വിജയിച്ചതിനെ തുടർന്ന് സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ കോൺഗ്രസിൽ നേതൃത്വ മാറ്റത്തിന് സാധ്യത. ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചവർക്ക് ലഭിച്ച ഫലത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം വരാൻ സാധ്യതയുള്ളത്. സംസ്ഥാനത്തെ പുതിയ നേതൃത്വത്തിന്റെ താത്പര്യവും സാമുദായിക സമവാക്യങ്ങളും പരിഗണിച്ചാകും അന്തിമ പട്ടിക തയ്യാറാക്കുക.

മുഖ്യമന്ത്രിയെ സംബന്ധിച്ച തീരുമാനവും മന്ത്രിമാരുടെ വകുപ്പ് വിഭജനവും പൂർത്തിയാക്കിയ ശേഷമായിരിക്കും പാർട്ടിയുടെ പുനസംഘടന നടക്കുക. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ നേതാക്കളാണ് മത്സരിച്ചത്.

വിജയിച്ചവരിൽ എൻ. ശക്തൻ (നെയ്യാറ്റിൻകര), നാട്ടകം സുരേഷ് (ഏറ്റുമാനൂർ), മുഹമ്മദ് ഷിയാസ് (കൊച്ചി), വി.എസ്. ജോയ് (മലപ്പുറം), കെ. പ്രവീൺകുമാർ (കൊയിലാണ്ടി) എന്നിവരാണ് ഉൾപ്പെടുന്നത്. അതേസമയം പാലക്കാട് നെന്മാറയിൽ മത്സരിച്ച എ. തങ്കപ്പൻ എൽഡിഎഫിന്റെ കെ. പ്രേമനോടും പത്തനംതിട്ട കോന്നിയിൽ മത്സരിച്ച സതീഷ് കൊച്ചുപറമ്പിൽ എൽഡിഎഫിന്റെ കെ.യു. ജനീഷ് കുമാറിനോടും പരാജയപ്പെട്ടു.

Recent News

Advertisement
WhiteswanTV Footer