Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Attapadi

അട്ടപ്പാടിയിൽ നവജാതശിശുവിന്റെ മരണം; റിപ്പോര്‍ട്ട് തേടി പാലക്കാട് ജില്ലാ കലക്ടർ

പാലക്കാട്: അട്ടപ്പാടിയില്‍ നവജാത ശിശു മരിച്ചു. ഷോളയൂർ സ്വർണ്ണപിരിവില്‍ സുമിത്രയുടെ ആണ്‍കുഞ്ഞാണ് മരിച്ചത്. ആറ് മാസം ഗർഭിണിയായിരുന്ന സുമിത്ര ഇന്നലെ രാവിലെയാണ് വീട്ടില്‍ പ്രസവിച്ചത്. തുടർന്ന് അട്ടപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ നഷ്ടമായി. സംഭവവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ റിപ്പോർട്ട് തേടി. ജില്ലാ മെഡിക്കല്‍ ഓഫീസർ, ഐ.സി.ഡി.എസ് എന്നിവരോടാണ് കളക്ടർ റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. നവജാതശിശുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആശുപത്രിക്ക് വീഴ്ച പറ്റിയിട്ടുണ്ടോ എന്നും പരിശോധിക്കണമെന്ന് ജില്ലാ കളക്ടർ ആവശ്യപ്പെട്ടു. അതേസമയം, സുമിത്രയുടെ ആറാമത്തെ കുഞ്ഞാണ് […]
Read more

അട്ടപ്പാടിയില്‍ നിന്നും പിടികൂടിയ കാലിന് പരിക്കേറ്റ കരടി ചത്തു

പാലക്കാട്: അട്ടപ്പാടിയില്‍ ഇടവാണിയില്‍ നിന്നും പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ കരടി ചത്തു. ഇടതു കാലില്‍ പരിക്ക് പറ്റിയ കരടിയെ ചികില്‍സക്കായി തൃശൂരിലേക്ക് മാറ്റിയിരുന്നു. ആര്‍ആര്‍ടി സംഘമാണ് കരടിയെ പിടികൂടി ചികിത്സക്കായി തൃശ്ശൂരില്‍ എത്തിച്ചത്. മേലേ ഭൂതയാര്‍, ഇടവാണി മേഖലയില്‍ ഇറങ്ങിയ കടുവയെ വനം വകുപ്പ് കൂട് ഉപയോഗിച്ച് പിടികൂടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കരടിയുടെ കാലില്‍ പരിക്ക് കണ്ടെത്തിയിരുന്നു.കരടിയുടെ കാലില്‍ ആന ചവിട്ടിയാണ് പരിക്കേറ്റത് എന്നാണ് വനം വകുപ്പിന്റെ വിശദീകരണം.
Read more

അട്ടപ്പാടിയില്‍ അരിവാള്‍ രോഗം ബാധിച്ച് യുവതി മരിച്ചു

അട്ടപ്പാടിയില്‍ അരിവാള്‍ രോഗം ബാധിച്ച് യുവതി മരിച്ചു.താവളം കൊല്ലങ്കടവ് ഊരിലെ കാളിയുടെ മകള്‍ വള്ളി കെ (26) ആണ് മരിച്ചത്.പുലര്‍ച്ചെയോടെ അവശത അനൂഭവപ്പെട്ട വള്ളിയെ കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും 8 മണിയോടെമരണം സംഭവിച്ചു.വളാഞ്ചേരിയില്‍ വളാഞ്ചേരിയില്‍ ലാബ് ടെക്‌നീഷ്യനായി ജോലി ചെയ്യുകയായിരുന്നു വള്ളി. ജനിതക കാരണങ്ങളാല്‍ ചുവന്ന രക്തകോശങ്ങള്‍ക്കുണ്ടാകുന്ന അസാധാരണ രൂപമാറ്റത്താല്‍ സംഭവിക്കുന്ന രോഗമാണ് അരിവാള്‍ രോഗം. ഉഷ്ണ, ഉപോഷ്ണ മേഖലകളിലാണ് പ്രധാനമായും ഈ രോഗം കണ്ടുവരുന്നത്.കേരളത്തില്‍ പ്രധാനമായും വയനാട്ടിലും അട്ടപ്പാടിയിലുമാണ് ഈ രോഗം കണ്ടുവരുന്നത്.
Read more

Recent News

Advertisement
WhiteswanTV Footer