Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Attukal Pongala

പൊങ്കാല ഭക്തരിൽ നിന്ന് അനധികൃത പിരിവ്; രണ്ട് പേർ പിടിയിൽ

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയിടാൻ എത്തിയ ഭക്തരിൽ നിന്ന് അനധികൃത പിരിവ് നടത്തിയ രണ്ട് പേർ കസ്റ്റഡിയിൽ. എസ് എം വി ​ഗവൺമെന്റ് സ്കൂൾ പിടിഎ പ്രസിഡന്റ് കർണൻ ഉൾപ്പടെ രണ്ട് പേരാണ് പിടിയിലായത്. കാർ പാർക്കിങ്ങിന്റെ പേരിലാണ് അനധികൃത പിരിവ് നടത്തിയത്. ഒരു കാർ പാർക്ക് ചെയ്യുന്നതിനായി ഇവർ 400 രൂപ വാങ്ങി. പിടിഎ വികസന ഫണ്ടിന്റെ റസീത് ആണ് വാഹന ഉടമകൾക്ക് നൽകിയത്. പിടിഎ പ്രസിഡന്റ് കർണൻ, ഭാരവാഹി ഹാഷിം എന്നിവർക്കെതിരെ കേസെടുത്തു. ഇവരെ കരുതൽ […]
Read more

ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കം

തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കമാകും. വൈകീട്ട് ദേവിയെ കാപ്പ് കെട്ടി കുടിയിരുത്തും. പൊങ്കാലയുടെ ഭാഗമായ കുത്തിയോട്ട വ്രതാരംഭം ബുധനാഴ്ച മുതൽ ആരംഭിക്കും. കലാപരിപാടികളുടെ ഉദ്ഘാടനം ഇന്ന് മോഹൻലാൽ നിർവ്വഹിക്കും. ആറ്റുകാൽ ക്ഷേത്രം ട്രസ്റ്റിൻ്റെ അംബാ പുരസ്ക്കാരം മോഹൻലാലിന് സമ്മാനിക്കും. നന്ദഗോവിന്ദം ഭജൻസിൻ്റെ കലാ പരിപാടികളുമുണ്ടാകും. മാർച്ച് മൂന്നിനാണ് പൊങ്കാല.
Read more

ആറ്റുകാൽ പൊങ്കാല കഴിഞ്ഞ് മടങ്ങവേ വാഹനാപകടം; 2 പേർക്ക് പരുക്ക്

ആറ്റുകാൽ പൊങ്കാല കഴിഞ്ഞു മടങ്ങിയ സ്ത്രീകളും കുട്ടികളും സഞ്ചരിച്ച ഓട്ടോ കാറുമായി കൂട്ടിയിടിച്ച് അപകടം. ഓട്ടോ യാത്രക്കാരായ രണ്ടു സ്ത്രീകൾക്ക് ഗുരുതര പരുക്കേറ്റു. തട്ടത്തുമല സ്വദേശികളായ ഗിരിജ കുമാരി (55) സൂര്യ (28) എന്നിവർക്കാണ് പരുക്കേറ്റത്. എം സി റോഡിൽ കിളിമാനൂരിലാണ് അപകടം നടന്നത്. പരിക്കേറ്റ ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
Read more

തലസ്ഥാനത്ത് പൊങ്കാലയിട്ട് പ്രതിഷേധിക്കാൻ ആശമാർ

തിരുവനന്തപുരം: തലസ്ഥാനത്ത് ആറ്റുകാല്‍ പൊങ്കാല ഭക്തിസാന്ദ്രമാകുമ്പോള്‍ മാസക്കാലമായി സെക്രട്ടറിയേറ്റിന്റെ മുന്നില്‍ പ്രതിഷേധിക്കുന്ന ആശമാരും ഇന്ന് പൊങ്കാലയിടും. അമ്പതോളം വരുന്ന ആശാ പ്രവര്‍ത്തകരാണ് ഇന്ന് പൊങ്കാലയിട്ട് സമരം നടത്തുന്നത്. ആശമാരുടെ ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ച് സര്‍ക്കാരിനോടുളള പ്രതിഷേധ പൊങ്കാലയാണ് അവര്‍ നടത്തുന്നത്. സര്‍ക്കാര്‍ തങ്ങളെ നോക്കുന്നില്ലെന്നും അവരുടെ ഭാഗത്ത് പിടിവാശിയാണ് കാണുന്നതെന്നുമാണ് ആശമാര്‍ പറയുന്നത്. സമരപൊങ്കാലയാണെന്ന് ആശമാര്‍ പറയുമ്പോഴും, തങ്ങളുടെ ഒരു പ്രാര്‍ത്ഥന കൂടെയാണെന്ന് അവര്‍ കൂട്ടിചേര്‍ക്കുന്നുണ്ട്. ലോക്‌സഭയിലടക്കം ആശമാരുടെ ആവശ്യങ്ങള്‍ കോണ്‍ഗ്രസ് എംപിമാര്‍ അവതരിപ്പിച്ചിരുന്നു. വിഷയത്തില്‍ കേന്ദ്ര […]
Read more

ആറ്റുകാൽ പൊങ്കാല: 12, 13 തീയതികളിൽ നഗരത്തിൽ ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്കൊരുങ്ങി അനന്തപുരി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പൊങ്കാലയ്ക്കായി നിരവധി ഭക്തരാണ് ക്ഷേത്ര സന്നിധിയിലേക്കെത്തുന്നത്. പതിമൂന്നാം തീയതി ഭക്തർ ആറ്റുകാലമ്മക്ക് പൊങ്കാല സമർപ്പിക്കും. പൊങ്കാലയോട് അനുബന്ധിച്ച് നാളെ മുതൽ നഗരത്തിൽ ഗതാഗതം നിയന്ത്രണം ഏർപ്പെടുത്തും. നാളെ ഉച്ച മുതൽ 13 ന് രാത്രി 8 വരെയാണ് ഗതാഗത നിയന്ത്രണം. പൊങ്കാലയോട് അനുബന്ധിച്ച് ശുദ്ധജലവിതരണം, ഗതാഗതം, മെഡിക്കൽ സംവിധാനങ്ങൾ, ഫയർഫോഴ്സ് എന്നിവ സജ്ജീകരിച്ചതായും ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു. പതിമൂന്നിന് രാവിലെ 9.45 ന് ശുദ്ധ […]
Read more

ആറ്റുകാൽ പൊങ്കാലയ്ക്ക് ഇത്തവണയും ആകാശത്ത് നിന്ന് പുഷ്പവൃഷ്ടി

തിരുവനന്തപുരം: ആറ്റുകാല്‍ ദേവീ ക്ഷേത്രത്തിലെ പൊങ്കാലയ്ക്ക് ഇക്കുറിയും ആകാശത്ത് നിന്ന് വിമാനങ്ങളില്‍ പുഷ്പവൃഷ്ടിയുണ്ടാകും. ഇത്തവണ എയര്‍പോര്‍ട്ട് റണ്‍വേ നവീകരണം മൂലം പുഷ്പവൃഷ്ടി ഒഴിവാക്കിയിരുന്നു. എന്നാല്‍ വര്‍ഷങ്ങളായി തുടരുന്ന ആചാരം എന്ന നിലയില്‍ ഒരു ദിവസത്തെ അറ്റകുറ്റപ്പണി നിര്‍ത്തിവച്ച് അനുമതി നല്‍കുകയായിരുന്നു. കഴിഞ്ഞ 40 വര്‍ഷങ്ങളായി ആകാശത്തില്‍ നിന്നുള്ള പുഷ്പവൃഷ്ടി നടത്തിവരുകയാണ്. ചാക്കയിലുള്ള രാജീവ് ഗാന്ധി അക്കാദമി ഫോര്‍ ഏവിയേഷന്‍ ടെക്‌നോളജിയില്‍ നിന്നുളള ചെറുവിമാനങ്ങളില്‍ നിന്നാണ് പൊങ്കാലയുടെ ഭാഗമായി പുഷ്പവൃഷ്ടി നടത്തുക. ക്ഷേത്രപരിസരത്തെ ആകാശത്ത് 1000 അടി ഉയരത്തിലെത്തുന്ന […]
Read more

Recent News

Advertisement
WhiteswanTV Footer