നേപ്പാളിനെ കണ്ണീരിലാഴ്‌ത്തി വൻ ദുരന്തം; അതിശക്തമായ ഹിമപാതത്തിൽ 10 പേരെ കാണാതായി
മനാങ്: നേപ്പാളിലെ ഹിംലംഗ് ഹിമാൽ കൊടുമുടിയുടെ ബേസ് ക്യാമ്പിലുണ്ടായ കനത്ത ഹിമപാതത്തിൽ 10 പേരെ കാണാതായി. പർവതാരോഹകരും അവർക്കൊപ്പമുണ്ടായിരുന്ന ഗൈഡുകളും മറ്റ് ജീവനക്കാരുമാണ് അപകടത്തിൽപ്പെട്ടതെന്ന് ഹിമാലയൻ എക്സ്പെഡിഷൻ സംഘാടകർ അറിയിച്ചു. 7,126 മീറ്റർ ഉയരമുള്ള ഹിംലംഗ് ഹിമാലിൽ ദിവസങ്ങളായി കനത്ത മഞ്ഞുവീഴ്ചയും മഴയും തുടരുന്നതിനിടെയാണ് അപകടം. കാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്ന് ഭൂരിഭാഗം പർവതാരോഹകരും പ്രദേശത്ത് നിന്ന് പിന്മാറിയിരുന്നു. എന്നാൽ ചിലർ ബേസ് ക്യാമ്പിൽ തുടരുകയായിരുന്നു. ഇവർ താമസിച്ചിരുന്ന ടെന്റുകൾക്ക് മുകളിലേക്കാണ് കൂറ്റൻ മഞ്ഞുപാളികൾ ഇടിഞ്ഞുവീണത്. ഇതോടെയാണ് പത്ത് […]
Read more