Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: AYODHYA RAMA KSHETHRA SCAM

അയോധ്യ ക്ഷേത്ര ഫണ്ട് തട്ടിപ്പ്; എസ്.ഐടിയോട് റിപ്പോർട്ട് തേടി സുപ്രീംകോടതി

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര നിർമാണത്തിനായുള്ള സംഭാവനയിൽ ക്രമക്കേട് നടന്നെന്ന ആരോപണവുമായി ബന്ധപ്പെട്ട ഹർജികളിൽ സുപ്രീംകോടതി എസ്.ഐടിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. സംഭവത്തിൽ കോടതിയുടെ മേൽനോട്ടത്തിൽ സിബിഐ അന്വേഷണം വേണമെന്ന ഹർജികൾ അടുത്ത ആഴ്ച പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് കേന്ദ്രസർക്കാരിനും ഉത്തർപ്രദേശ് സർക്കാരിനും ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റിനും നോട്ടീസ് നൽകി. അന്വേഷണത്തിന്റെ നിലവിലെ പുരോഗതിയും എസ്.ഐ.ടി.യുടെ ഘടനയും സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തർപ്രദേശ് സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തോട് കോടതി […]
Read more

രാമക്ഷേത്രത്തിലെ കാണിക്കമോഷണം; കാണിക്കപ്പണം എണ്ണിയിരുന്നത് സിസിടിവിയുടെ ബ്ലൈൻഡ് സ്പോട്ടുകളിൽ നിന്ന്

ലക്നൗ: അയോധ്യ രാമക്ഷേത്രത്തിലെ കാണിക്കപ്പണം മോഷണ കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. സിസിടിവി ക്യാമറകളുടെ ബ്ലൈൻഡ് സ്പോട്ടുകൾ ഉപയോഗിച്ചാണ് മോഷണം നടത്തിയതെന്ന് പ്രധാന പ്രതികളിൽ ഒരാൾ വെളിപ്പെടുത്തി. കോടതിയുടെ പ്രത്യേക അനുമതിയോടെ പ്രതി അവിനാശ് ശുക്ലയെ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് മോഷണത്തിന്റെ രീതികൾ വ്യക്തമായത്. കാണിക്കപ്പണം എണ്ണുന്ന മുറിയിലെ ക്യാമറകളുടെ സ്ഥാനം മുൻകൂട്ടി അറിയാമായിരുന്നെന്നും, ക്യാമറ കാണാത്ത ഭാഗങ്ങൾ ഉപയോഗിച്ചാണ് പണം എടുത്തതെന്നും പ്രതി സമ്മതിച്ചു. മോഷ്ടിച്ച പണം ശുചിമുറികളിൽ ഒളിപ്പിച്ച് പിന്നീട് അവസരം ലഭിക്കുമ്പോൾ പുറത്തേക്ക് […]
Read more

ഭക്തി ചൂഷണം ചെയ്തുണ്ടാക്കിയ പണം എവിടെപ്പോയെന്ന് കണ്ടെത്തണം: പിണറായി

തിരുവനന്തപുരം: അയോദ്ധ്യ രാമക്ഷേത്രവുമായി ബന്ധപ്പെട്ട് ഭക്തരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും സമാഹരിച്ച സംഭാവനകളിൽ വൻ സാമ്പത്തിക ക്രമക്കേട് നടന്നുവെന്ന വാർത്തകൾ അതീവ ഗൗരവമുള്ളതാണെന്ന് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ. ഞായറാഴ്ച ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം പ്രതികരിച്ചത്. ജനങ്ങളുടെ വിശ്വാസവും വികാരവും രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി ചൂഷണം ചെയ്ത് സംഘടിത സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. സംഘപരിവാർ സംഘടനകളുമായി അടുത്ത ബന്ധമുള്ളവർ ട്രസ്റ്റിലെ അംഗങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. പാർലമെന്റിന്റെ മേശപ്പുറത്തുവെച്ച ഉത്തരവിലൂടെ കേന്ദ്ര സർക്കാർ രൂപീകരിച്ച ട്രസ്റ്റാണ് […]
Read more

അയോധ്യ രാമക്ഷേത്ര ക്രമക്കേട്; വിമർശിച്ച് കോൺഗ്രസ്

ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിനായി ഭക്തർ നൽകിയ സംഭാവനകളിൽ നടന്ന ക്രമക്കേടുകളിൽ സർക്കാരിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാക്കൾ. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി, വിഷയത്തിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. സംഭാവന മോഷണത്തിന് പിന്നിൽ ക്ഷേത്ര ജീവനക്കാർ മാത്രമല്ലെന്നും “വലിയ തലങ്ങൾ” ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും അവർ ആരോപിച്ചു. ഭക്തരുടെ വിശ്വാസത്തെ വഞ്ചിക്കുന്ന തരത്തിലുള്ള തട്ടിപ്പാണ് നടന്നതെന്നും, ഉത്തരവാദികൾക്കെതിരെ ശക്തമായ നടപടി വേണമെന്നും പ്രിയങ്ക ഗാന്ധി സോഷ്യൽ മീഡിയയിൽ കുറിച്ചു. ഇതിനിടെ […]
Read more

Recent News

Advertisement
WhiteswanTV Footer