ഹോംവർക്ക് ചെയ്യാത്തതിന് രണ്ടാം ക്ലാസ് വിദ്യാർഥിക്ക് ക്രൂരമർദനം; അധ്യാപകർക്കെതിരെ കേസ്
ബാഗൽകോട്ട്: കർണാടകയിലെ ബാഗൽകോട്ടിൽ ഹോംവർക്ക് ചെയ്യാത്തതിന്റെ പേരിൽ രണ്ടാം ക്ലാസ് വിദ്യാർഥിയെ ക്ലാസ് ടീച്ചറും പ്രധാനാധ്യാപകനും ചേർന്ന് മർദിച്ചതായി പരാതി. മുതുകിലും കാലുകളിലും ചൂരൽ കൊണ്ട് അടിയേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷിതാക്കളുടെ പരാതിയിൽ അധ്യാപകർക്കെതിരെ പൊലീസ് കേസെടുത്തു. ബാഗൽകോട്ട് ജില്ലയിലെ നാവലഗിയിലെ റാണി ചെന്നമ്മ എയ്ഡഡ് പ്രൈമറി സ്കൂളിലാണ് സംഭവം. അസുഖബാധിതനായതിനാൽ വിദ്യാർഥി രണ്ട് ദിവസമായി സ്കൂളിൽ എത്തിയിരുന്നില്ല. ഇന്നലെ വീണ്ടും സ്കൂളിലെത്തിയപ്പോഴാണ് ഹോംവർക്ക് ചെയ്യാത്തതിന്റെ പേരിൽ ക്ലാസ് ടീച്ചറായ വിജയലക്ഷ്മിയും പ്രധാനാധ്യാപകൻ അംബിയും കുട്ടിയെ […]
Read more