Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: bank

എടിഎമ്മിൽ നിന്ന് 10,000 രൂപ പിൻവലിച്ചു, ബാങ്ക് നൽകേണ്ടി വന്നത് 3.28 ലക്ഷം രൂപ

സൂറത്ത്: ഒൻപത് വർഷം മുൻപ് നടന്ന എടിഎം ഇടപാടിൽ നടന്ന പിഴവ് ബാങ്ക് ഓഫ് ബറോഡയ്ക്ക് ഇപ്പോൾ വലിയ തലവേദനയായി മാറിയിരിക്കുകയാണ്. 10,000 രൂപ പിൻവലിക്കാൻ ശ്രമിച്ച ഉപഭോക്താവിന് നേരിടേണ്ടി വന്ന പ്രശ്‌നങ്ങളും അതെ തുടർന്നുണ്ടായ ഉപഭോക്തൃ കോടതിയുടെ ഉത്തരവ് മുൻനിർത്തിയാണ് ബാങ്കിന് ലക്ഷങ്ങൾ നഷ്ടപരിഹാരം നൽകേണ്ടതായി വന്നത് . ഗുജറാത്തിലെ സൂറത്തിൽ 2017 ഫെബ്രുവരി 18-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സൂറത്തിലെ ഒരു എസ്ബിഐയുടെ എടിഎമ്മിൽ നിന്ന് 10,000 രൂപ പിൻവലിക്കാനായി കാർഡ് ഇട്ട് പിൻ […]
Read more

ബാങ്ക് പ്രവർത്തന സമയത്തിന് മുൻപ് ചെക്ക് പ്രസന്റ് ചെയ്ത പണം തട്ടിയാൽ നഷ്ടപരിഹാരം നൽകണം

കോഴിക്കോട്: ബാങ്കിൽ നിന്ന് ലോൺ എടുക്കുകയും തിരിച്ചടവിനു വേണ്ടി ചെക്ക് കൊടുക്കുകയും ചെയ്യുന്നത് സാധാരണയാണ്. എന്നാൽ ബാങ്കിന്റെ പ്രവർത്തന സമയത്തിന് മുൻപേ തന്നെ ചെക്ക് പ്രസന്റ് ചെയ്തു, പണമില്ലാതെ മടങ്ങിയാൽ വലിയ പെനാൽറ്റി തുക വകവച്ച് എടുക്കുന്ന കഴുത്തറപ്പൻ ബാങ്കിംഗ് സ്ഥാപനങ്ങൾ ഉണ്ട്. ഉപഭോക്താവ് ചോദ്യം ചെയ്താൽ ഞങ്ങളുടെ സിസ്റ്റത്തിൽ രാത്രി 12 മണി കഴിഞ്ഞാൽ പിറ്റേദിവസത്തെ പണം ഇടപാട് തുടങ്ങും എന്ന ഒഴുക്കൻ മട്ടിലുള്ള മറുപടിയായിരിക്കും ലഭിക്കുന്നത്. ഒരു സാധാരണ ഉപഭോക്താവിന് ഇത് ചോദ്യം ചെയ്യുവാനുള്ള […]
Read more

കാരശേരി സര്‍വ്വീസ് സഹകരണ ബാങ്ക് അട്ടിമറി; അബ്ദുറഹ്‌മാനെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കി

കോഴിക്കോട്: കാരശേരി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ഭരണം അട്ടിമറിക്കാന്‍ സിപിഐഎമ്മുമായി ചേര്‍ന്ന് ശ്രമം നടത്തിയെന്നാരോപിച്ച് ബാങ്ക് ചെയര്‍മാനെ പുറത്താക്കി കോണ്‍ഗ്രസ്. കെപിസിസി അംഗംകൂടിയായ എന്‍ കെ അബ്ദുറഹ്‌മാനെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫാണ് പുറത്താക്കിയത്. എന്‍ കെ അബ്ദുറഹ്‌മാനെതിരെ നടപടി ആവശ്യപ്പെട്ട് കോഴിക്കോട് ഡിസിസി കെപിസിസിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഉചിതമായ നടപടി ഉണ്ടാകുമെന്ന് രമേശ് ചെന്നിത്തലയും അറിയിച്ചിരുന്നു. പിന്നാലെയാണ് രാത്രി തന്നെ ഇദ്ദേഹത്തെ പുറത്താക്കിക്കൊണ്ട് കെപിസിസി പ്രസിഡന്റ് ഉത്തരവിട്ടത്. മലബാറിലെ തന്നെ ഏറ്റവും കൂടുതല്‍ നിക്ഷേപമുള്ള സഹകരണ […]
Read more

ICICI ബാങ്ക് മിനിമം ബാലന്‍സ് 50,000 രൂപയായി ഉയര്‍ത്തി

കൊച്ചി: മിനിമം ബാലന്‍സ് കുത്തനെ ഉയര്‍ത്തി ഐസിഐസിഐ ബാങ്ക്.ആഗസ്റ്റ് 1 മുതല്‍ എല്ലാ ഉപഭോക്തൃ വിഭാഗങ്ങള്‍ക്കുമുള്ള പ്രതിമാസ മിനിമം ശരാശരി ബാലന്‍സ് ആവശ്യകത വര്‍ധിപ്പിച്ചു. ഓഗസ്റ്റ് ഒന്നുമുതല്‍ പ്രാബല്യത്തില്‍ വന്ന നിബന്ധന ബാധകമാവുക ഓഗസ്റ്റ് ഒന്നിനോ അതിനുശേഷമോ സേവിങ്‌സ് അക്കൗണ്ടുകള്‍ എടുത്ത ഉപയോക്താക്കള്‍ക്കാണ്. മെട്രോ, നഗര പ്രദേശങ്ങളില്‍ മിനിമം ബാലന്‍സ് 50,000 രൂപയും അര്‍ധ നഗരപ്രദേശങ്ങളില്‍ 25,000 രൂപയും ഗ്രാമപ്രദേശങ്ങളില്‍ 10,000 രൂപയുമാണ് നിലനിര്‍ത്തേണ്ട മിനിമം ബാലന്‍സ്. അഞ്ചിരട്ടി വര്‍ധനയാണ് പുതുക്കിയ ഘടന പ്രകാരം നിലവില്‍ വന്നിരിക്കുന്നത്. […]
Read more

2025 ജനുവരി; രാജ്യത്ത് മൊത്തം 15 ദിവസം ബാങ്കുകള്‍ക്ക് അവധി

2025 ജനുവരിയിൽ രാജ്യത്ത് മൊത്തം 15 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. പ്രാദേശിക, ദേശീയ അവധികള്‍ ഉൾപ്പെടെയുള്ള കണക്കുകളാണിത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ഹോളിഡേ കലണ്ടര്‍ അനുസരിച്ചാണ് ജനുവരിയിൽ 15 ബാങ്ക് അവധികള്‍. എന്നാൽ സംസ്ഥാനങ്ങളിലേക്ക് വരുമ്പോൾ അവധി ദിനങ്ങളില്‍ വ്യത്യാസമുണ്ടാകും. കേരളത്തിൽ പൊതുവെ ഞായറാഴ്ചകളിലും രണ്ടാമത്തെ ശനിയാഴ്ചയും നാലാമത്തെ ശനിയാഴ്ചയും ബാങ്കിന് അവധിയാണ്.
Read more

കട്ടപ്പനയില്‍ ബാങ്കിന് മുന്നില്‍ യുവാവ് ജീവനൊടുക്കി

ഇടുക്കി: കട്ടപ്പനയില്‍ ബാങ്കിന് മുന്നില്‍ യുവാവ് ആത്മഹത്യ ചെയ്തു. കട്ടപ്പന റൂറല്‍ ഡെവലപ്പ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുമ്പിലാണ് യുവാവ് ജീവനൊടുക്കിയത്. കട്ടപ്പന മുളപ്പാശ്ശേരിയില്‍ സാബുവാണ് ആത്മഹത്യ ചെയ്തത്. സാബു ഇന്നലെ ബാങ്കിലെത്തി നിക്ഷേപ തുക തിരികെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് ലഭിക്കാതായതോടെ ജീവനൊടുക്കുകയായിരുന്നുവെന്നാണ് ആരോപണം. പണം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ സാബു ബാങ്കിനെ സമീപിച്ചിരുന്നു. എന്നാല്‍ പണം നല്‍കാന്‍ ബാങ്ക് അധികൃതര്‍ തയ്യാറായില്ല. മനം നൊന്ത് ബാങ്കില്‍ നിന്നും മടങ്ങിയ സാബു തിരിച്ച് ബാങ്കിലെത്തുകയും […]
Read more

ഇനി കീറിയ നോട്ടുകള്‍ മാറ്റിയെടുക്കാം;വിസമ്മതിച്ചാല്‍ ബാങ്കുകള്‍ക്ക് പണി കിട്ടും

കേടായ കറന്‍സികള്‍ മാറ്റാന്‍ നിര്‍ദേശവുമായി ആര്‍ബിഐ.കീറിയതോ ഒട്ടിച്ചതോ മറ്റെന്തെങ്കിലും മാറ്റം വരുത്തിയതോ ഇനി ഉപയോഗിക്കാനാകാത്തതോ ആയ നോട്ടുകള്‍ മാറ്റുന്നതിനുള്ള നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്.ഏത് ബാങ്കിലും പോയി ഈ നോട്ടുകള്‍ മാറ്റിയെടുക്കാം.റിസര്‍വ് ബാങ്ക് പറയുന്നതനുസരിച്ച് ഒരു ബാങ്കിനും നോട്ടുകള്‍ മാറാന്‍ കഴിയില്ലെന്ന് പറയാന്‍ അനുവാദമില്ല. സെന്‍ട്രല്‍ ബാങ്കിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, അത് പാലിക്കാന്‍ വിസമ്മതിച്ചാല്‍ ബാങ്ക് അനന്തരഫലങ്ങള്‍ നേരിടേണ്ടിവരും. ഫോമുകള്‍ പൂരിപ്പിക്കാതെ തന്നെ ഈ ഇടപാടുകള്‍ പൊതുമേഖലാ ബാങ്ക് ശാഖയിലോ സ്വകാര്യമേഖലാ ബാങ്കിന്റെ കറന്‍സി ചെസ്റ്റ് ശാഖയിലോ ആര്‍ബിഐ ഇഷ്യൂ […]
Read more

Recent News

Advertisement
WhiteswanTV Footer