ഞായറാഴ്ചയും ബാങ്കുകൾ പ്രവർത്തിക്കുന്നു; കറുത്ത ബാഡ്ജണിഞ്ഞ് ജീവനക്കാർ
തിരുവനന്തപുരം: രാജ്യവ്യാപക ബാങ്ക് പണിമുടക്ക് നാളെ മുതൽ ആരംഭിക്കാനിരിക്കെ ഇന്ന് രാജ്യത്തെ ബാങ്കുകൾ സാധാരണ നിലയിൽ പ്രവർത്തിക്കുന്നു. കേന്ദ്രസർക്കാർ നിർദേശപ്രകാരമാണ് ഇന്ന് ബാങ്കുകൾ തുറന്ന് പ്രവർത്തിക്കുന്നത്. പണിമുടക്ക് ഒഴിവാക്കുന്നതിനായി കേന്ദ്രസർക്കാരും ബാങ്ക് മാനേജ്മെന്റും തൊഴിലാളി യൂണിയനുകളുമായി നടത്തിയ അവസാനഘട്ട ചർച്ചകളും പരാജയപ്പെട്ടു. ഇതിന് പിന്നാലെ നാളെ മുതൽ മൂന്ന് ദിവസത്തേക്ക് പണിമുടക്ക് ശക്തമാക്കാൻ തൊഴിലാളി യൂണിയനുകളുടെ സംയുക്ത സംഘടനയായ യുഎഫ്ബിയു ആഹ്വാനം ചെയ്തു. ഇന്ന് ജോലിക്കെത്തിയ ബാങ്ക് ജീവനക്കാർ പ്രതിഷേധത്തിന്റെ ഭാഗമായി കറുത്ത ബാഡ്ജും റിബണും ധരിച്ചാണ് […]
Read more







