Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: BarLicense

ബാർ ലൈസൻസ് വിവാദം; ഉദ്യോഗസ്ഥ നടപടിക്കെതിരെ സമസ്ത മുഖപത്രം; സർക്കാർ തീരുമാനങ്ങളെ മറികടന്നത് അധികാര ലംഘനമെന്ന് വിമർശനം

കോഴിക്കോട്: സംസ്ഥാനത്ത് സർക്കാർ അനുമതിയില്ലാതെ പുതിയ ബാറുകൾക്ക് ലൈസൻസ് അനുവദിച്ച എക്സൈസ് ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി സമസ്ത കാന്തപുരം വിഭാഗത്തിന്റെ മുഖപത്രമായ സിറാജ്. സർക്കാർ തീരുമാനങ്ങളെ കാറ്റിൽപ്പറത്തി ഉദ്യോഗസ്ഥർ സ്വന്തം നിലയിൽ ലൈസൻസ് അനുവദിച്ചത് അധികാര ലംഘനമാണെന്ന് പത്രം വിമർശിച്ചു. മുൻ സർക്കാരിന്റെ ചട്ടങ്ങളിലെ പിഴവുകൾ മുതലെടുത്താണ് ഇത്തരം നടപടികളെന്നും ഇത് ഉദ്യോഗസ്ഥ ഭരണമാണോ എന്ന ചോദ്യവും മുഖപത്രം ഉയർത്തുന്നു. സംസ്ഥാനത്ത് പുതിയ ബാറുകൾക്ക് ലൈസൻസ് അനുവദിച്ച സംഭവം നേരത്തെ തന്നെ വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരുന്നു. […]
Read more

പുതിയ ബാർ ലൈസൻസ് വിവാദം; വിശദീകരണവുമായി എക്സൈസ് കമ്മീഷണർ

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ബാർ ലൈസൻസുകൾ അനുവദിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി എക്സൈസ് കമ്മീഷണർ സാംബശിവ റാവു. ജൂൺ മാസത്തിൽ അനുവദിച്ച ലൈസൻസുകൾ പൊതുജനങ്ങൾ സാധാരണയായി ഉപയോഗിക്കുന്ന ബാറുകൾക്കല്ലെന്നാണ് കമ്മീഷണറുടെ വിശദീകരണം. സർക്കാർ സ്ഥാപനമായ സിയാലിന്റെ അപേക്ഷ പ്രകാരമാണ് വിമാനത്താവളത്തിലെ ലോഞ്ചിന് ബാർ ലൈസൻസ് അനുവദിച്ചതെന്ന് അദ്ദേഹം പറഞ്ഞു. മറ്റൊരു ബാർ ലൈസൻസിനുള്ള അപേക്ഷ ജൂൺ മാസത്തിൽ സർക്കാരിന് കൈമാറിയിരുന്നു. എന്നാൽ ഓഗസ്റ്റ് മാസത്തിൽ സർക്കാരിന്റെ മറുപടി ലഭിച്ചതിന് ശേഷം ലൈസൻസ് അനുവദിച്ചിട്ടില്ലെന്നും കമ്മീഷണർ വ്യക്തമാക്കി. അതേസമയം, […]
Read more

സംസ്ഥാനത്ത് പുതിയ ബാറുകള്‍ക്ക് വീണ്ടും അനുമതി

കൊച്ചി: സംസ്ഥാനത്ത് പുതിയ ബാറുകൾക്ക് അനുമതി നൽകി എക്സൈസ് വകുപ്പ്. കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ആഭ്യന്തര ടെർമിനൽ ലോഞ്ചിലാണ് രണ്ട് ബാറുകൾക്ക് ലൈസൻസ് അനുവദിച്ചത്. എക്സൈസ് കമ്മീഷണർ സാംബശിവ റാവുവാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. സർക്കാരിനെയും വകുപ്പ് മന്ത്രിയെയും അറിയിക്കാതെയാണ് ലൈസൻസ് അനുവദിച്ചതെന്നാണ് ഉയരുന്ന ആരോപണം. വെറും ഒരു മിനിറ്റ് ഇടവേളയിലാണ് രണ്ട് ബാർ ലൈസൻസുകളും അനുവദിച്ചതെന്നാണ് വിവരം. സസ്പെൻഷനിലായ കോട്ടയം, എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർമാർ സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ സമർപ്പിച്ച ഹർജിയിലാണ് ലൈസൻസ് അനുവദിച്ചതിന്റെ രേഖകൾ […]
Read more

മൂന്ന് ബാറുകൾക്ക് ലൈസൻസ് നൽകിയ നടപടി; എക്സൈസ് കമ്മീഷണറുടെ റിപ്പോർട്ട് തള്ളി മന്ത്രി

തിരുവനന്തപുരം: മൂന്ന് ബാറുകൾക്ക് വിദേശ മദ്യവിൽപ്പന ലൈസൻസ് അനുവദിച്ച സംഭവത്തിൽ എക്സൈസ് കമ്മീഷണറുടെ റിപ്പോർട്ട് തള്ളി എക്സൈസ് മന്ത്രി എം. ലിജു. നിയമപ്രകാരമാണ് ലൈസൻസ് അനുവദിച്ചതെന്ന കമ്മീഷണറുടെ നിലപാടാണ് മന്ത്രി തള്ളിയത്. സംഭവത്തിൽ രണ്ട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർമാരെ സർക്കാർ സസ്പെൻഡ് ചെയ്തു. എറണാകുളത്തെ രണ്ട് സ്ഥാപനങ്ങൾക്കും കോട്ടയത്തെ ഒരു ബിയർ പാർലറിനുമാണ് വിദേശ മദ്യവിൽപ്പനയ്ക്കുള്ള ലൈസൻസ് അനുവദിച്ചത്. മന്ത്രിയുടെ അറിവോ സർക്കാരിന്റെ മുൻകൂർ അനുമതിയോ ഇല്ലാതെയാണ് ഉദ്യോഗസ്ഥർ ലൈസൻസ് നൽകിയതെന്നാണ് ആരോപണം. ലൈസൻസ് അനുവദിച്ച ഡെപ്യൂട്ടി […]
Read more

രാവിലെ പൂട്ടിച്ച ബാര്‍ വൈകിട്ട് വീണ്ടും തുറന്നു; ലൈസന്‍സ് റദ്ദാക്കി എക്‌സൈസ് മന്ത്രി എം ലിജു

കോട്ടയം: എക്‌സൈസ് സംഘം പൂട്ടി സീല്‍ ചെയ്ത ബാര്‍ വീണ്ടും തുറന്ന് പ്രവര്‍ത്തിച്ചതിനെ തുടര്‍ന്ന് കോട്ടയം മണര്‍കാടുള്ള രാജ് റീഗല്‍ ബാറിനെതിരെ കടുത്ത നടപടി. ബാറിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ എക്‌സൈസ് മന്ത്രി എം. ലിജു നിര്‍ദേശം നല്‍കി. ബാര്‍ വീണ്ടും തുറന്ന് പ്രവര്‍ത്തിക്കാന്‍ ഇടയായതില്‍ വീഴ്ച വരുത്തിയ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി സ്വീകരിക്കും. ഡ്യൂട്ടിയിലുണ്ടായിരുന്ന ഫീല്‍ഡ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യാന്‍ എക്‌സൈസ് കമ്മീഷണര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. നിയമവിരുദ്ധമായി പുലര്‍ച്ചെ മുതല്‍ ബാര്‍ പ്രവര്‍ത്തിക്കുന്നതായി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix