Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: bcci

ഏകദിന ലോകകപ്പ്, സെലക്ടർമാർ ഐപിഎൽ വേദികളിലേക്ക്,സഞ്ജുവിനും നിർണ്ണായകം

മുംബൈ: ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ കെട്ടിപ്പടുക്കാനുള്ള നീക്കം ഊര്‍ജ്ജിതമാക്കി ബിസിസിഐ. ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, നമീബിയ എന്നിവിടങ്ങളിലായാണ് 2027 ഒക്ടോബർ നവംബർ മാസങ്ങളിൽ മത്സരങ്ങൾ നടക്കുന്നത് .ഏകദിന ലോകകപ്പിനായി 20 താരങ്ങളുടെ ചുരുക്കപ്പട്ടിക സെലക്ഷൻ കമ്മിറ്റി തയാറാക്കിയിട്ടുണ്ട് . വരാനിരിക്കുന്ന ഐപിഎൽ സീസണിലെ ഇവരുടെ പ്രകടനവും സെലക്ടർമാർ ഗൗരവത്തോടെ തന്നെ നിരീക്ഷിക്കും. എസ്.എസ് ദാസ്, ആർ.പി സിംഗ്, അജയ് രത്ര, പ്രഗ്യാൻ ഓജ എന്നിവരടങ്ങുന്ന സെലക്ഷൻ പാനൽ ഐപിഎൽ മത്സരങ്ങൾ നേരിട്ടും അല്ലാതെയും നിരീക്ഷിക്കപെടും. പട്ടികയിലുള്ള താരങ്ങളുടെ […]
Read more

താരങ്ങള്‍ക്ക് കോളടിച്ചു; 131 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് BCCI

അഹമ്മദാബാദ്: ടി20 ലോകകപ്പില്‍ മൂന്നാമതും കിരീടം ചൂടി ചരിത്രം കുറിച്ച ഇന്ത്യന്‍ പുരുഷ ടീമിന് 131 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ന്യൂസിലന്‍ഡിനെ 96 പരാജയപ്പെടുത്തിയാണ് ഇന്ത്യ ചരിത നേട്ടം കുറിച്ചത്. ടി20 ലോകകപ്പ് കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമെന്ന റെക്കോര്‍ഡും ഇതോടെ ഇന്ത്യ സ്വന്തമാക്കി. മലയാളി താരം സഞ്ജു സാംസണായിരുന്നു ടൂര്‍ണമെന്റിലെ താരം. പ്രഖ്യാപിച്ച 131 കോടി രൂപ ടീമിലെ താരങ്ങള്‍ക്കും പരിശീലകര്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും വീതിച്ചു […]
Read more

പരിക്കേറ്റ ഗിൽ തിരിച്ചെത്തിയില്ല; നിർണായക അപ്ഡേറ്റുമായി ബിസിസിഐ

മുംബൈ: ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ സ്വീപ്പ് ഷോട്ട് അടിക്കുന്നതിനിടെ പരിക്കേറ്റ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ മത്സരത്തിലേക്ക് തിരിച്ചെത്തിയില്ല. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് ബാറ്റിങ്ങിൽ നാലാമനായി ഇറങ്ങി നാല് റൺസുമായി ക്രീസിലെത്തിയ താരം റിട്ടയർ ഹർട്ടായി മടങ്ങി. ശേഷം ഇന്ത്യയുടെ ഒമ്പത് വിക്കറ്റ് വീണപ്പോഴും മടങ്ങി എത്തിയില്ല. ശേഷം ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിലും ഗിൽ മൈതാനത്ത് ഉണ്ടായിരുന്നില്ല. ഇപ്പോഴിതാ താരത്തിന്റെ പരിക്കിൽ നിർണായക അപ്‌ഡേറ്റുമായി എത്തിയിരിക്കുകയാണ് ബി സി സി ഐ. ഗില്ലിന് കഴുത്തിൽ […]
Read more

ബിസിസിഐയുടെ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തു: മിഥുന്‍ മന്‍ഹാസ് സ്ഥാനത്ത്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ(BCCI) പുതിയ പ്രസിഡന്റായി മുന്‍ ഡല്‍ഹി ക്രിക്കറ്റ് താരം മിഥുന്‍ മന്‍ഹാസിനെ തിരഞ്ഞെടുത്തു. ഞായറാഴ്ച മുംബൈയില്‍ ചേര്‍ന്ന ബിസിസിഐ വാര്‍ഷിക പൊതുയോഗമാണ് മിഥുന്‍ മന്‍ഹാസിനെ തിരഞ്ഞെടുത്തത്. ബിസിസിഐയുടെ 37-ാമത് പ്രസിഡന്റാണ് മിഥുന്‍. റോജര്‍ ബിന്നിയുടെ ഒഴിവിലേക്കാണ് മിഥുന്‍ എത്തുന്നത്. ആഭ്യന്തര ടൂര്‍ണമെന്റുകളില്‍ കളിച്ചിട്ടുള്ള മിഥുന്‍ ദേശീയ ടീമില്‍ കളിച്ചിട്ടില്ല. അതേസമയം, ദേവജിത് സൈക്കിയ ബിസിസിഐ സെക്രട്ടറി സ്ഥാനത്ത് തുടരും. ജയ് ഷായ്ക്ക് പകരക്കാരനായാണ് സൈക്കിയ സെക്രട്ടറി സ്ഥാനത്തെത്തിയത്. വൈസ് പ്രസിഡന്റായി രാജീവ് […]
Read more

ബിസിസിഐയുമായുള്ള കരാറില്‍നിന്ന് ഡ്രീം 11 പിന്‍മാറുന്നു

സാമ്പത്തികം അടിസ്ഥാനമാക്കിയുള്ള ഓണ്‍ലൈന്‍ ഗെയിമുകള്‍ നിരോധിച്ചതിനെത്തുടര്‍ന്ന് ബിസിസിഐയുമായുള്ള കരാറില്‍നിന്ന് ഡ്രീം 11 പിന്‍മാറുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമുമായി 358 കോടിയുടെ ജേഴ്സി സ്പോണ്‍സര്‍ഷിപ്പ് കരാറാണ് ഡ്രീം 11 കമ്പനിക്കുള്ളത്. ഇതിനായി ചർച്ചകൾ ആരംഭിച്ചതായാണ് വിവരം. സര്‍ക്കാര്‍ പുതുതായി നടപ്പിലാക്കിയ ഓണ്‍ലൈന്‍ ഗെയിമിംഗ് നിയമം റിയല്‍-മണി ഗെയിമിംഗ് പ്ലാറ്റ്ഫോമുകളുടെ പ്രൊമോഷന്‍, പരസ്യം, സ്‌പോണ്‍സര്‍ഷിപ്പ് എന്നിവ നിരോധിക്കുന്നു. 2023 ല്‍ ബിസിസിഐയുമായി മൂന്ന് വര്‍ഷത്തെ കരാറില്‍ ഒപ്പുവച്ച ഡ്രീം11, പുതിയ ചട്ടക്കൂടിന് കീഴില്‍ സ്‌പോണ്‍സര്‍ഷിപ്പുമായി തുടരുന്നത് പ്രായോഗികമല്ലെന്ന് സൂചിപ്പിക്കുന്നു. ഇന്ത്യയിലെ […]
Read more

ജോലിഭാരമെന്ന് പറഞ്ഞ് ഇനി വിട്ടു നിൽക്കാനാകില്ല; നിയന്ത്രണം ഏർപ്പെടുത്താൻ ബിസിസിഐ

ക്രിക്കറ്റ് താരങ്ങൾ ജോലിഭാരമെന്നു പറഞ്ഞ് മത്സരങ്ങൾ തിരഞ്ഞെടുത്ത് കളിക്കുന്ന പ്രവണത അവസാനിപ്പിക്കാൻ ബിസിസിഐ. വ്യക്തിയേക്കാൾ പ്രധാനം ടീമിനാണെന്നും അതുകൊണ്ടു തന്നെ ഒരു മികച്ച ടീമിനെ പടുത്തുയര്‍ത്തുക എന്നതിലാണ് ഇന്ത്യയുടെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീറും സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കറും ശ്രദ്ധിക്കുന്നത്. അതുകൊണ്ടു തന്നെ ശക്തമായ നിലപാട് സ്വീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മുഹമ്മദ് സിറാജിന്റെ പ്രകടനം ജോലിഭാരം എന്നതിനെ പൊളിച്ചടുക്കുന്നതായിരുന്നു. ജോലിഭാരം കൈകാര്യം ചെയ്യാനെന്ന പേരിൽ താരങ്ങൾ നിർണായക മത്സരങ്ങളിൽ നിന്ന് വരെ […]
Read more

ബിസിസിഐ നിലപാടിനെ പിന്തുണച്ച് ശ്രീലങ്കയും അഫ്ഗാനിസ്ഥാനും

കൊളംബോ: ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സില്‍ യോഗം ധാക്കയില്‍ നടത്താനുള്ള തീരുമാനത്തെ എതിര്‍ത്ത ബിസിസിഐ നിലപാടിനെ പിന്തുണച്ച് ശ്രീലങ്കയും അഫ്ഗാനിസ്ഥാനും. ധാക്കയില്‍ യോഗം നടത്താനുള്ള ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്‍റും പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനുമായ മൊഹ്സിന്‍ നഖ്‌വിയുടെ തീരുമാനത്തിനാണ് തിരിച്ചടിയായത്. എന്നാല്‍ ബംഗ്ലാദേശിലെ രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ യോഗവേദി മാറ്റണമെന്ന് ഇന്ത്യ തുടര്‍ച്ചയായി അഭ്യര്‍ത്ഥിച്ചിട്ടും യോഗത്തിന് അധ്യക്ഷം വഹിക്കുന്ന പാക് ക്രിക്കറ്റ് ബോര്‍ഡ് അതിന് തയാറായില്ല. ധാക്കയില്‍ യോഗം നടത്തിയാല്‍ ബഹിഷ്കരിക്കുമെന്നും ബിസിസിഐ വ്യക്തമാക്കിയിരുന്നു. ഈ മാസം […]
Read more

ധാക്കയില്‍ നടക്കുന്ന എസിസി യോഗത്തില്‍ ബിസിസിഐ പങ്കെടുക്കില്ല

ധാക്ക: ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ യോഗം ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തിൽ ബിസിസിഐ. ബംഗ്ലാദേശിലെ നിലവിലെ രാഷ്ട്രീയ സഹാചര്യങ്ങള്‍ പരിഗണിച്ച് യോഗവേദി ധാക്കയില്‍ നിന്ന് മാറ്റണമെന്നാണ് ബിസിസിഐയുടെ ആവശ്യം. വേദി ധാക്കയില്‍ നിന്ന് മാറ്റിയിലെങ്കില്‍ യോഗം ബഹിഷ്‌കരിക്കുമെന്നും ബിസിസിഐ വ്യക്തമാക്കി. ഇതോടെ ഇന്ത്യ വേദിയാവുന്ന ഈ വര്‍ഷത്തെ ഏഷ്യാ കപ്പിന്റെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ഇന്ത്യ – പാകിസ്ഥാന്‍ മത്സര വേദിയും ബാക്കി മത്സരങ്ങളുടെ ഷെഡ്യൂളും ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കാനാണ് ധാക്കയില്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ യോഗം നിശ്ചയിച്ചിരിക്കുന്നത്. വേദി മാറ്റിയിലെങ്കിൽ […]
Read more

2023-24-ലെ ബിസിസിഐ വരുമാനം 9,741.7 കോടി

2023-24 സാമ്പത്തിക വര്‍ഷം ബിസിസിഐ നേടിയ വരുമാനത്തിന്റെ 59 ശതമാനം സംഭാവന ചെയ്തത് ഐപിഎൽ എന്ന് റിപ്പോര്‍ട്ട്. റെഡിഫ്യൂഷനെ ഉദ്ധരിച്ച് ദി ഹിന്ദു ബിസിനസ് ലൈനില്‍ വന്ന റിപ്പോര്‍ട്ട് അനുസരിച്ച് 2023-24 സാമ്പത്തിക വര്‍ഷത്തിലെ ബിസിസിഐയുടെ വരുമാനം 9,741.7 കോടി രൂപയാണ്. ഇതില്‍ 5,761 കോടി രൂപയും ഐപിഎല്ലിന്റെ സംഭാവനയാണ്. അന്താരാഷ്ട്ര ടൂര്‍ണമെന്റുകളുടെ സംപ്രേക്ഷണാവകാശം ഉള്‍പ്പെടെ ഐപിഎല്‍ ഇതര മീഡിയ റൈറ്റ്‌സ് വിറ്റതില്‍ നിന്ന് 361 കോടിയാണ് ബിസിസിഐ നേടിയത്. നിലവില്‍ ബിസിസിഐക്ക് 30000 കോടി രൂപയുടെ […]
Read more

ബിസിസിഐക്ക് തിരിച്ചടി; കൊച്ചി ടസ്കേഴ്സിന് 538 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ബോംബെ ഹൈക്കോടതി

മുംബൈ: കൊച്ചി ആസ്ഥാനമായി പ്രവർത്തിച്ച ഐപിഎൽ ടീം കൊച്ചി ടസ്കേഴ്സ് ടീമിന് 538 കോടി രൂപ ബിസിസിഐ നഷ്ടപരിഹാരം നല്‍കണമെന്ന തര്‍ക്കപരിഹാര കോടതി വിധി ശരിവെച്ച് ബോംബെ ഹൈക്കോടതി. കരാര്‍ വ്യവസ്ഥ ലംഘിച്ചെന്നാരോപിച്ച് 2011ലെ ആദ്യ സീസണുശേഷം ഐപിഎല്ലിൽ നിന്ന് പുറത്താക്കിയതിനെതിരെ കൊച്ചി ടസ്കേഴ്സ് ടീം ഉടമകൾ നൽകിയ ഹര്‍ജിയിലാണ് തര്‍ക്കപരിഹാര കോടതി 538 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടത്. ഇതിനെതിരെ ബിസിസിഐ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ബോംബെ ഹൈക്കോടതി സിംഗിള്‍ ജഡ്ജ് ആര്‍ ഐ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix