Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: bcci

ക്രിക്കറ്റ് മതി, വ്‌ളോഗിങ് വേണ്ടാ; അര്‍ഷ്ദീപ് സിങ്ങിനോട് ബിസിസിഐ

ക്രിക്കറ്റിലും വ്‌ളോഗിങ്ങിലും ഒരേപോലെ കഴിവ് തെളിയിച്ച ആളാണ് പഞ്ചാബ് കിങ്‌സ് താരം അര്‍ഷ്ദീപ് സിങ്. ഓരോ മത്സരത്തിന് ശേഷവും രസകരമായ കണ്ടന്റുകള്‍ വെച്ചാണ് താരം വ്‌ളോഗ് ചെയ്യുന്നത്. എന്നാൽ ഇനിമുതൽ ക്രിക്കറ്റ് മാത്രം കളിച്ച മതി വ്‌ളോഗിങ് വേണ്ടാ എന്ന് അര്‍ഷ്ദീപിനോട് പറഞ്ഞിരിക്കുകയാണ് ബിസിസിഐ. യുസ്‌വേന്ദ്ര ചാഹൽ വിമാനത്തിലിരുന്ന് വേപ് ഉപയോഗിക്കുന്ന വിഡിയോ പുറത്തുവന്നതാണ് ബിസിസിഐയുടെ നിര്‍ദേശത്തിന് കാരണം. പഞ്ചാബ് കിങ്‌സ് ടീം അഹമ്മദാബാദില്‍നിന്ന് ഹൈദരാബാദിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് വിമാനത്തിലിരുന്ന് യുസ്‌വേന്ദ്ര ചാഹല്‍ വേപ്പ് ഉപയോഗിച്ചത്. ഇത് […]
Read more

ഐപിഎല്ലിൽ സുരക്ഷ കർശനമാക്കി ബിസിസിഐ; ഫ്രാഞ്ചൈസികൾക്കും താരങ്ങൾക്കും പുതിയ നിയന്ത്രണങ്ങൾ

മുംബൈ: ഐപിഎൽ താരങ്ങളുടെ സുരക്ഷയും അച്ചടക്കവും ഉറപ്പാക്കുന്നതിനായി ബിസിസിഐ ഫ്രാഞ്ചൈസി ഉടമകൾക്കും താരങ്ങൾക്കും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മത്സര വേദികളിലും ഹോട്ടലുകളിലും പാലിക്കേണ്ട കാര്യങ്ങൾ ഉൾപ്പെടുത്തി എട്ട് പേജുള്ള പുതിയ മാർഗനിർദേശങ്ങളാണ് ബോർഡ് പുറത്തിറക്കിയത്. പ്ലെയർ ആൻഡ് മാച്ച് ഒഫീഷ്യൽസ് ഏരിയയിലെ പ്രോട്ടോക്കോൾ ചില ഫ്രാഞ്ചൈസികൾ ലംഘിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി കടുപ്പിച്ചത്. മത്സരത്തിനിടെ താരങ്ങളുടെ അടുത്തേക്ക് ടീം ഉടമകളോ ഫ്രാഞ്ചൈസി പ്രതിനിധികളോ എത്തുന്നത് ബിസിസിഐ നിരോധിച്ചിട്ടുണ്ട്. താരങ്ങളെ ആലിംഗനം ചെയ്യുകയോ അനൗദ്യോഗികമായി ആശയവിനിമയം നടത്തുകയോ ചെയ്യരുതെന്നും […]
Read more

ഐപിഎൽ ഫൈനൽ അഹമ്മദാബാദിലേക്ക് മാറ്റി; പ്ലേ ഓഫ് വേദികളിലും മാറ്റം

മുംബൈ: ഐപിഎൽ ഫൈനൽ മത്സരം ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നിന്നും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലേക്ക് മാറ്റി. നിലവിലെ ചാമ്പ്യന്മാരായ ആർസിബിയുടെ തട്ടകത്തിൽ ഫൈനൽ നടക്കുക എന്ന പതിവാണ് ഇതോടെ ബിസിസിഐ ഇത്തവണ മാറ്റി കുറിച്ചത്. സാങ്കേതിക കാരണങ്ങളാണ് മാറ്റത്തിന് പിന്നിലെന്ന് ബിസിസിഐ ഔദ്യോഗികമായി അറിയിച്ചത്. എന്നിരുന്നാലും, ബംഗളൂരുവിലെ രാഷ്ട്രീയ സാഹചര്യങ്ങളും ടിക്കറ്റ് വിതരണത്തെച്ചൊല്ലിയുള്ള വിവാദങ്ങളുമാണ് തിരിച്ചടിയായതെന്ന് സൂചനയുണ്ട്. കർണാടകയിലെ ജനപ്രതിനിധികൾക്ക് സൗജന്യ ടിക്കറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട് ഉയർന്ന രാഷ്ട്രീയ പോര് ബിസിസിഐയെ ചൊടിപ്പിച്ചിരുന്നു. കഴിഞ്ഞ വർഷം […]
Read more

വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു

ന്യൂഡൽഹി: വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ് ബിസിസിഐ. ഏകദിന ലോകചാമ്പ്യന്മാരായതിന് പിന്നാലെയാണ് ടി20 ലോകകപ്പും ലക്ഷ്യമിട്ട് ഇന്ത്യ ടൂർണമെന്റിനിറങ്ങുന്നത്. ജൂൺ 12 മുതൽ ജൂലായ് അഞ്ചുവരെ ഇംഗ്ലണ്ടിലാണ് ടൂർണമെന്റ് നടക്കുന്നത്. ഹർമൻപ്രീത് കൗറാണ് ഇന്ത്യയെ നയിക്കുന്നത്. ബാറ്റർ സ്മൃതി മന്ദാനയാണ് വൈസ് ക്യാപ്റ്റൻ. സൂപ്പർ താരങ്ങളായ ഷഫാലി വർമ്മ, ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ് എന്നിവർ ടീമിലുണ്ട്. പരിക്കേറ്റ അമൻജോത് കൗർ, ഹർലീൻ ഡിയോൾ, സ്‌നേഹ റാണ എന്നിവർ ടീമിലില്ല. ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), […]
Read more

അഗാർക്കർ തന്നെ തുടരും; നിർണായക തീരുമാനങ്ങളുമായി ബിസിസിഐ

2027 ഏകദിന ലോകകപ്പും വരാനിരിക്കുന്ന മറ്റ് ടൂർണമെന്റുകളും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുന്നിലുള്ള അടുത്ത കടമ്പയാണ്. ഈ മത്സരങ്ങൾക്കൊക്കെ മുൻപേ തന്നെ ഇന്ത്യൻ ക്രിക്കറ്റ് ടീം ചീഫ് സെലക്ടർ അജിത് അഗാർക്കറുടെ കാലാവധി നീട്ടാൻ ബിസിസിഐ തീരുമാനിച്ചിരിക്കുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. 027‌ലെ ഏകദിന ലോകകപ്പ് വരെയാണ് അ​ഗാർക്കറുടെ കരാർ നീട്ടുന്നത്. രണ്ട് ടി20 ലോകകപ്പ് കിരീടങ്ങളും ചാമ്പ്യൻസ് ട്രോഫിയും നേടിയത് അഗാർക്കറുടെ കീഴിലായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കാരാർ നീട്ടാനായി ബിസിസിഐ തീരുമാനമെടുക്കുന്നത്. എന്നാൽ, നായകൻ […]
Read more

മാനദണ്ഡങ്ങള്‍ ലംഘിച്ചു;രാജസ്ഥാന്‍ റോയല്‍സ് മാനേജര്‍ക്ക് പിഴ ചുമത്തി ബിസിസിഐ

മുംബൈ: ഐപിഎല്‍ മത്സരത്തിനിടെ ഡഗൗട്ടില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് രാജസ്ഥാന്‍ റോയല്‍സ് ടീം മാനേജര്‍ റോമി ഭീന്ദറിന് പിഴ ചുമത്തി ബിസിസിഐ. ഒരു ലക്ഷം രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ നടന്ന മത്സരത്തിനിടെയാണ് ഡഗൗട്ടിലിരുന്ന് റോമി ഭീന്ദര്‍ ഫോണ്‍ ഉപയോഗിച്ചത്. പിഴയ്ക്ക് പുറമെ, ഭാവിയില്‍ ഇത്തരം നിയമലംഘനങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് ഇദ്ദേഹത്തിന് കര്‍ശന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഐപിഎല്‍ ചട്ടങ്ങള്‍ അനുസരിച്ച് ഡഗൗട്ടിൽ കളിക്കാരും മാച്ച് ഒഫീഷ്യല്‍സും മൊബൈല്‍ ഫോണുകൾ ഉപയോഗിക്കാൻ പാടില്ല. […]
Read more

ഇന്ത്യയുമായുള്ള ക്രിക്കറ്റ് ബന്ധം പുനഃസ്ഥാപിക്കാൻ ബിസിസിഐ

ഇന്ത്യയുമായുള്ള ക്രിക്കറ്റ് ബന്ധം പുനഃസ്ഥാപിക്കണമെന്ന് ബിസിസിഐക്ക് കത്തയച്ചിരിക്കുകയാണ് ബംഗ്ലാദേശ്. ബംഗ്ലാദേശ് ഫാസ്റ്റ് ബൗളർ മുസ്തഫിസുർ റഹമാനെ ഐപിഎൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ നിന്ന് പുറത്തക്കിയതിന് പിന്നാലെയാണ് ഇന്ത്യ ബംഗ്ലാദേശ് ബന്ധം അവസാനിച്ചത്. ഇന്ത്യയുമായുള്ള ദീർഘനാളത്തെ ശക്തമായ ബന്ധം പുനഃസ്ഥാപിക്കണമെന്നും ഒപ്പം ഇന്ത്യൻ ടീമിന്റെ ബംഗ്ലാദേശ് പര്യടനത്തെക്കുറിച്ചും കത്തിൽ പരാമർശിച്ചിട്ടുണ്ട്. ബിസിസിഐയുടെ ഉത്തരവിനെത്തുടർന്ന്, ബംഗ്ലാദേശ് ഫാസ്റ്റ് ബൗളർ മുസ്തഫിസുർ റഹ്മാന്റെ പുറത്താക്കുകയും പിന്നാലെ ബിസിബി ബംഗ്ലാദേശ് ടീമിനെ ലോകകപ്പ് മത്സരങ്ങൾക്കായി ഇന്ത്യയിലേക്ക് ടീമിനെ അയയ്ക്കാതിരിക്കുകയും ചെയ്തിരുന്നു. തുടർന്ന് […]
Read more

ക്രിക്കറ്റ് ആവേശം തലസ്ഥാനത്തേയ്ക്ക്; മത്സരത്തിന് വേദിയാകാൻ ഗ്രീൻഫീൽഡ് സ്റ്റേഡിയം

തിരുവനന്തപുരം: ഐപിൽ ആവേശങ്ങൾ കൊടിയേറുമ്പോൾ ക്രിക്കറ്റ് ആരാധകർക്ക് അടുത്ത സന്തോഷ വാർത്തയുമായി ബിസിസിഐ. ഏകദിന മത്സരങ്ങൾ വീണ്ടും തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തിൽ നടത്താൻ തീരുമാനിച്ചിരിക്കുകയാണ് ബിസിസിഐ. സെപ്റ്റംബറിൽ ഇന്ത്യ– വെസ്റ്റിൻഡീസ് പരമ്പരയിലെ ആദ്യ ഏകദിനമാണ് കാര്യവട്ടം സ്റ്റേഡയത്തിൽ നടക്കുന്നത്. ഇന്ത്യ–ന്യൂസീലൻഡ് ട്വന്റി20 പരമ്പരയിലെ മത്സരമായിരുന്നു അവസാനമായി കാര്യവട്ടത്തു നടന്നത്. വെസ്റ്റിൻഡീസ്, ശ്രീലങ്ക, സിംബാബ്‌വെ, ഓസ്‌ട്രേലിയ എന്നിങ്ങനെ നാല് ടീമുകൾ പങ്കെടുക്കുന്ന വിവിധ ഫോർമാറ്റുകളിലുള്ള മത്സരങ്ങളാണ് വരാനിരിക്കുന്ന സീസണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ 17 നഗരങ്ങളിലായി 22 രാജ്യാന്തര മത്സരങ്ങളാണ് […]
Read more

ഐപിഎൽ; പുതിയ പെരുമാറ്റച്ചട്ടവുമായി ബിസിസിഐ

ഐപിഎൽ പുതിയ സീസണിന് മുന്നോടിയായി ടീമുകൾക്കും താരങ്ങൾക്കും കർശന പെരുമാറ്റച്ചട്ടവുമായി ബിസിസിഐ. കളിക്കളത്തിലെ അച്ചടക്കവും പ്രൊഫഷണലിസവും വർദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായി പരിശീലനത്തിലും വസ്ത്രധാരണത്തിലും പുതിയ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.മത്സരത്തിന് ശേഷമുള്ള സമ്മാനദാന ചടങ്ങുകളിൽ ഫ്ലോപ്പികളും ചെരുപ്പോ കൈയില്ലാത്ത ജേഴ്സികളോ ധരിക്കാൻ പാടില്ല. ടീമിന്‍റെ ഔദ്യോഗിക ജേഴ്സിയും ഷൂസും ധരിച്ചുമാത്രമെ സമ്മാനദാനച്ചടങ്ങിലും പങ്കെടുക്കാനാവു. പരിശീലന വേളയിൽ കളിക്കാരുടെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഡ്രസ്സിംഗ് റൂമിലോ മൈതാനത്തോ പ്രവേശനമുണ്ടായിരിക്കില്ല. അവർക്ക് നിശ്ചിത ഹോസ്പിറ്റാലിറ്റി ഏരിയയിലിരുന്ന് മാത്രമേ പരിശീലനം കാണാൻ സാധിക്കൂ.കളിക്കാർ പരിശീലനത്തിനായി ടീം ബസിൽ […]
Read more

നിറത്തിന്റെ പേരില്‍ വിവേചനം; ബിസിസിഐ കമന്ററി പാനലില്‍ നിന്ന് വിരമിക്കാൻ ലക്ഷ്മൺ

ബിസിസിഐയുടെ കമൻ്ററി പാനലിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം ലക്ഷ്മൺ ശിവരാമകൃഷ്ണൻ. എക്സിലൂടെയാണ് ലക്ഷ്മൺ ശിവരാമകൃഷ്ണൻ ബിസിസിഐയുടെ കമൻ്ററി പാനലിൽ നിന്നും രാജിവെക്കുന്നതായി അറിയിച്ചത്. ബിസിസിഐയിലെ വർണവിവേചനമാണ് രാജിവെക്കാൻ കാരണം . ശിവരാമകൃഷ്ണൻ്റെ രാജി തീരുമാനം ആരാധകർക്കിടയിലും മറ്റ് താരങ്ങൾക്കിടയിലും വലിയ ഞെട്ടലാണ് സൃഷ്ടിച്ചിരിക്കുന്നത്. ‘ബിസിസിഐയുടെ കമൻ്ററിയിൽ നിന്നും ഞാൻ വിരമിക്കുന്നു‘ എന്നാണ് ശിവരാമകൃഷ്ണൻ എക്സിൽ ആദ്യമായി പങ്കുവെച്ചത്. അപ്രതീക്ഷിമായ പോസ്റ്റിനു പിന്നാലെ ആരാധകരുടെ ചോദ്യങ്ങൾ ഉയർന്നതോടെയാണ് ശിവരാമകൃഷ്ണൻ രാജിവെക്കുന്നു എന്ന വിവരം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix