മുംബൈ: 15ാം വയസിൽ ഇന്ത്യൻ സീനിയർ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വണ്ടർ കിഡ‍് വൈഭവ് സൂര്യവംശിക്ക് ഇന്ത്യയുടെ മൂന്നാം നമ്പർ ജേഴ്സി കൈമാറി ബിസിസിഐ. ഇന്ത്യൻ സീനിയർ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് നേട്ടത്തോടെയാണ് താരം ടി20 ടീമിലേക്ക് വരുന്നത്. വൈഭവ് ആദ്യമായി ഇന്ത്യൻ സീനിയർ ടീമിന്റെ ജേഴ്സി അണിയുന്നതിന്റെ വിഡിയോ ബിസിസിഐ എക്സിൽ പങ്കിടുകയും ചെയ്തിട്ടുണ്ട്. വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറി. താരം വികാരാധീനനാകുന്നത് ദൃശ്യങ്ങളിൽ കാണാം.
ഐപിഎല്ലിലെ തകർപ്പൻ പ്രകടനത്തിന് പിന്നാലെയാണ് അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കുള്ള ഇന്ത്യൻ സീനിയർ ടീമിലേക്ക് വൈഭവിനെ തിരഞ്ഞെടുത്തത്. ടീമിന്‍റെ ത്രോഡൗൺ സ്പെഷ്യലിസ്റ്റ് രഘുവാണ് വൈഭവിന് ഇന്ത്യൻ ജേഴ്‌സി കൈമാറിയത്. സുരേഷ് റെയ്‌നയും ഹർഭജൻ സിങും കരിയറിന്‍റെ ഭൂരിഭാഗം സമയത്തും ധരിച്ച മൂന്നാം നമ്പർ ജേഴ്‌സിയാണ് വൈഭവ് സൂര്യവംശിക്ക് ബിസിസിഐ സമ്മാനിച്ചിരിക്കുന്നത്.
Ladies & Gentlemen
— BCCI (@BCCI) June 23, 2026
The moment the nation has been waiting for has arrived!
Vaibhav Sooryavanshi in #TeamIndia jersey. Witness this incredibly special moment ❤️ pic.twitter.com/sUUytFMPVw






