2027 ഏകദിന ലോകകപ്പും വരാനിരിക്കുന്ന മറ്റ് ടൂർണമെന്റുകളും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുന്നിലുള്ള അടുത്ത കടമ്പയാണ്. ഈ മത്സരങ്ങൾക്കൊക്കെ മുൻപേ തന്നെ ഇന്ത്യൻ ക്രിക്കറ്റ് ടീം ചീഫ് സെലക്ടർ അജിത് അഗാർക്കറുടെ കാലാവധി നീട്ടാൻ ബിസിസിഐ തീരുമാനിച്ചിരിക്കുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. 027ലെ ഏകദിന ലോകകപ്പ് വരെയാണ് അഗാർക്കറുടെ കരാർ നീട്ടുന്നത്. രണ്ട് ടി20 ലോകകപ്പ് കിരീടങ്ങളും ചാമ്പ്യൻസ് ട്രോഫിയും നേടിയത് അഗാർക്കറുടെ കീഴിലായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കാരാർ നീട്ടാനായി ബിസിസിഐ തീരുമാനമെടുക്കുന്നത്.
എന്നാൽ, നായകൻ സൂര്യകുമാർ യാദവിന്റെ ക്യാപ്റ്റൻസി നീട്ടുന്നതിനെക്കുറിച്ച് ബിസിസിഐ ഇതുവരെ തീരുമാനായിട്ടില്ല. രണ്ട് ടി20 ലോകകപ്പ് മത്സരങ്ങളിൽ ഇന്ത്യയുടെ നായകൻ സൂര്യകുമാർ ആയിരുന്നെങ്കിലും മോശം ബാറ്റിംഗ് പ്രകടനമാണ് ബിസിസിഐയുടെ ആശങ്ക. ഹെഡ് കോച്ച് ഗൗതം ഗംഭീർ ക്യാപ്റ്റനായി സൂര്യയെ ശക്തമായി പിന്തുണയ്ക്കുന്നുണ്ട്. ഇംഗ്ലണ്ട്, അയർലൻഡ് പര്യടനങ്ങൾ ആരംഭിക്കാനിരിക്കെ ഫോം വീണ്ടെടുത്തില്ലെങ്കിൽ സൂര്യകുമാറിന് ഇതൊരു വെല്ലുവിളിയായിരിക്കും.




