പൊറോട്ടയ്ക്ക് ചൂടില്ലന്നാരോപിച്ച് ഹോട്ടൽ ഉടമയ്ക്ക് ക്രൂര മർദനം
കോഴിക്കോട്: പൊറോട്ടയ്ക്ക് ചൂടില്ലെന്ന് പറഞ്ഞ് ഹോട്ടലിൽ യുവാവിൻ്റെ പരാക്രമം. പുറമേരിയിലെ ബിരിയാണി കടയിലാണ് ആക്രമണമുണ്ടായത്. ഹോട്ടൽ ഉടമയെ മർദിക്കുകയും കടയുടെ ചില്ല് അടിച്ച് തകർക്കുകയും ചെയ്തു. കട ഉടമയായ സാദിഖിനാണ് മർദനമേറ്റത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ആക്രമണത്തിൽ പരിക്കേറ്റ സാദിഖിനെ നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി കട അടയ്ക്കുന്ന സമയത്തായിരുന്നു യുവാവ് കടയിലെത്തിയത്. പൊറോട്ടയും ബീഫ് കറിയും ഓർഡർ ചെയ്തു. ഈ സമയം പൊറോട്ടയ്ക്ക് ചൂടില്ലെന്ന് പറഞ്ഞ് യുവാവ് ക്ഷുഭിതനാവുകയായിരുന്നു. ചൂട് പൊറോട്ട നൽകാതെ […]
Read more