മാല പൊട്ടിച്ച് മുങ്ങിയിട്ട് 15 വർഷം; പിടികിട്ടാപ്പുള്ളിയെ കളമശ്ശേരിയിൽ നിന്ന് പിടികൂടി പൊലീസ്
കാസർകോട്: മാലപൊട്ടിക്കലും വധശ്രമവും ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പിടികിട്ടാപ്പുള്ളിയെ ബേഡകം പൊലീസ് എറണാകുളത്ത് നിന്ന് പിടികൂടി. കോട്ടക്കുന്ന് പള്ളിക്കര സ്വദേശി മുഹമ്മദ് അറാഫത്തിനെയാണ് കളമശ്ശേരിയിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. 2011 മേയ് 18ന് ബേഡകം ചെമ്പക്കാട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജോലി കഴിഞ്ഞ് റോഡിലൂടെ നടന്നു പോവുകയായിരുന്ന സ്ത്രീയുടെ കഴുത്തിൽ നിന്ന് ബൈക്കിലെത്തിയ പ്രതി രണ്ടേമുക്കാൽ പവൻ തൂക്കമുള്ള സ്വർണ താലിമാല പൊട്ടിച്ചെടുക്കുകയായിരുന്നു. മാല കവർച്ചയ്ക്കിടെയുണ്ടായ പിടിവലിയിൽ പരാതിക്കാരിയുടെ കഴുത്തിന് ഗുരുതരമായി […]
Read more