ബംഗാളിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയാകാൻ സുവേന്ദു അധികാരി
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ആദ്യമായി ബിജെപി അധികാരത്തിലേക്ക്. സുവേന്ദു അധികാരി ശനിയാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ഒരുകാലത്ത് കോൺഗ്രസ്, ഇടതുപക്ഷം, പിന്നീട് തൃണമൂൽ കോൺഗ്രസ് എന്നിവയുടെ ശക്തികേന്ദ്രമായിരുന്ന ബംഗാളിൽ ബി.ജെ.പി. അധികാരത്തിലെത്തിയത് പാർട്ടി നേതൃത്വത്തിന് വലിയ നേട്ടമാണ്. 56-കാരനായ സുവേന്ദു അധികാരി രാഷ്ട്രീയത്തിൽ വളർന്നത് കുടുംബ പശ്ചാത്തലത്തിലൂടെയാണ്. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ബിജെപി എന്നീ പാർട്ടികളിൽ പ്രവർത്തിച്ചിരുന്ന മുൻ കേന്ദ്രമന്ത്രി ശിശിർ അധികാരിയുടെ മകനാണ് അദ്ദേഹം. 1990-കളിൽ കോൺഗ്രസിലൂടെയാണ് സുവേന്ദു രാഷ്ട്രീയത്തിൽ ശ്രദ്ധേയനായത്. 1995-ൽ കാന്തി നഗരസഭാംഗമായി. […]
Read more

