Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: better health condition

ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ പുരോഗതി

വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ആരോഗ്യനിലയില്‍ പുരോഗതി. ബ്രോങ്കൈറ്റിസ് ബാധയെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് പോപ്പിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ ശ്വാസകോശ അണുബാധ കുറഞ്ഞുവെന്നും സഹപ്രവര്‍ത്തകരുമായി സംസാരിച്ചുവെന്നുമാണ് റിപ്പോര്‍ട്ട്. ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലാനി മാര്‍പാപ്പയെ ആശുപത്രിയിലെത്തി കണ്ടു. ന്യൂമോണിയ ബാധിതനായ മാര്‍പ്പാപ്പയുടെ പ്രായാധിക്യം രോഗത്തെ കൂടുതല്‍ സങ്കീര്‍ണമാക്കിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. രോഗം മൂര്‍ച്ഛിച്ച സാഹചര്യത്തില്‍ മാര്‍പ്പാപ്പയുടെ ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കിയിട്ടുണ്ട്. നിലവില്‍ റോമിലെ ജെമിലി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ് മാര്‍പ്പാപ്പ.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix