ബിന്ദുവിനെ കുടുക്കിയത് പൊലീസിന്റെ തിരക്കഥ ;അന്വേഷണത്തിൽ ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട് Copy
തിരുവനന്തപുരം: പേരൂർക്കടയിൽ ദളിത് യുവതി ബിന്ദുവിനെ വ്യാജമോഷണക്കേസിൽ പ്രതിയാക്കിയ സംഭവത്തിന്റെ പ്രത്യേക അന്വേഷണ റിപ്പോർട്ട് പുറത്ത്. പൊലീസൊരുക്കിയ തിരക്കഥയാണ് ബിന്ദുവിനെതിരായ കേസെന്നാണ് റിപ്പോർട്ടിൽ പരാമർശിച്ചിട്ടുളളത്. കഴിഞ്ഞ ഏപ്രിൽ 23നാണ് വീട്ടിൽനിന്ന് സ്വർണമാല മോഷണം പോയതായി അമ്പലംമുക്ക് സ്വദേശി ഓമന ഡാനിയേൽ പേരൂർക്കട പൊലീസിൽ പരാതി നൽകിയത്. വീട്ടിൽ ജോലിക്ക് നിൽക്കുകയായിരുന്ന ബിന്ദുവിനെ അന്നുതന്നെ കസ്റ്റഡിയിലെടുത്ത പൊലീസ്, ഒരു രാത്രി മുഴുവൻ അവരെ സ്‌റ്റേഷനിലിരുത്തി ചോദ്യം ചെയ്തു. പിറ്റേദിവസം 12 മണിവരെ വീട്ടുകാരെപ്പോലും അറിയിക്കാൻ അനുവദിക്കാതെ ഇവരെ അനധികൃതമായി […]
Read more