Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: bird flu

കോഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ചു; പക്ഷികളെ ഉടൻ കൊന്നൊടുക്കും

കോഴിക്കോട്: ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ ജാഗ്രതാ നടപടികൾ ശക്തമാക്കി. പനങ്ങാട്, ഒളവണ്ണ, കക്കോടി, പെരുമണ്ണ പഞ്ചായത്തുകളിലും കോഴിക്കോട് കോർപ്പറേഷനിലെ നല്ലളത്തുമാണ് രോഗം കണ്ടെത്തിയത്. പരിശോധനയിൽ ഏവിയൻ ഇൻഫ്ലുവൻസ (എച്ച്5 എൻ1) വൈറസാണ് സ്ഥിരീകരിച്ചതെന്ന് ജില്ലാ മൃഗ സംരക്ഷണ ഓഫീസർ അറിയിച്ചു. ഇതിനെ തുടർന്ന് രോഗബാധിത പ്രദേശങ്ങളിൽ അടിയന്തര നടപടികൾ ആരംഭിച്ചു. രോഗം കണ്ടെത്തിയ പ്രദേശങ്ങളിൽ നിന്ന് ഒരു കിലോമീറ്റർ പരിധിയിലുള്ള കോഴികളും മറ്റ് പക്ഷികളെയും കൊന്നൊടുക്കാൻ തീരുമാനിച്ചു. ഇതിനായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ദ്രുതകർമസേനയെ വിന്യസിച്ചു. മനുഷ്യരിലേക്ക് […]
Read more

കണ്ണൂരില്‍ കാക്കയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു; വളര്‍ത്തുപക്ഷികളില്‍ നിലവില്‍ രോഗബാധയില്ല

കണ്ണൂര്‍: ഇരിട്ടി എടക്കാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു. കാക്കയിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. വളര്‍ത്തുപക്ഷികളില്‍ നിലവില്‍ രോഗം സ്ഥിരീകരിച്ചിട്ടില്ല. പക്ഷികളെ കൊന്നൊടുക്കേണ്ട സാഹചര്യമില്ലെന്നാണ് ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നത്. അതേ സമയം ഇരിട്ടി നഗരസഭയിലും സമീപ പ്രദേശങ്ങളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട് .
Read more

ആലപ്പുഴയിൽ നാല് പഞ്ചായത്തുകളിൽ വീണ്ടും പക്ഷിപ്പനി

ആലപ്പുഴ: ജില്ലയിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 11-ാം വാർഡിൽ കാടയിലും അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് 6-ാം വാർഡിൽ കോഴിയിലും കരുവാറ്റ പഞ്ചായത്ത് ഒന്നും രണ്ടും വാർഡുകളിലും പള്ളിപ്പാട് പഞ്ചായത്തിൽ ഒന്നാം വാർഡില്‍ താറാവിലുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. നേരത്തെ ജില്ലയിലെ 9 പഞ്ചായത്തുകളിൽ ഓരോ വാർഡുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു.
Read more

പക്ഷിപ്പനി; അണുനശീകരണം പൂർത്തിയായി

ആലപ്പുഴ: പക്ഷിപ്പനി സ്‌ഥിരീകരിച്ചതിനെ തുടർന്നു നിരീക്ഷണ മേഖലകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്ക് ഇളവ്. പക്ഷിപ്പനി പ്രഭവ കേന്ദ്രങ്ങൾക്കു 10 കിലോമീറ്റർ ചുറ്റളവിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളാണ് ഇന്നലെയോടെ പിൻവലിച്ചത്. രോഗ പ്രഭവകേന്ദ്രത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വളർത്തു പക്ഷികളെ ശാസ്ത്രീയമായ കൊന്നൊടുക്കിയിരുന്നു. ഇവിടങ്ങളിലെ അണുനശീകരണവും ഇന്നലെ പൂർത്തിയായി. ഇതോടെയാണു നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചത്. പ്രഭവ കേന്ദ്രത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള രോഗബാധിത മേഖലയിൽ മൂന്നു മാസത്തേക്കു പക്ഷികളെ വളർത്തുന്നതു നിരോധിച്ച ഉത്തരവ് തുടരും. തകഴി, കാർത്തികപ്പള്ളി, കരുവാറ്റ, പുന്നപ്ര തെക്ക്, […]
Read more

ഹോട്ടലുകൾ സമരത്തിലായതിനാൽ ഭക്ഷണം വീട്ടിൽ നിന്ന് കൊണ്ടുവരാൻ മറക്കരുത്: ആലപ്പുഴ ജില്ലാ കളക്ടർ

ആലപ്പുഴ: ആലപ്പുഴയിൽ ഹോട്ടലുകൾ സമരത്തിലായതിനാൽ ഭക്ഷണം വീട്ടിൽ നിന്ന് കൊണ്ടുവരാൻ മറക്കരുതെന്ന് ആലപ്പുഴ ജില്ലാ കളക്ടറുടെ ഫെസ്ബുക്ക് പോസ്റ്റ്. ജില്ലയുടെ പല പ്രദേശങ്ങളിലും പക്ഷിപ്പനി ബാധയെത്തുടർന്ന് ഹോട്ടലുകളിൽ കോഴിയിറച്ചിക്കു നിയന്ത്രണം ഏർപ്പെടുത്തിയതിനെതിരേ കേരള ഹോട്ടൽ ആൻഡ് റെസ്റ്ററന്റ് അസോസിയേഷനാണ് ഇന്ന് ( ചൊവ്വ) ജില്ലയിലെ ഹോട്ടലുകൾ അടച്ചിട്ട് പ്രതിഷേധിക്കുന്നത്. ശീതീകരിച്ച കോഴിയിറച്ചി ഉപയോഗിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് കെഎച്ച്ആർഎയുടെ പ്രതിഷേധം. ജില്ലയിലെ 1,500 ഹോട്ടലുകൾ സമരത്തിന്റെ ഭാഗമാകുമെന്നാണ് അറിയിപ്പ്. ഫ്രോസൺ ചിക്കൻ എങ്കിലും ഉപയോഗിക്കാൻ അനുമതി തരണമെന്ന് ആവശ്യപ്പെട്ട് […]
Read more

പക്ഷിപ്പനി; 30 മുതൽ ഹോട്ടലുകൾ അടച്ചിടും, പ്രതിഷേധവുമായി ഹോട്ടൽ ഉടമകൾ

ആലപ്പുഴ: ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴി വിഭവങ്ങളുടെ വിപണനം തടഞ്ഞ് ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേഡ്സ് അതോറിറ്റി ഇന്ത്യ. ഹോട്ടലുകളിൽ കോഴിവിഭവങ്ങൾ വിതരണം ചെയ്യുന്നതാണ് തടഞ്ഞത്. ഭക്ഷണം കഴിക്കാൻ എത്തിയവരെ ഉദ്യോഗസ്ഥർ ഇറക്കി വിട്ടു. ഇതിനെതിരെ പ്രതിഷേധവുമായി ഹോട്ടൽ ഉടമകൾ രം​ഗത്തെത്തി. എഫ്എസ്എസ്എഐ നടപടി മുന്നറിയിപ്പ് ഇല്ലാതെയെന്ന് ഹോട്ടലുടമകൾ പറഞ്ഞു. പക്ഷിപ്പനി മൂർച്ഛിച്ച സാഹചര്യത്തിൽ ഈ മാസം 30 മുതൽ ഹോട്ടലുകൾ അടച്ചിടാനാണ് തീരുമാനം. നിലവിൽ ജില്ലയിൽ താറാവിൽ മാത്രമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് പക്ഷിപ്പനി […]
Read more

പക്ഷി പനി; മൂന്ന് മാസത്തേക്ക് നിരോധനം

ആലപ്പുഴ: ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച പഞ്ചായത്തുകളിൽ കള്ളിങ് പുരോഗമിക്കുന്നു. പ്രഭവ കേന്ദ്രത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള ഇന്‍ഫെക്ടഡ് സോണില്‍ കള്ളിംഗ് പൂര്‍ത്തിയായി മൂന്ന് മാസത്തേയ്ക്ക് പക്ഷികളെ വളര്‍ത്തുന്നതും നിരോധിച്ചു. വെള്ളിയാഴ്ച വൈകിട്ട് വരെയുള്ള കണക്ക് പ്രകാരം ഇതുവരെ 3795 പക്ഷികളെ കള്ളിങ്ങിന് വിധേയമാക്കി. നെടുമുടി, കരുവാറ്റ, തകഴി, കുമാരപുരം പഞ്ചായത്തുകളിൽ കള്ളിങ് പൂർത്തിയായി. കാർത്തികപ്പള്ളി, പുന്നപ്ര സൗത്ത്, ചെറുതന, അമ്പലപ്പുഴ സൗത്ത് എന്നീ പഞ്ചായത്തുകളിൽ കള്ളിങ് പുരോഗമിക്കുകയാണ്. കുമാരപുരം പഞ്ചായത്തിൽ 131 പക്ഷികളെയാണ് വൈകുന്നേരം വരെ കള്ളിങ്ങിന് […]
Read more

പരുന്തിലും കൊക്കിലും പക്ഷിപ്പനി; ജാഗ്രതാനിർദേശം പുറത്തിറക്കി ആരോഗ്യ വകുപ്പ്

കാക്കകൾക്കു പുറമേ പരുന്തിലും കൊക്കിലും പക്ഷിപ്പനി സ്ഥിരീകരിച്ചു. കാക്കകളിലെ പക്ഷിപ്പനി കൂടുതൽ സ്ഥലങ്ങളിലേക്കു വ്യാപിച്ചിട്ടുണ്ട്. ഇതോടെ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം പുറത്തിറക്കി.കേരളത്തിൽ ആദ്യമായാണു പരുന്തിലും കൊക്കിലും പക്ഷിപ്പനി സ്ഥിരീകരിക്കുന്നത്. മാരാരിക്കുളം തെക്ക്, വടക്ക് പഞ്ചായത്തുകളിൽ ചത്ത നിലയിൽ കണ്ടെത്തിയ പരുന്തുകളിലും മാരാരിക്കുളം തെക്ക് പഞ്ചായത്തിൽ കണ്ടെത്തിയ കൊക്കിലുമാണു പക്ഷിപ്പനി വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. മുഹമ്മ പഞ്ചായത്തിൽ ചത്തുവീണ കാക്കകളിലായിരുന്നു ആദ്യം രോഗം സ്ഥിരീകരിച്ചത്. ഇതിനു പുറമേ തണ്ണീർമുക്കം, മണ്ണഞ്ചേരി, പള്ളിപ്പുറം പഞ്ചായത്തുകളിലും ആലപ്പുഴ നഗരസഭയിലും ചത്തുവീണ കാക്കകളിലാണ് […]
Read more

സംസ്ഥാനത്ത് പനി നിരീക്ഷണം ശക്തിപ്പെടുത്തും’; നിര്‍ദേശങ്ങളുമായി ആരോഗ്യ വകുപ്പ്

സംസ്ഥാനത്ത് പക്ഷിപ്പനി (എച്ച്5 എന്‍1) സംബന്ധിച്ച് ആരോഗ്യ വകുപ്പ് പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളും (എസ്.ഒ.പി.), സാങ്കേതിക മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി. മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന സ്റ്റേറ്റ് റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആര്‍.ആര്‍.ടി.) തീരുമാന പ്രകാരമാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. ചേര്‍ത്തലയില്‍ താറാവുകളിലും തുടര്‍ന്ന് കാക്കകളിലും പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. സംസ്ഥാനത്ത് പനി നീരീക്ഷണം ശക്തിപ്പെടുത്തുന്നതാണ്.കര്‍ഷകരും പക്ഷി വളര്‍ത്തുന്നവരും അവരുമായി ബന്ധപ്പെട്ട ആളുകളും പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങളാണ് പുറത്തിറക്കിയത്.പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കും പൊതുജനാരോഗ്യത്തിനും ഊന്നല്‍ നല്‍കുന്ന മാര്‍ഗരേഖയാണിത്. ശക്തമായ […]
Read more

ആലപ്പുഴയില്‍ പക്ഷിപ്പനി;നിയന്ത്രണ നടപടിയുമായി ജില്ലാ കളക്ടര്‍

ആലപ്പുഴ:ജില്ലയിലെ പക്ഷിപ്പനി സംശയിക്കുന്നതും ജാഗ്രതാ നിര്‍ദേശം നിലനില്‍ക്കുന്നതുമായ മേഖലകളില്‍ വളര്‍ത്തുപക്ഷികളുടെ മുട്ട, ഇറച്ചി, കാഷ്ടം എന്നിവയുടെ വില്‍പനകളും ഉപയോഗവും നിരോധിച്ചു.ജില്ല കളക്ടറുടേതാണ് ഉത്തരവ്.താറാവ്, കോഴി, കാട, മറ്റു വളര്‍ത്തുപക്ഷികള്‍ ഇവയുടെ മുട്ട, ഇറച്ചി, കാഷ്ടം എന്നിവയുടെ ഉപയോഗവും വിപണനവും കടത്തലും ജൂണ്‍ 22 വരെ നിരോധിച്ച് കൊണ്ടാണ് ജില്ല കളക്ടര്‍ ഉത്തരവ്. കൈനകരി, ആര്യാട്, മാരാരിക്കുളം തെക്ക്, ചേര്‍ത്തല തെക്ക്, കഞ്ഞിക്കുഴി, മുഹമ്മ, തണ്ണീര്‍മുക്കം, ചേര്‍ത്തല മുനിസിപ്പാലിറ്റി, മണ്ണഞ്ചേരി, മാരാരിക്കുളം വടക്ക്, പട്ടണക്കാട്, വയലാര്‍, ചേന്നംപള്ളിപ്പുറം, കടക്കരപ്പള്ളി […]
Read more
Advertisement
WhiteswanTV Footer