Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: boxing championship

അന്തർദേശീയ കിക്ക്‌ ബോക്സിങ് ചാമ്പ്യൻഷിപ്പിന് യോഗ്യത നേടി ബാലുശ്ശേരി സ്വദേശി ഇയാസ് മുഹമ്മദ്

കോഴിക്കോട്: 6ാംമത് ദേശീയ മിക്സ്‌ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ കരസ്ഥമാക്കി ബാലുശ്ശേരി സ്വദേശി ഇയാസ് മുഹമ്മദ്. ഈ വർഷം ഇംഗ്ലണ്ടിൽ നടക്കുന്ന 9ാംമത് അന്തർദേശീയ മിക്സ്‌ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഇയാസ് ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കും. നാഷണൽ മിക്സ്‌ ബോക്സിങ് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ മഹാരാഷ്ട്രയിലെ റോഹയിലായിരുന്നു ചാമ്പ്യൻഷിപ്പ്. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് പങ്കെടുത്ത ചാമ്പ്യന്മാരെ പരാജയപ്പെടുത്തിയാണ് ഇയാസ് ഈ നേട്ടം കൈവരിച്ചത്. 2025ൽ മുംബൈയിൽ നടന്ന സിബിഎസ്ഇ സൗത്ത് സോൺ ബോക്സിങ് ചാമ്പ്യൻഷിപ്പിലും 2023ൽ സംസ്ഥാന കിക്ക് […]
Read more

നാഷണല്‍ കിക്ക് ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഡോ. അനുവിന് 2 സ്വര്‍ണ മെഡലുകള്‍

തിരുവനന്തപുരം: ജയ്പൂരില്‍ നടന്ന നാഷണല്‍ കിക്ക് ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഡോ. അനുവിന് രണ്ട് സ്വര്‍ണ മെഡലുകള്‍. 60/70 കിലോഗ്രാം കാറ്റഗറിയില്‍ പോയിന്റ് ഫൈറ്റ് വിഭാഗത്തിലും റിംഗ് വിഭാഗത്തിലുമാണ് സ്വര്‍ണ മെഡലുകള്‍ നേടിയത്. കോട്ടയം കൂടല്ലൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ അസി. സര്‍ജനാണ് ഡോ. അനു. കേരളത്തിന് അഭിമാനകരമായ പോരാട്ടം നടത്തി 2 സ്വര്‍ണ മെഡലുകള്‍ നേടിയ ഡോ. അനുവിനെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. രണ്ടു കുഞ്ഞുങ്ങളുടെ അമ്മയെന്ന ഉത്തരവാദിത്വം, ഔദ്യോഗിക ജീവിതത്തിലെ തിരക്കുകള്‍ എന്നിവയ്ക്കിടയില്‍ […]
Read more

ബോക്സിങ് ചാമ്പ്യന്‍ ഷിപ്പില്‍ അഭിമാന നേട്ടവുമായി ആല്‍വിന്‍ സിബി

വിദ്യാലയത്തിനും നാടിനും അഭിമാനമായി ആല്‍വിന്‍ സിബി. എറണാകുളം റെവന്യൂ ഡിസ്ട്രിക്ട് സ്‌കൂള്‍ ബോക്സിങ് ചാമ്പ്യന്‍ ഷിപ്പില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുകയാണ് ആല്‍വിന്‍ സിബി . 75 കിലോ വിഭാഗത്തിലാണ് ആല്‍വിന്റെ നേട്ടം. കളമശ്ശേരി സെന്റ് ജോസഫ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് ആല്‍വിൻ. ഇടപ്പള്ളി മുണ്ടാട്ട് സിബി തോമസ് വത്സ ദമ്പതികളുടെ മകനാണ്.
Read more

Recent News

Advertisement
WhiteswanTV Footer