Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: BrazilVsIndia

ഇന്ത്യയുടെ പോരാട്ടവീര്യത്തെ പ്രശംസിച്ച് ബ്രസീൽ പരിശീലകൻ കാര്‍ലോ ആഞ്ചലോട്ടി

കൊൽക്കത്ത: സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ബ്രസീലിനെതിരെ മികച്ച പോരാട്ടം കാഴ്ചവെച്ച ഇന്ത്യൻ ടീമിനെ പ്രശംസിച്ച് ബ്രസീൽ പരിശീലകൻ കാർലോ ആഞ്ചലോട്ടി. സൗഹൃദ മത്സരത്തിൽ ഇന്ത്യയെ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ബ്രസീൽ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ തുടക്കത്തിൽ ആക്രമണവുമായി മുന്നേറിയ ബ്രസീലിനെ 27 മിനിറ്റോളം ഇന്ത്യൻ പ്രതിരോധം തടഞ്ഞുനിർത്തി. 28-ാം മിനിറ്റിൽ എസ്തേവാവോയിലൂടെ ബ്രസീൽ ലീഡ് നേടി. ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പ് പെഡ്രോ കൂടി ഗോൾ നേടിയതോടെ ബ്രസീൽ 2-0ന് മുന്നിലെത്തി. രണ്ടാം പകുതിയിൽ സാമുവൽ ലിനോ നേടിയ […]
Read more

ബ്രസീലിനോട് പൊരുതിവീണ് ഇന്ത്യ; സൗഹൃദ മത്സരത്തില്‍ മഞ്ഞപ്പടയ്ക്ക് 4-0 വിജയം

കൊൽക്കത്ത: ലോക ഫുട്ബോളിലെ വമ്പന്മാരായ ബ്രസീലിനെതിരെ കൊൽക്കത്തയിൽ നടന്ന സൗഹൃദ മത്സരത്തിൽ ഇന്ത്യക്ക് തോൽവി. വിനീഷ്യസ് ജൂനിയർ ഉൾപ്പെടെയുള്ള താരങ്ങളുമായി ഇറങ്ങിയ ബ്രസീൽ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ഇന്ത്യയെ കീഴടക്കിയത്. മത്സരത്തിന്റെ തുടക്കം മുതൽ ബ്രസീൽ ആക്രമണത്തിൽ ആധിപത്യം പുലർത്തി. എസ്തേവാവോയും പെഡ്രോയും ആദ്യ പകുതിയിൽ ബ്രസീലിനായി ഗോളുകൾ നേടി. രണ്ട് ഗോളിന് പിന്നിലായിരുന്നെങ്കിലും രണ്ടാം പകുതിയിൽ ഇന്ത്യ കൂടുതൽ ആത്മവിശ്വാസത്തോടെയാണ് കളത്തിലിറങ്ങിയത്. 53-ാം മിനിറ്റിൽ റയാൻ വില്ല്യംസിന്റെ ശക്തമായ ഷോട്ട് ബ്രസീൽ ഗോൾകീപ്പർ തടഞ്ഞു. പിന്നാലെ […]
Read more

ബ്രസീൽ ലെജൻഡ്സ്–ഇന്ത്യ ഓൾ സ്റ്റാർസ് പോരാട്ടം സെപ്റ്റംബർ 23ന്; കൊച്ചിയിൽ ഫുട്ബോൾ ആവേശം

കൊച്ചി: ഫുട്ബോൾ ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ബ്രസീൽ ലെജൻഡ്സും ഇന്ത്യൻ ഓൾ സ്റ്റാർസും തമ്മിലുള്ള രാജ്യാന്തര മത്സരം സെപ്റ്റംബർ 23ലേക്ക് മാറ്റി. നേരത്തെ സെപ്റ്റംബർ 20ന് കൊച്ചി ജവഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടത്താൻ തീരുമാനിച്ചിരുന്ന മത്സരമാണ് പുതിയ തീയതിയിലേക്ക് മാറ്റിയത്. ഫുട്ബോൾ ഇതിഹാസം റൊണാൾഡീഞ്ഞോ പ്രത്യേക വീഡിയോ സന്ദേശത്തിലൂടെയാണ് മത്സരത്തിന്റെ തീയതി മാറ്റിയ വിവരം അറിയിച്ചത്. കൊച്ചിയിലെ മത്സരത്തിനായി കാത്തിരിക്കുകയാണെന്നും റൊണാൾഡീഞ്ഞോ പറഞ്ഞു. 2002 ലോകകപ്പ് ജേതാക്കളായ റൊണാൾഡീഞ്ഞോ, റിവാൾഡോ എന്നിവരുടെ സാന്നിധ്യമാണ് മത്സരത്തിന്റെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix