Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: brother

സ്റ്റാലിന്റെ സഹോദരന്‍ എം.കെ.മുത്തു അന്തരിച്ചു

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ സഹോദരനും മുന്‍ മുഖ്യമന്ത്രി എം. കരുണാനിധിയുടെ മകനുമായ എം.കെ.മുത്തു(77) അന്തരിച്ചു. ശനിയാഴ്ച രാവിലെ ഈസ്റ്റ് കോസ്റ്റ് റോഡിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. കരുണാനിധിയുടെ ആദ്യ ഭാര്യ പദ്മാവതിയുടെ മകനാണ്. നാഗപട്ടണത്തെ തിരുക്കുവലൈയിലായിരുന്നു ജനനം. മുത്തു ജനിച്ചതിനു പിന്നാലെയാണ് 20-ാം വയസില്‍ ക്ഷയരോഗം ബാധിച്ച് പദ്മാവതി മരിച്ചത്. അതിനുശേഷം കരുണാനിധി വിവാഹം ചെയ്ത ദയാലുവമ്മാളിന്റെ മകനാണ് സ്റ്റാലിന്‍. മുത്തുവിന്റെ ഭാര്യ ശിവകാമസുന്ദരി, മക്കള്‍: എം.കെ.എം. അറിവുനിധി, തേന്‍മൊഴി.
Read more

ലഹരിമരുന്ന് കേസിൽ നടി രാകുൽ പ്രീതിന്റെ സഹോദരൻ അറസ്റ്റിൽ

ഹൈദരാബാദ്∙ ലഹരിമരുന്ന് കേസിൽ ബോളിവുഡ് താരം രാകുൽ പ്രീത് സിങ്ങിന്റെ സഹോദരൻ അമൻ പ്രീത് സിങ് അറസ്റ്റിൽ. തിങ്കളാഴ്​ച തെലങ്കാന പൊലീസാണ് അമൻ പ്രീത് സിങ്ങിനെയും മറ്റ് ഒൻപതു പേരെയും അറസ്റ്റ് ചെയ്​തത്. ഇവരിൽ നിന്ന് 199 ഗ്രാം കൊക്കെയ്​ൻ കണ്ടെത്തി. പിടിയിലായവരിൽ ഒരു നൈജീരിയൻ സ്വദേശിയും ഉൾപ്പെടുന്നു. തെലങ്കാന ലഹരിവിരുദ്ധ ബ്യൂറോയും സൈബറാബാദ് പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് വിശാൽ നഗറിലെ ഫ്ലാറ്റിൽ നിന്ന് ഇവർ പിടിയിലായത്. പരിശോധനയിൽ കൊക്കെയ്​ന് പുറമെ 35 ലക്ഷം രൂപയും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix