കോഴിക്കോട് നടക്കാവില്‍ നടുറോഡില്‍ പോത്ത് വിരണ്ടോടി; രണ്ടുപേര്‍ക്ക് കുത്തേറ്റു
കോഴിക്കോട്: നടക്കാവില്‍ വിരണ്ടോടിയ പോത്ത് രണ്ട് പേരെ കുത്തിപ്പരിക്കേല്‍പ്പിച്ചു. നിരവധി വാഹനങ്ങള്‍ക്കും കേടു വരുത്തി. ഫയര്‍ഫോഴ്‌സ് എത്തി വളരെ സാഹസികമായാണ് പോത്തിനെ തളച്ചത്. ഒരു ഇരുചക്ര വാഹന യാത്രകാരിയേയും കാല്‍നട യാത്രക്കാരനെയുമാണ് പോത്ത് കുത്തിയത്. റെസ് ക്യു നെറ്റ്, റോപ്പ് എന്നിവ ഉപയോഗിച്ചാണ് പോത്തിനെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ സാഹസികമായി തളച്ചത്. നഗരമധ്യേ നടക്കാവ് സിഎച്ച് ക്രോസ് റോഡിലാണ് സംഭവം ഉണ്ടായത്.
Read more

