Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: building collapse

നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ മതില്‍ ഇടിഞ്ഞു വീണു: മതിലിനടിയില്‍ കുടുങ്ങിയ ആളെ രക്ഷപെടുത്തി

കോഴിക്കോട്: കക്കോടിയില്‍ വീടിന്റെ മതില്‍ ഇടിഞ്ഞുവീണു. ഒരാള്‍ മതിലിനടിയില്‍ കുടുങ്ങിക്കിടന്നിരുന്നു. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ ഇയാളെ പുറത്തെടുത്തു. ഇയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കൂടുതല്‍ ചികിത്സക്കായി ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 10 മണിയ്ക്ക് ശേഷമാണ് അപകടമുണ്ടായത്. കക്കോടിയിലെ ചെറുകുളം റോഡില്‍ മണ്ണാറയ്ക്കല്‍ പറമ്പില്‍ രാമനാഥന്‍ എന്നയാളിന്റെ വീട്ടില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിയതായിരുന്നു തൊഴിലാളികള്‍. ഇവര്‍ ജോലി ചെയ്യുന്നതിനിടെ തൊട്ടടുത്തുള്ള കൂറ്റന്‍ മതില്‍ ഇടിയുകയും തൊഴിലാളികള്‍ കുടുങ്ങുകയുമായിരുന്നു.
Read more

കോഴിക്കോട് നാദാപുരത്ത് ഇരുനില കെട്ടിടം തകര്‍ന്ന് വീണു

കോഴിക്കോട്: നാദാപുരത്ത് ഇരുനില കോണ്‍ക്രീറ്റ് കെട്ടിടം തകര്‍ന്ന് വീണു. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടം ഉണ്ടായത്. കാലപഴക്കമുള്ള കെട്ടിടം കനത്ത മഴയെ തുടര്‍ന്ന് തകര്‍ന്ന് വീഴുകയായിരുന്നു. ഏകദേശം അന്‍പത് വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നു വീണത്. നാദാപുരം കല്ലാച്ചി സംസ്ഥാന പാതയില്‍ കസ്തൂരിക്കുളത്താണ് പഴക്കമുള്ള ഇരുനില കെട്ടിടം സ്ഥിതി ചെയ്യുന്നത്. സ്ഥലത്ത് ഫയര്‍ഫോഴ്‌സും പൊലീസും എത്തി കെട്ടിടാവശിഷ്ടങ്ങള്‍ മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.
Read more

കോട്ടയം മെഡിക്കല്‍ കോളേജില്‍ ശുചിമുറി തകര്‍ന്നുവീണ സംഭവം: മരിച്ചത് കാണാതായ ബിന്ദു

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ ശുചിമുറി തകര്‍ന്നുവീണു മരിച്ചത് തലയോലപ്പറമ്പ് സ്വദേശിയായ ബിന്ദു. കെട്ടിടം പൊളിഞ്ഞതിന് പിന്നാലെ ബിന്ദുവിനെ കാണാനില്ലെന്ന് ബന്ധുക്കള്‍ പരാതി നൽകിയിരുന്നു. പിന്നാലെ ബിന്ദു തന്നെയാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു. ബിന്ദു മകള്‍ക്കൊപ്പം കൂട്ടിരിപ്പിനായാണ് ആശുപത്രിയില്‍ എത്തിയത്. രാവിലെ കുളിക്കാനായി മൂന്നാം നിലയില്‍ സ്ഥിതിചെയ്യുന്ന ശുചിമുറിയിലേക്ക് പോയപ്പോഴായിരുന്നു കെട്ടിടം തക‍ർന്ന് വീണ് അപകടം ഉണ്ടാകുന്നത്. ഒന്നരമണിക്കൂറോളം ബിന്ദു കെട്ടിടത്തിനുള്ളിൽ കുടങ്ങികിടന്നു. ജൂലൈ ഒന്നിനാണ് ഭര്‍ത്താവ് വിശ്രുതനൊപ്പം മകളെ ശസ്ത്രക്രിയക്കായി ന്യൂറോ സര്‍ജറി വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. തലയോലപ്പറമ്പ് […]
Read more

ഷിംലയിൽ 5 നില കെട്ടിടം തകർന്നു വീണു

ഷിംലയിലെ ഭട്ടകുഫർ പ്രദേശത്ത് ഇന്ന് പുലർച്ചെ അഞ്ച് നില കെട്ടിടം തകർന്നു വീണു. ചാംയാന സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്കുള്ള വഴിയിലാണ് കെട്ടിടം തകർന്നുവീണത്. അപകടകരമാകുന്ന തരത്തിൽ വിള്ളലുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയപ്പോൾ തന്നെ ആളുകളെ ഒഴിപ്പിച്ചതിനാൽ ആർക്കും ആളപായമോ പരുക്കുകളോ ഇല്ല. ഇന്നലെ രാത്രി വൈകിയും കെട്ടിടത്തിൽ നിന്ന് വലിയ ശബ്ദങ്ങൾ കേട്ടതായി പ്രദേശവാസികൾ പറയുന്നു. കെട്ടിടം തകർന്നു വീണത് അടുത്തുള്ള കെട്ടിടങ്ങളിലെ താമസക്കാരിൽ ഭയം വർധിപ്പിച്ചിട്ടുണ്ട്. പല കെട്ടിടങ്ങളും അധികൃതർ നിരീക്ഷിച്ചുവരികയാണ്. അയൽ കെട്ടിടങ്ങളിലെ താമസക്കാരിൽ ഭയം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix