കോഴിക്കോട്: നാദാപുരത്ത് ഇരുനില കോണ്‍ക്രീറ്റ് കെട്ടിടം തകര്‍ന്ന് വീണു. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടം ഉണ്ടായത്. കാലപഴക്കമുള്ള കെട്ടിടം കനത്ത മഴയെ തുടര്‍ന്ന് തകര്‍ന്ന് വീഴുകയായിരുന്നു. ഏകദേശം അന്‍പത് വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നു വീണത്. നാദാപുരം കല്ലാച്ചി സംസ്ഥാന പാതയില്‍ കസ്തൂരിക്കുളത്താണ് പഴക്കമുള്ള ഇരുനില കെട്ടിടം സ്ഥിതി ചെയ്യുന്നത്. സ്ഥലത്ത് ഫയര്‍ഫോഴ്‌സും പൊലീസും എത്തി കെട്ടിടാവശിഷ്ടങ്ങള്‍ മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.




