Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Nadapuram

നാദാപുരത്ത് മൊബൈല്‍ ഫോണ്‍ കടയില്‍ വന്‍ കവർച്ച

കോഴിക്കോട്: നാദാപുരത്ത് മൊബൈൽ ഫോൺ കടയുടെ ഷട്ടർ തകർത്ത് വൻ കവർച്ച. വില്യാപ്പള്ളി സ്വദേശി റിയാസിന്റെ ഉടമസ്ഥതയിലുള്ള Apple Pro Mobile എന്ന കടയിൽ നിന്നാണ് ഏകദേശം ഒരു കോടി രൂപ വിലവരുന്ന 92 ഐഫോണുകൾ മോഷണം പോയത്. വെള്ളിയാഴ്ച രാത്രി 10.30ഓടെ കട പൂട്ടിയിരുന്നു. ശനിയാഴ്ച രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് മോഷണം നടന്നതായി ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഓണം സെയിലിനായി കടയിലെത്തിച്ച ഫോണുകളാണ് മോഷ്ടാക്കൾ കവർന്നത്. വിവരമറിയിച്ചതിനെ തുടർന്ന് നാദാപുരം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള […]
Read more

നാദാപുരം എന്നും ഇടത് പക്ഷത്തോട് കൂറുള്ള മണ്ണ് : കഴിഞ്ഞ കാല ചരിത്രങ്ങൾ നോക്കാം

കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തിൽ വിപ്ലവവീര്യവും പോരാട്ട ചരിത്രവും ഇഴചേർന്ന് കിടക്കുന്ന നാദാപുരം മണ്ഡലം, മറ്റൊരു നിർണ്ണായക നിയമസഭാ തിരഞ്ഞെടുപ്പിന്റെ പടിവാതിൽക്കൽ നിൽക്കുമ്പോൾ മുമ്പെങ്ങുമില്ലാത്ത വിധം രാഷ്ട്രീയ പോരാട്ടം കൊഴുക്കുകയാണ്. വടക്കൻ മലബാറിലെ ഈ ചുവപ്പൻ കോട്ടയിൽ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി തുടരുന്ന ഇടതുപക്ഷ ആധിപത്യത്തിന് ഇളക്കം തട്ടിക്കാനുറച്ച് യുഡിഎഫും, തങ്ങളുടെ കരുത്തുറ്റ വേരുകൾ കൂടുതൽ ആഴത്തിൽ ഉറപ്പിക്കാൻ എൽഡിഎഫും നേർക്കുനേർ നിൽക്കുന്ന കാഴ്ചയാണ് ഇന്ന് കാണുന്നത്. 1957-ൽ മണ്ഡലം രൂപീകൃതമായത് മുതൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഹൃദയമിടിപ്പായി മാറിയ […]
Read more

നാദാപുരത്ത് ജനവാസ മേഖലയിൽ കാട്ടുപോത്തുകൾ; പരിഭ്രാന്തിയിലായി നാട്ടുകാർ

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ നാദാപുരത്ത് ജനവാസ മേഖലയിൽ കാട്ടുപോത്തുകൾ ഇറങ്ങി. നാദാപുരം പഞ്ചായത്തിലെ നാലാം വാർഡിൽപ്പെട്ട കാലിക്കൊളുമ്പിലാണ് മൂന്ന് കാട്ടുപോത്തുകൾ ഇറങ്ങിയത്. ഇതോടെ നാട്ടുകാർ പരിഭ്രാന്തിയിലായി. രാവിലെ ഒമ്പത് മണിയോടെയാണ് കൂട്ടായിനാണു എന്നയാളുടെ വീട്ടുപറമ്പിൽ കാട്ടുപോത്തുകൾ എത്തിയത്.  പല കൃഷിയിടങ്ങളിൽ കറങ്ങിയ ഇവ പിന്നീട് തൊഴിലുറപ്പ് പണി നടന്നു കൊണ്ടിരുന്ന പറമ്പിലൂടെ ഓടി. വിവരം അറിഞ്ഞതിനെ തുടർന്ന് വനംവകുപ്പ് ആർആർടി സംഘം സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ മൂന്ന് കാട്ടുപോത്തുകളെയും ജനവാസ മേഖലയിൽ നിന്ന് തുരത്തി.  കണ്ണൂർ ജില്ലയിലെ […]
Read more

കോഴിക്കോട് നാദാപുരത്ത് ഇരുനില കെട്ടിടം തകര്‍ന്ന് വീണു

കോഴിക്കോട്: നാദാപുരത്ത് ഇരുനില കോണ്‍ക്രീറ്റ് കെട്ടിടം തകര്‍ന്ന് വീണു. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടം ഉണ്ടായത്. കാലപഴക്കമുള്ള കെട്ടിടം കനത്ത മഴയെ തുടര്‍ന്ന് തകര്‍ന്ന് വീഴുകയായിരുന്നു. ഏകദേശം അന്‍പത് വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നു വീണത്. നാദാപുരം കല്ലാച്ചി സംസ്ഥാന പാതയില്‍ കസ്തൂരിക്കുളത്താണ് പഴക്കമുള്ള ഇരുനില കെട്ടിടം സ്ഥിതി ചെയ്യുന്നത്. സ്ഥലത്ത് ഫയര്‍ഫോഴ്‌സും പൊലീസും എത്തി കെട്ടിടാവശിഷ്ടങ്ങള്‍ മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.
Read more

നാദാപുരത്ത് സഹോദരങ്ങളെ വെട്ടി പരുക്കേല്‍പ്പിച്ച് ഒളിവില്‍പോയ പ്രതിക്കായി അന്വേഷണം ഊര്‍ജിതം

കോഴിക്കോട്: നാദാപുരത്ത് സഹോദരങ്ങളെ ആക്രമിച്ച് ഒളിവില്‍പോയ പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ് . ചുറക്കുനി ബഷീറാണ് സഹോദരങ്ങളെ വെട്ടി പരുക്കേല്‍പ്പിച്ച ശേഷം ഒളിവില്‍പോയത്. അലമാരയില്‍ സൂക്ഷിച്ച വാള്‍ ഉപയോഗിച്ചാണ് പ്രതി ആക്രമിച്ചത്. സമൂഹ മാധ്യമത്തില്‍ പ്രതി നടത്തിയ മോശം പരാമര്‍ശത്തെ കുറിച്ച് ചോദിക്കാനായി എത്തിയപ്പോഴാണ് സഹോദരങ്ങളായ നാസറിനും സലീമിനും വെട്ടേറ്റത്. ഇന്നലെ രാത്രിയാണ് സഹോദരങ്ങളായ ഊരം വീട്ടില്‍ നാസര്‍, സലീം എന്നിവര്‍ക്കാണ് വെട്ടേറ്റത്. അയല്‍വാസിയായ ചിറക്കുനി ബഷീര്‍ ആണ് വെട്ടിയത്. ഒളിവില്‍പ്പോയ പ്രതിക്കായി പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി.ഇയാള്‍ക്കെതിരെ […]
Read more

നാദാപുരത്ത് യുവതി ജീവനൊടുക്കിയ നിലയിൽ

കോഴിക്കോട് : നാദാപുരം തൂണേരിയില്‍ വിവാഹിതയായ യുവതിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഫിദ ഫാത്തിമയെയാണ് (22) പട്ടാണിയിലെ സ്വന്തം വീട്ടില്‍ ഫാനില്‍ കെട്ടി തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഫിദഫാത്തിമയുടെ വിവാഹം കഴിഞ്ഞിട്ട് ഒന്നരവര്‍ഷമായി. മുഹമ്മദ് ഇര്‍ഫാനാണ് ഫിദയുടെ ഭര്‍ത്താവ്. ഇന്നലെ ഉച്ചയോടെയാണ് ഫിദ ഭര്‍തൃവീട്ടില്‍ നിന്നും സ്വന്തം വീടായ തൂണേരിയിലെത്തിയത്. പിന്നാലെ തുങ്ങിമരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix