ഏഴിലംപാല പൂത്തു; മമ്പാട് എം.ഇ.എസ് കോളേജ് ക്യാമ്പസിൽ ചിത്രശലഭങ്ങളുടെ വർണവിരുന്ന്
മലപ്പുറം: ഏഴിലംപാല പൂത്തതോടെ മമ്പാട് എം.ഇ.എസ് കോളേജ് ക്യാമ്പസിൽ ചിത്രശലഭങ്ങളുടെ വർണ്ണവിസ്മയം . നീലക്കടുവ, അരളിശലഭം തുടങ്ങിയ വിഭാഗങ്ങളിൽപ്പെട്ട നൂറുകണക്കിന് ചിത്രശലഭങ്ങളാണ് പൂത്തുനിൽക്കുന്ന ഏഴിലംപാല മരങ്ങളിൽ കൂട്ടമായെത്തിയത്. മരച്ചില്ലകളിലും പൂക്കൾക്കിടയിലും കൂട്ടംകൂടിയിരിക്കുന്ന വർണശലഭങ്ങൾ ക്യാമ്പസിന് മനോഹരമായ കാഴ്ചയാണ് സമ്മാനിക്കുന്നത്. പ്രകൃതിസ്നേഹികൾക്കും വിദ്യാർഥികൾക്കും ഒരുപോലെ കൗതുകമാകുകയാണ് ഈ ശലഭവിരുന്ന്. ഏഴിലംപാല പൂക്കളുടെ സുഗന്ധവും തേനും ചിത്രശലഭങ്ങളെ വലിയ തോതിൽ ആകർഷിക്കുന്നുണ്ട്. തുലാവർഷത്തിന്റെ വരവോടെ പശ്ചിമഘട്ട മലനിരകളിലേക്ക് ചിത്രശലഭങ്ങളുടെ ദേശാടനം സജീവമാകാറുണ്ട്. പൂർവഘട്ടത്തിൽനിന്ന് പശ്ചിമഘട്ടത്തിലേക്ക് ദശലക്ഷക്കണക്കിന് നീലക്കടുവ, കോമൺ ക്രോ […]
Read more