മെഡിക്കല്‍ കോളേജിലെ തീപിടുത്തത്തിന് പിന്നില്‍ ബാറ്ററിയിലെ ഇന്റേണല്‍ ഷോര്‍ട്ടേജ്: പ്രാഥമിക റിപ്പോര്‍ട്ട് പുറത്ത്
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജിന്റെ ആത്യാഹിത വിഭാഗത്തില്‍ പുക പടര്‍ന്നത് ബാറ്ററിയിലെ ഇന്റേര്‍ണല്‍ ഷോര്‍ട്ടേജ് മൂലം സിപിയു യൂണിറ്റില്‍ തീപിടിച്ചതുകൊണ്ടാണെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. ബാറ്ററി സൂക്ഷിച്ച മുറിയില്‍നിന്നാണു കെട്ടിടത്തില്‍ പുക നിറഞ്ഞത്. യൂണിറ്റിലെ ഒരു ബാറ്ററി ചൂടായി വീര്‍ത്തതാണ് ഷോര്‍ട്ടേജിനു കാരണം. ഇതു പൊട്ടിത്തെറിക്കുകയും തീ മറ്റു ബാറ്ററികളിലേക്ക് പടര്‍ന്ന് അവയും പൊട്ടിത്തെറിക്കുകയായിരുന്നു. ഇത്തരത്തില്‍ 34 ലെഡ് ആസിഡ് ബാറ്ററികളാണ് കത്തിനശിച്ചത്. മറ്റിടങ്ങളിലേക്കു തീ വ്യാപിച്ചിരുന്നില്ല. ജില്ലാ ഫൊറന്‍സിക് വിഭാഗവും ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റും ചേര്‍ന്നാണ് പരിശോധന […]
Read more