Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: caste census

ജാതി സെന്‍സസ്: റിപ്പോര്‍ട്ടില്‍ തീരുമാനം മാറ്റിവെച്ച് കര്‍ണാടക

ബെംഗളൂരു: ജാതി സെന്‍സസ് റിപ്പോര്‍ട്ടില്‍ തീരുമാനം വീണ്ടും മാറ്റിവെച്ച് കര്‍ണാടക. വിഷയത്തില്‍ മന്ത്രിസഭ ഹ്രസ്വ ചര്‍ച്ച നടത്തിയിരുന്നു. മന്ത്രിമാര്‍ക്കിടയില്‍ കൂടുതല്‍ വിപുലമായ ചര്‍ച്ചകള്‍ക്ക് സാധ്യതയുളളതിനാൽ തീരുമാനം വീണ്ടും മാറ്റിവെച്ചത്. വിഷയത്തിൽ നിരവധി മന്ത്രിമാര്‍ മുഖ്യമന്ത്രിക്ക് ഉപദേശം നല്‍കിയെന്നും നിയമ മന്ത്രി എച്ച് കെ പാട്ടീല്‍ പറഞ്ഞു. പിന്നാക്ക വിഭാഗ ക്ഷേമമന്ത്രി വിവരങ്ങള്‍ അവതരിപ്പിച്ചു. മെയ് 15-നാകും അടുത്ത മന്ത്രിസഭാ യോഗം നടക്കുക. അടുത്ത മന്ത്രിസഭാ യോഗത്തില്‍ കൂടുതല്‍ ചര്‍ച്ചകളുണ്ടാകും.
Read more

രാജ്യത്ത് ജാതി സെൻസസ് നടത്താൻ കേന്ദ്രസർക്കാർ

രാജ്യത്ത് ജാതിസെൻസസ് നടത്താനുള്ള തീരുമാനവുമായി കേന്ദ്രസർക്കാർ. ദേശീയ ജനസംഖ്യാകണക്കെടുപ്പിനൊപ്പം ജാതി സെൻസസ്നടപ്പിലാക്കും. കോൺഗ്രസ് ജാതി സെൻസെസ് രാഷ്ട്രീയത്തിന് വേണ്ടി മാത്രമാണ് ഉപയോഗിച്ചതെന്ന് കേന്ദ്രമന്ത്രിസഭായോഗ തീരുമാനം വിശദീകരിച്ച് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന രാഷ്ട്രീയകാര്യ മന്ത്രിസഭാ സമിതി യോഗത്തിലാണ് ഈ തീരുമാനം. ബിഹാർ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് പുതിയ തീരുമാനം.
Read more

കര്‍ണാടകയില്‍ ഏകദേശം 91 ലക്ഷം പേര്‍ ന്യൂനപക്ഷ സമുദായത്തിലെന്ന് സംസ്ഥാന ജാതി സെന്‍സസ് റിപ്പോര്‍ട്ട്

കര്‍ണാടകയില്‍ സര്‍വേയില്‍ ഉള്‍പ്പെട്ട 5.98 കോടി വരുന്ന ജനസംഖ്യയില്‍ ഏകദേശം 91 ലക്ഷം പേര്‍ ന്യൂനപക്ഷ സമുദായങ്ങളില്‍പെട്ടവരാണെന്ന് സംസ്ഥാന ജാതി സെന്‍സസ് റിപ്പോര്‍ട്ട്. മുസ്ലിങ്ങളില്‍ 99 ഉപജാതികളുണ്ടെന്നും 57 ഉപജാതികള്‍ ഉള്‍പ്പെട്ട ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ ബ്രാഹ്‌മണര്‍ എന്നും വൊക്കാലിംഗ എന്നും സ്വയം വിശേഷിപ്പിച്ചവരുണ്ടെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. 2015-ല്‍ നടത്തിയ സര്‍വേ പ്രകാരം 76.99 ലക്ഷം മുസ്ലിങ്ങളാണുള്ളത്. ഇവര്‍ക്ക് നിലവില്‍ ഒബിസി ക്വാട്ടയില്‍ നിലവിലുള്ള കാറ്റഗറി 2 ബിയില്‍ നാല് ശതമാനം സംവരണമാണ് ലഭിക്കുന്നത്. 76.99 ലക്ഷം മുസ്ലിങ്ങളില്‍ […]
Read more

Recent News

Advertisement
WhiteswanTV Footer