Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: CCTV

ഇന്ത്യയില്‍ ചൈനീസ് ക്യാമറകളും നിരോധിക്കുന്നു; ലക്ഷ്യം ഡിജിറ്റല്‍ സുരക്ഷ

ഈ മാസം മുതല്‍ ചൈനീസ് നിര്‍മിത ഇന്റര്‍നെറ്റ് കണക്റ്റഡ് സിസിടിവി ക്യാമറകള്‍ക്ക് രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തുകയാണ്. സുരക്ഷാ കാരണങ്ങളാല്‍ ചൈനീസ് കമ്പനികള്‍ നിര്‍മിക്കുന്നതോ ചൈനീസ് ചിപ്പുകള്‍ ഉപയോഗിക്കുന്നതോ ആയ ക്യാമറകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സര്‍ട്ടിഫിക്കേഷന്‍ നല്‍കില്ല. ഇതോടെ ഇത്തരം ക്യാമറകള്‍ ഇന്ത്യയില്‍ വില്‍ക്കാന്‍ കഴിയാതെ വരും. ഇത്രയും കാലം ഇന്ത്യയിലെ സിസിടിവി വിപണിയുടെ വലിയൊരു ഭാഗം ചൈനീസ് കമ്പനികളാണ് കൈയടക്കിയിരുന്നത്. പുതിയ നിയന്ത്രണം വരുന്നതോടെ 25 മുതല്‍ 30 ശതമാനം മാത്രം വിപണി വിഹിതമുണ്ടായിരുന്ന സിപി പ്ലസ്, […]
Read more

കൊല്‍ക്കത്ത കൂട്ടബലാത്സംഗം; പെണ്‍കുട്ടിയെ വലിച്ചിഴയ്ക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ലോ കോളേജ് വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന്. കോളേജില്‍നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ വിദ്യാര്‍ഥിനിയുടെ പരാതിയിലെ ആരോപണങ്ങള്‍ സ്ഥിരീകരിക്കുന്നതായി പൊലീസ് അറിയിച്ചു. ഇരയായ വിദ്യാര്‍ഥിനിയെ പ്രതികള്‍ കോളേജിലെ സുരക്ഷാ ജീവനക്കാരന്റെ മുറിയിലേക്ക് വലിച്ചിഴയ്ക്കുന്നതാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്. മൂന്ന് പ്രതികളുടെയും സുരക്ഷാ ജീവനക്കാരന്റെയും ഇരയുടെയും നീക്കങ്ങള്‍ ലഭിച്ച ദൃശ്യങ്ങളിലുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.ലഭിച്ച ദൃശ്യങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു. കൂടാതെ വിദ്യാര്‍ഥി യൂണിയന്‍ മുറിയില്‍ നിന്നും ശുചിമുറിയില്‍ നിന്നും സുരക്ഷാ […]
Read more

മാനന്തവാടിയില്‍ വയോധികയെ കാണ്മാനില്ല; കാട്ടിലേക്ക് പോകുന്ന ദൃശ്യങ്ങള്‍ പുറത്ത്

കല്‍പ്പറ്റ: വയനാട് മാനന്തവാടിയില്‍ കാണാതായ വയോധികയുടെ ദൃശ്യങ്ങൾ പുറത്ത്. പിലാക്കാവ് മണിയന്‍കുന്ന് ഊന്നുകല്ലില്‍ ലീലയെയാണ് കഴിഞ്ഞ ദിവസം കാണാതായത്. സമീപത്തെ വനത്തിലേക്ക് ലീല പോകുന്ന ദൃശ്യങ്ങള്‍ വനം വകുപ്പിന്റെ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. തിങ്കളാഴ്ച വൈകിട്ട് നാലുമണിയോട് കൂടി വനത്തിലൂടെ പോകുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. ഞായറാഴ്ച വൈകിട്ടാണ് ലീലയെ കാണാതായത്. മാസങ്ങള്‍ക്ക് മുമ്പ് കടുവ പശുവിനെ കൊന്ന പ്രദേശമാണിത്. പ്രദേശത്ത് വനം വകുപ്പും പൊലീസും തിരച്ചില്‍ നടത്തുന്നു.
Read more

കോഴിക്കോട് നിർത്തിയിട്ട കാറിൽ നിന്ന് 40ലക്ഷം കവർന്നു

കോഴിക്കോട്: പൂവാട്ടു പറമ്പില്‍ നിര്‍ത്തിയിട്ട കാറില്‍ നിന്നും 40.25 ലക്ഷം രൂപ കവര്‍ന്നതായി പരാതി. ആനക്കുഴിക്കര സ്വദേശി റഹീസിന്റെ പണമാണ് നഷ്ടമായത്. മാര്‍ച്ച് 19 ന് പകല്‍ 3.10 നും നാല് മണിക്കും ഇടയിലാണ് മോഷണം നടന്നത്. കെഎല്‍ 11 ബിടി 2538 നമ്പര്‍ കാറിലാണ് പണം സൂക്ഷിച്ചിരുന്നത്. കാറിന്റെ മുന്‍വശത്തെ ഗ്ലാസ് തകര്‍ത്തായിരുന്നു മോഷണം. പണം ചാക്കിലാക്കിയാണ് കാറില്‍ സൂക്ഷിച്ചതെന്ന് റഹീസ് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ബൈക്കിലെത്തിയ രണ്ടു പേര്‍ ചാക്കുമായി പോകുന്ന സിസിടിവി […]
Read more

പാലക്കാട് വാഹനാപകടം; കാറില്‍ നിന്ന് മദ്യക്കുപ്പികള്‍ കണ്ടെടുത്തു

പാലക്കാട് കല്ലടിക്കോട് കാറും ലോറിയും കൂട്ടിയിടിച്ച് വന്‍ദുരന്തം. കാറിലുണ്ടായിരുന്ന അഞ്ച് യാത്രക്കാരും കൊല്ലപ്പെട്ടു. ഇന്നലെ രാത്രി പത്തരയോടെ കല്ലിക്കോട് വച്ച് കാര്‍ ലോറിയിലേക്ക് ഇടിച്ച് കയറിയാണ് അപകടമുണ്ടായത്. കോങ്ങാട് സ്വദേശികളായ വിഷ്ണു, വിജീഷ്, രമേഷ്, മണിക്കശേരി സ്വദേശി മുഹമ്മദ് അഫ്‌സല്‍, തച്ചമ്പാറ സ്വദേശി മഹേഷ് എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പൂര്‍ണമായും തകര്‍ന്ന കാര്‍ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. അമിത വേഗതയിലായിരുന്ന കാര്‍ ലോറിയിലേക്ക് വന്ന് ഇടിച്ച് കയറുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കാറില്‍ നിന്ന് മദ്യക്കുപ്പികള്‍ കണ്ടെടുത്തതായും അന്വേഷണം […]
Read more

നവീന്‍ ബാബു പ്രശാന്തനുമായി കൂടിക്കാഴ്ച്ച നടത്തുന്ന ദ്യശ്യങ്ങള്‍ പുറത്ത്

കണ്ണൂര്‍: കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബു പെട്രോള്‍ പമ്പിന് അനുമതി നല്‍കാന്‍ പണം വാങ്ങിയെന്ന് പരാതി ഉന്നയിച്ചപ്രശാന്തനുമായി കണ്ടുമുട്ടിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ഇരുവരും പള്ളിക്കരയിലെ ക്വാട്ടേഴ്സിന്റെ മുന്നില്‍വെച്ച് കണ്ടുമുട്ടുകയും സംസാരിക്കുകയും ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തു വന്നത്. നവീന്‍ ബാബുവിന്റെ ക്വാട്ടേഴ്സില്‍ പ്രശാന്തന്‍ എത്തിയെന്ന് ആരോപിക്കപ്പെടുന്ന ദിവസത്തെ ദ്യശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പെട്രോള്‍ പമ്പിന്റെ എന്‍ഒസി നല്‍കാന്‍ നവീന്‍ ബാബു 98,500 രൂപ ആവശ്യപ്പെട്ടതായാണ് പ്രശാന്തന്‍ പരാതി നല്‍കിയത്. ഒരു ലക്ഷം രൂപ നവീന്‍ ആവശ്യപ്പെട്ടെങ്കിലും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix