തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ ഭക്ഷണശാലയില്‍ മോഷണം; പ്രതി പിടിയില്‍
തിരുവനന്തപുരം:സെന്‍ട്രല്‍ ജയിലിലെ ഭക്ഷണശാലയില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍. പോത്തന്‍കോട് സ്വദേശി മുഹമ്മദ് അബ്ദുല്‍ ഹാദിയാണ് പിടിയിലായത്. ഇയാള്‍ കഫ്റ്റീരിയല്‍ നേരത്തെ ജോലി നോക്കിയിരുന്നു. മോഷണക്കേസില്‍ പ്രതിയായിരുന്ന ഇയാള്‍ ഈയിടെയാണ് ജയില്‍ മോചിതനായത്. ഒരാഴ്ച മുന്‍പായിരുന്നു ജയിലിലെ ഭക്ഷണ ശാലയില്‍ നിന്ന് നാലര ലക്ഷത്തോളം രൂപ മോഷണം പോയത്. അതീവ സുരക്ഷ മേഖലയിലായിരുന്നു മോഷണം നടന്നിരുന്നത്. ജയിലുമായി ബന്ധപ്പെട്ടവരാണ് മോഷണം നടത്തിയതെന്ന നിഗമനത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. താക്കോല്‍ സൂക്ഷിച്ചിരുന്ന ചില്ല് കൂട് തകര്‍ത്തതിന് […]
Read more

