ഛത്തീസ്ഗഢിലെ ട്രെയിൻ അപകടത്തിൽ 11 മരണം; രക്ഷാപ്രവർത്തനം പൂർത്തിയായി
റായ്‌പൂർ: ഛത്തീസ്ഗഢിലെ ബിലാസ്പൂരിൽ ഗുഡ്സ് ട്രെയിനും പാസഞ്ചർ ട്രെയിനും കൂട്ടിയിച്ചുണ്ടായ അപകടത്തിൽ 11 മരണം. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. അപകട സ്ഥലത്ത് രക്ഷാപ്രവർത്തനം പൂർത്തിയായിയെന്നാണ് റിപ്പോർട്ട്. കുടുങ്ങിക്കിടന്ന എല്ലാവരെയും രക്ഷപ്പെടുത്തിയെന്ന് റെയിൽവേ അറിയിച്ചു. ബിലാസ്പൂർ- കാട്നി സെക്ഷനിൽ ജയ്റാം നഗർ സ്റ്റേഷന് സമീപം ഇന്നലെ വൈകിട്ട് നാലോടെയായിരുന്നു അപകടം. ഒരേ ട്രാക്കിൽ മുന്നിൽ പോയ ഗുഡ്സ് ട്രെയിനിലേക്ക് കോർബ മെമു ഇടിച്ചുകയറുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇടിയുടെ ആഘാതത്തിൽ കോച്ചുകൾ പൂർണമായും തകർന്നിരുന്നു. റെയിൽവേ രക്ഷാ സംഘങ്ങൾ, ദേശീയ-സംസ്ഥാന ദുരന്ത […]
Read more