ഒൻപതുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതിയുടെ വധശിക്ഷ ശരിവച്ചു
കുവൈത്ത് സിറ്റി: ഒൻപതുവയസ്സുകാരനായ സിറിയൻ ബാലനെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ കുവൈത്ത് പൗരന് നേരത്തെ വിധിച്ച വധശിക്ഷ അപ്പീൽ കോടതി ശരിവച്ചു. മൈദാൻ ഹവല്ലിയിൽ ഈദ് നമസ്കാരത്തിനായി പുറത്തിറങ്ങിയ ബാലനെയാണ് പ്രതി തട്ടിക്കൊണ്ടുപോയത്. തുടർന്ന് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം റൗദ പ്രദേശത്തെ ഒരു സ്കൂളിന് മുന്നിൽ ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തിൽ ക്യാപിറ്റൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം അന്വേഷണം ആരംഭിച്ചു. 24 മണിക്കൂറിനുള്ളിൽ പ്രതിയെ പൊലീസ് പിടികൂടി. പ്രതിക്ക് നേരത്തെയും തട്ടിക്കൊണ്ടുപോകൽ, ലൈംഗികാതിക്രമം തുടങ്ങിയ കേസുകളിൽ ശിക്ഷ ലഭിച്ചിട്ടുണ്ടെന്ന് […]
Read more