കാബൂളിൽ സ്കൂളിന് സമീപം ഗ്രനേഡ് ആക്രമണം; 50 കുട്ടികൾക്ക് പരുക്ക്
കാബൂൾ: അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ സ്കൂളിന് സമീപമുണ്ടായ ഗ്രനേഡ് ആക്രമണത്തിൽ 50ഓളം കുട്ടികൾക്ക് പരുക്ക്. ഇന്ന് ഉച്ചയ്ക്കുശേഷമാണ് സ്ഫോടനം ഉണ്ടായതെന്നാണ് അഫ്ഗാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഷിയാ മുസ്‌ലിം വിഭാഗത്തിലെ ഹസാര വംശജർ കൂടുതലായി താമസിക്കുന്ന പ്രദേശത്താണ് ആക്രമണം ഉണ്ടായത്. നിരവധി കുട്ടികൾക്ക് പരുക്കേറ്റതായി കാബൂൾ പൊലീസ് വക്താവ് ഖാലിദ് സദ്രാൻ സ്ഥിരീകരിച്ചു. സംഭവത്തിൽ ഉന്നതതല അന്വേഷണം ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു. സ്കൂളിന് സമീപം കുട്ടികളെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തെ അഫ്ഗാനിസ്ഥാനിലെ ഐക്യരാഷ്ട്രസഭയുടെ പ്രത്യേക പ്രതിനിധി റിച്ചാർഡ് […]
Read more






