Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: chotta mumbai

‘ഛോട്ടാ മുംബൈ’; യുഎസ്എ റീ റിലീസ് പ്രഖ്യാപിച്ചു

മലയാള സിനിമയിലെ റീ റിലീസുകളില്‍ പ്രേക്ഷകരില്‍ ഏറ്റവും കൂടുതൽ ഓളമുണ്ടാക്കിയ ചിത്രമാണ് ഛോട്ടാ മുംബൈ. 18 വര്‍ഷങ്ങള്‍ക്കിപ്പുറം എത്തിയ ചിത്രം ജൂണ്‍ 6 നാണ് കേരളത്തിലെ തിയറ്ററുകളില്‍ എത്തിയത്. പാട്ടും നൃത്തവുമായാണ് യുവപ്രേക്ഷകര്‍ കേരളത്തിലെ തിയറ്ററുകളില്‍ ചിത്രം ആഘോഷമാക്കിയത്. ബെംഗളൂരുവിലും ചെന്നൈയിലും ചിത്രം പിന്നാലെ എത്തിയിരുന്നു. ഒപ്പം ഹൈദരാബാദില്‍ ഫാന്‍സ് ഷോയും നടന്നു. ഇപ്പോള്‍ വിദേശ റിലീസിന് ഒരുങ്ങുകയാണ് ചിത്രം. യുകെ, അയര്‍ലന്‍ഡ്, ഓസ്ട്രിയ, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവിടങ്ങളിലൊക്കെ ചിത്രം എത്തുമെന്ന് നേരത്തെ പ്രഖ്യാപിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ മറ്റൊരു […]
Read more

തലയുടെ വിളയാട്ടം; റീ റിലീസിലും ഛോട്ടാ മുംബൈ ആദ്യ ദിനം നേടിയത്

മലയാളത്തില്‍ നിന്നുള്ള റീ റിലീസുകളില്‍ ഏറ്റവുമധികം നേട്ടം ഉണ്ടാക്കിയിട്ടുള്ളത് മോഹന്‍ലാല്‍ ചിത്രങ്ങൾ തന്നെയാണ് അല്ലേ. സ്ഫടികവും ദേവദൂതനും മണിച്ചിത്രത്താഴുമൊക്കെ അത്തരത്തില്‍ രണ്ടാം വരവില്‍ പ്രേക്ഷകര്‍ കാര്യമായി കൈയടികള്‍ നല്‍കിയ ചിത്രങ്ങളായിരുന്നു. എന്നാല്‍ തിയറ്ററുകളിലെ ഉത്സവാന്തരീക്ഷമാണ് മാനദണ്ഡമെങ്കില്‍ മോഹന്‍ലാലിന്‍റെ ഏറ്റവും പുതിയ റീ റിലീസ് ഛോട്ടാ മുംബൈയെപ്പോലെ ഓളം ഉണ്ടാക്കിയ മറ്റൊരു ചിത്രമില്ല എന്ന് തന്നെ പറയാം. ഇന്നലെ ആയിരുന്നു ചിത്രത്തിന്‍റെ റീ റിലീസ്. ഇപ്പോഴിതാ റീ റിലീസിന്‍റെ ആദ്യ ദിനം ചിത്രം നേടിയ കളക്ഷന്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകളും […]
Read more

‘ഇത് ഒരു അനുഭവമാകും’: തലയെക്കുറിച്ച് മോഹന്‍ലാല്‍

അൻവർ റഷീദ് സംവിധാനത്തിൽ മോഹൻലാല്‍ നായകനായി വന്ന ഹിറ്റ് ചിത്രമാണ് ഛോട്ടാ മുംബൈ. 2007 ല്‍ പുറത്തെത്തിയ ഛോട്ടാ മുംബൈ 4 കെ ഡോള്‍ബി അറ്റ്മോസ് സാങ്കേതിക മികവോടെ വീണ്ടും തിയറ്ററുകളില്‍ എത്താനിരിക്കെ, പ്രഖ്യാപന വീഡിയോയുമായി മോഹന്‍ലാല്‍ രംഗത്തെത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയില്‍ ഛോട്ടാ മുംബൈ വീണ്ടും റിലീസ് ചെയ്യാന്‍ ഉള്ള ആരാധകരുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് വീണ്ടും റിലീസ് ചെയ്യുന്നത് എന്ന് മോഹന്‍ലാല്‍ പറയുന്നത്. റീമാസ്റ്റര്‍ ചെയ്ത പുതിയ പതിപ്പ് ശരിക്കും മികച്ച തീയറ്റര്‍ […]
Read more

റിലീസ് നീട്ടാൻ കാരണമെന്ത്?; പ്രതികരിച്ച് മണിയൻപിള്ള രാജു

അന്‍വര്‍ റഷീദിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ വാസ്‌കോ എന്ന ‘തല’ ആയി തകര്‍ത്താടിയ ചിത്രമാണ് ഛോട്ടാ മുംബൈ. നടന്റെ ജന്മദിനമായ മെയ് 21 ന് സിനിമ വീണ്ടും തിയേറ്ററുകളിൽ എത്തിക്കുന്നതിന് അണിയറപ്രവർത്തകർ പദ്ധതിയിട്ടിരുന്നത്. എന്നാൽ ഈ റീ റിലീസ് പിന്നീട് നീട്ടുകയുമുണ്ടായി. ഇപ്പോൾ ഛോട്ടാ മുംബൈ റീ റിലീസ് നീട്ടിയതിനെക്കുറിച്ച് സംസാരിക്കുകയാണ് നിർമാതാവായ മണിയൻപിള്ള രാജു. ‘മെയ് 21 ന് ലാലേട്ടന്റെ പിറന്നാളിന് ചോട്ടാ മുംബൈ ഇറക്കണമെന്നായിരുന്നു കരുതിയത്. എന്നാൽ തുടരും എല്ലായിടത്തും ഹൗസ്ഫുള്ളായി പോവുകയാണ്. മാത്രമല്ല 12 […]
Read more

തലയുടെ രണ്ടാം വരവിന് താമസം; നിരാശയോടെ ആരാധകര്‍

മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി അൻവർ റഷീദ് സംവിധാനം ചെയ്ത് 2007 ൽ റിലീസിനെത്തിയ ചിത്രമാണ് ചോട്ടാ മുംബൈ. 4 കെ ഡോള്‍ബി അറ്റ്മോസ് സാങ്കേതിക മികവോടെ വീണ്ടും തിയറ്ററുകളില്‍ എത്തുമെന്നും അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഏറെക്കാലമായി മോഹന്‍ലാല്‍ ആരാധകര്‍ ആവശ്യപ്പെടുന്ന റീ റിലീസുകളില്‍ ഒന്നാണ് ഈ ചിത്രം. മോഹന്‍ലാലിന്‍റെ വരുന്ന പിറന്നാള്‍ ദിനത്തില്‍ ചിത്രം തിയറ്ററുകളില്‍ എത്തുമെന്നാണ് നേരത്തെ പ്രചരിച്ചിരുന്നത്. അടുത്തിടെ ചിത്രത്തിന്‍റെ നിര്‍മ്മാതാവും നടനുമായ മണിയന്‍പിള്ള രാജുവും ഈ ഡേറ്റ് കണ്‍ഫേം ചെയ്‍തിരുന്നു. പിന്നീട് റീ റിലീസ് […]
Read more

റീ റിലീസിങ്ങിന് ഒരുങ്ങി ‘തലയും പിള്ളേരും’

അന്‍വര്‍ റഷീദിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായെത്തിയ ചിത്രം ഛോട്ടാ മുംബൈ റീ റിലീസിന് ഒരുങ്ങുന്നു. മെയ് 21 ന് മോഹൻലാലിന്റെ പിറന്നാൾ ദിനത്തിലായിരിക്കും ചിത്രം തിയേറ്ററിലെത്തുക എന്ന നേരെത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ ഔദ്യോഗികമായി മോഹന്‍ലാല്‍ തന്നെ ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ്. എക്കാലത്തെയും മികച്ച എന്റര്‍ട്ടെയിനര്‍ ആയിരുന്നു ഛോട്ടാ മുംബൈ ഒരിക്കൽ കൂടി തിയേറ്ററിൽ ആസ്വദിക്കാനുള്ള ആവേശത്തിലാണ് ആരാധകർ. വാസ്‌കോ ഡ ഗാമയായി മോഹൻലാൽ നിറഞ്ഞാടിയപ്പോൾ സ്‌ക്രീനിൽ പ്രതിനായകനായ നടേശന്‍ ആയി തിളങ്ങിയത് കലാഭവന്‍ മണിയായിരുന്നു. […]
Read more

Recent News

Advertisement
WhiteswanTV Footer