Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: cinema

“ടിക്കറ്റ് ഒരു ടോക്കൺ ” എന്ന സാമൂഹിക സന്ദേശവുമായി ബോളാഗോളം ജൂണിൽ തിയേറ്ററുകളിലെത്തും ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി.

ജുനൈസ് കാപ്പ് കഥയും തിരക്കഥയും എഴുതി സംവിധാനം നിർവഹിച്ചിരിക്കുന്നു. പദ്മശ്രീ ഐ എം വിജയന്റെ സോഷ്യൽ മീഡിയ പേജ് മുഖേനയാണ് പോസ്റ്റർ പുറത്തിറങ്ങിയത്. മലബാറിന്റെ മണ്ണിൽ പന്ത് തട്ടുമ്പോൾ ഉയരുന്നത് കളി ആവേശം മാത്രമല്ല,മനുഷ്യരുടെ സ്വപ്നങ്ങളും വേദനകളും ബന്ധങ്ങളും കൂടിയാണ്—ആ സ്പന്ദനങ്ങളെയാണ് ‘ബോളാഗോളം’ എന്ന ചലച്ചിത്രംഹൃദയസ്പർശിയായി പകർത്തുന്നത്. യുവ തലമുറയെ പരിവർത്തിപ്പിച്ച ഐസ്‌ലാന്റിനെക്കുറിച്ചുള്ള ബി.ബി.സി. ഡോക്യുമെന്ററിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, നാട്ടിലെ യഥാർത്ത സംഭവത്തെ ആസ്പദമാക്കി, മുത്തുവും തൊത്തുവും തമ്മിലുള്ള ആത്മബന്ധത്തിലൂടെ, കളി കാര്യമാകുന്ന ഒരു ഗ്രാമത്തിന്റെ […]
Read more

അന്‍സിബയുടെ പരാതി കേള്‍ക്കാന്‍ ‘അമ്മ’;നേരിട്ട് എത്താൻ നിർദ്ദേശം

എറണാകുളം: നടി അന്‍സിബ ഹസന്‍ നല്‍കിയ പരാതിയില്‍ നടപടി സ്വീകരിക്കാനൊരുങ്ങി അഭിനേതാക്കളുടെ സംഘടനയായ എഎംഎംഎ. നടന്‍ ടിനി ടോമിനെതിരായ പരാതിയുൾപ്പെടെ ജൂണ്‍ ഒന്നിനും മൂന്നിനും ഇടയില്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കാനാണ് അന്‍സിബയ്ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പരാതിയുമായി ബന്ധപ്പെട്ട തെളിവുകള്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിക്ക് മുന്നില്‍ സമര്‍പ്പിക്കണമെന്നും സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. തന്റെ പരാതി നിഷ്പക്ഷമായി പരിഗണിക്കണമെന്നും പ്രത്യേക സമിതി രൂപീകരിക്കണമെന്നും അന്‍സിബ ആവശ്യപ്പെട്ടു. രമേശ് പിഷാരടി, മാല പാര്‍വതി, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവര്‍ ഉള്‍പ്പെട്ട സമിതി വേണമെന്നാണ് അന്‍സിബയുടെ […]
Read more

അൻസിബ–ടിനി ടോം വിവാദം: വാട്‌സ്ആപ്പ് സന്ദേശങ്ങൾ പുറത്ത്

എറണാകുളം: നടി അൻസിബ ഹസനും നടൻ ടിനി ടോമും തമ്മിലുള്ള വിവാദത്തിൽ പുതിയ വഴിത്തിരിവ്. അൻസിബ ഉന്നയിച്ച ആരോപണങ്ങളെ സാധൂകരിക്കുന്ന തരത്തിലുള്ള വാട്‌സ്ആപ്പ് സന്ദേശങ്ങൾ പുറത്തുവന്നു. അൻസിബ നൽകിയ പരാതി “ഊള കേസ്” ആണെന്ന് ടിനി ടോം സന്ദേശത്തിൽ പറഞ്ഞതായി പുറത്തായ ചാറ്റിൽ. വിഷയത്തിൽ മുതിർന്ന താരങ്ങളെ ഉൾപ്പെടുത്തരുതെന്നും നിർമ്മാണ നിയന്ത്രകരായ രാജീവും രാജേഷും പറഞ്ഞ കാര്യങ്ങൾ പുറത്തുപറയുന്നില്ലെന്നും ടിനി ടോം സന്ദേശത്തിൽ പറയുന്നുണ്ട്. ഇതിന് അൻസിബ ശക്തമായ മറുപടി നൽകി. സംഘടനയിലെ ഒരു ഉപാധ്യക്ഷനെതിരെ സംയുക്ത […]
Read more

‘അമ്മ’യിലേത് സംഘടനയ്ക്കുള്ളിലെ പ്രശ്‌നം, സർക്കാർ തലത്തിലേക്ക് എത്തിയിട്ടില്ല: മന്ത്രി വിഷ്ണുനാഥ്

കൊല്ലം: താരസംഘടനയായ അമ്മയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി സാംസ്‌കാരിക മന്ത്രി പി.സി. വിഷ്ണുനാഥ്. നിലവിലെ പ്രശ്‌നങ്ങൾ സംഘടനയ്ക്കുള്ളിലേതാണ് എന്നും സർക്കാർ ഇടപെടേണ്ട സാഹചര്യം ഇതുവരെ ഉണ്ടായിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. ‘അമ്മ’യിലെ വിഷയങ്ങൾ സർക്കാർ നിരീക്ഷിച്ചുവരികയാണെന്നും ആവശ്യമായ ഘട്ടത്തിൽ സർക്കാർ ഇടപെടൽ ഉണ്ടാകുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. സംഘടനയിൽ നിന്ന് ഇതുവരെ ഔദ്യോഗിക പരാതി ലഭിച്ചിട്ടില്ലെന്നും മാധ്യമ വാർത്തകളിലൂടെയാണ് വിഷയത്തെക്കുറിച്ച് അറിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണയും വിഷയത്തിൽ പ്രതികരിച്ചു. ‘അമ്മ’യിലെ പ്രശ്‌നങ്ങൾ ഗൗരവമായി […]
Read more

‘അമ്മ’ വിവാദം: ആളുകൾ പറഞ്ഞ് ചിരിക്കുന്ന അവസ്ഥയിലെത്തിക്കാതെ പരിഹരിക്കണം: രമേഷ് പിഷാരടി

തിരുവനന്തപുരം: താരസംഘടനയായ അമ്മയിൽ ഉയർന്നിരിക്കുന്ന വിവാദത്തിൽ ഇടപെട്ട് നടനും എംഎൽഎയുമായ രമേഷ് പിഷാരടി. പരാതിക്കാരിയായ അൻസിബ ഹസൻ, ആരോപണവിധേയനായ ടിനി ടോം, സംഘടനാ പ്രസിഡന്റ് ശ്വേത മേനോൻ എന്നിവരുമായി സംസാരിച്ചതായി അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. പ്രശ്നങ്ങൾ പൊതുചർച്ചയാകാതെ എത്രയും വേഗം സംഘടനയുടെ ആഭ്യന്തര തലത്തിൽ പരിഹരിക്കണമെന്നാണ് മൂവരോടും ആവശ്യപ്പെട്ടതെന്ന് രമേഷ് പിഷാരടി പറഞ്ഞു. മുതിർന്ന അംഗങ്ങളുടെ നേതൃത്വത്തിൽ യോഗം ചേർന്നു ഏറ്റവും ഉചിതമായ നീതി നടപ്പാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. “കഷ്ടിച്ച് 500ഓളം അംഗങ്ങളുള്ള സംഘടനയായിട്ടും സിനിമാ സംഘടന […]
Read more

‘അമ്മ ‘ഓഫീസിൽ നടക്കുന്നതൊന്നും ഞാൻ അറിയുന്നില്ല: പ്രസിഡന്റ് ശ്വേതാ മേനോൻ

എറണാകുളം: ‘അമ്മ’ സംഘടനയുടെ ഓഫീസില്‍ നടക്കുന്നതെന്താണെന്ന് പ്രസിഡന്റായ തനിക്ക് പോലും അറിയില്ലെന്നും ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന്‍ കാര്യങ്ങള്‍ കൃത്യമായി അറിയിക്കാറില്ലെന്നും ശ്വേത ആരോപിച്ചു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഓഫീസില്‍ എന്താണ് നടക്കുന്നതെന്ന് അറിയുന്നില്ല. ജനുവരി മുതല്‍ ജനറല്‍ സെക്രട്ടറി കാര്യങ്ങള്‍ വ്യക്തമാക്കുന്നില്ല. എന്നെ ലക്ഷ്യമിടുന്നുണ്ടോ എന്ന് അറിയില്ല. അങ്ങനെയാണെങ്കില്‍ അത് നേരിടാന്‍ തയ്യാറാണ്, ശ്വേത കൂട്ടിച്ചേർത്തു. പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടാല്‍ അതിനും തയ്യാറാണെന്ന് ശ്വേത വ്യക്തമാക്കി. “അമ്മ പ്രസിഡന്റായത് തോല്‍ക്കാനല്ല. മാറിനില്‍ക്കാന്‍ പറഞ്ഞാല്‍ […]
Read more

ടിനി ടോമിനെതിരെ നിയമനടപടിക്കൊരുങ്ങി അന്‍സിബ

എറണാകുളം: അൻസിബ ഹസൻ നടന്‍ ടിനി ടോമിനെതിര നിയമനടപടിക്ക് ഒരുങ്ങുന്നതായി വ്യക്തമാക്കി. വ്യക്തിഹത്യ നടത്തിയതും “മതതീവ്രവാദി”, “ജിഹാദി” തുടങ്ങിയ പരാമര്‍ശങ്ങള്‍ നടത്തിയതുമാണ് പ്രധാന ആരോപണം. സംഭവത്തില്‍ നിയമോപദേശം തേടിയ അന്‍സിബയ്ക്ക് പരാതി നല്‍കിയാല്‍ കേസ് നിലനില്‍ക്കുമെന്ന സൂചന ലഭിച്ചതായും റിപ്പോര്‍ട്ടുണ്ട്. കേസില്‍ നടി നീന കുറുപ്പ് അടക്കമുള്ളവരെ സാക്ഷിയാക്കാനാണ് തീരുമാനം. “തന്നെ ജിഹാദിയെന്ന് വിളിച്ചു” എന്നാരോപിക്കുകയും അതാണ് താരസംഘടനയായ ”അമ്മ”യില്‍ നിന്ന് രാജിവെക്കാനുള്ള കാരണമെന്നും വ്യക്തമാക്കിയിരുന്നത്. ഇതിനിടെ, അന്‍സിബയുടെ ആരോപണങ്ങളെ ശക്തിപ്പെടുത്തുന്ന രീതിയില്‍ നീന കുറുപ്പും “അമ്മ”യില്‍ […]
Read more

ടിനിടോം അപമാനിച്ചു; അൻസിബയുടെ ആരോപണങ്ങൾ ശരിവച്ച് നീന കുറുപ്പ്

എറണാകുളം: നടൻ ടിനി ടോമിനെതിരെ നടി നീന കുറുപ്പ് ‘അമ്മ’ സംഘടനയിൽ നേരത്തെ തന്നെ പരാതി നൽകിയിരുന്നു. നടി അൻസിബ ഹസ്സൻ മാധ്യമങ്ങൾക്കു മുന്നിൽ ആരോപണം ഉന്നയിക്കുന്നതിന് മുമ്പാണ് പരാതി നൽകിയത്. മെയ് 12ന് നൽകിയ പരാതിയിൽ, ടിനി ടോമിന്റെ ആവർത്തിച്ചുള്ള അസഭ്യപരവും അംഗീകരിക്കാനാകാത്തതുമായ പെരുമാറ്റം അന്വേഷിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ‘അമ്മ’ കുടുംബ സംഗമത്തിന്റെ പരിശീലനത്തിനിടെ ടിനി ടോം പരസ്യമായി അപമാനിച്ചെന്നും അശ്ലീല പരാമർശങ്ങൾ നടത്തിയെന്നും നീന കുറുപ്പ് ആരോപിച്ചു. ശാരീരികമായി ആക്രമിക്കാൻ ശ്രമിച്ചുവെന്നും പരാതിയിൽ പറയുന്നു. സ്ത്രീത്വത്തെ […]
Read more

‘അമ്മ’ ഭരണസമിതി പിരിച്ചുവിടണം; രൂക്ഷ വിമർശനവുമായി മാല പാര്‍വതി

എറണാകുളം: താരസംഘടനയായ ‘അമ്മ’ യുടെ ഭരണസമിതി പിരിച്ചുവിടണമെന്ന് നടി മാല പാര്‍വതി ആവശ്യപ്പെട്ടു. സംഘടനയിലെ ആഭ്യന്തര തർക്കങ്ങൾ പൊതുസമൂഹത്തിന് മുന്നിൽ അപഹാസ്യമായ സാഹചര്യമുണ്ടാക്കിയെന്നും അവർ വിമർശിച്ചു. ശ്വേത മേനോനും കുക്കു പരമേശ്വരനും നിരാശപ്പെടുത്തിയെന്നും, ഇരുവരും സ്വയം മാറിനിൽക്കണമെന്നും മാല പാർവതി പറഞ്ഞു. ജനറൽ ബോഡി യോഗം വിളിച്ചുചേർത്ത് ഭരണ ചുമതല ഒഴിയണമെന്നും അവർ ആവശ്യപ്പെട്ടു. സംഘടനയുടെ പ്രസിഡന്റും ജനറൽ സെക്രട്ടറിയും രണ്ട് വഴിക്കാണെന്നും ഇത് സംഘടനയുടെ കെട്ടുറപ്പിനെ ബാധിച്ചുവെന്നും മാല പാർവതി പറഞ്ഞു. വനിതാ നേതൃത്വം വേണമെന്ന് […]
Read more

ജിഹാദി ആരോപണം എന്താണെന്ന് എനിക്കറിയില്ല അൻസിബ സഹോദരിയെ പോലെ:ടിനി ടോം

എറണാകുളം: നടി അൻസിബ അമ്മ സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്നു രാജിവെച്ചതിനെ തുടർന്നുണ്ടായ വിവാദത്തിൽ പ്രതികരണവുമായി നടൻ ടിനി ടോം. അമ്മയിൽ സജീവമായി പ്രവർത്തിക്കുന്ന വ്യക്തിയെന്ന നിലയിൽ തന്റെ വളർച്ച ചിലർ ഭയപ്പെടുന്നുവെന്നും പ്രവർത്തിക്കുന്നവരെ തകർക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്നും ടിനി ടോം ആരോപിച്ചു. അൻസിബയുടെ രാജിക്കു പിന്നാലെ നടത്തിയ തുറന്നുപറച്ചിലിൽ, ടിനി ടോം തന്നെക്കുറിച്ച് അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതായും “ജിഹാദി” എന്ന് വിളിച്ച് അധിക്ഷേപിച്ചതായും ആരോപിച്ചിരുന്നു. ഇതിന് മറുപടിയായാണ് ടിനി ടോമിന്റെ പ്രതികരണം. അൻസിബ എനിക്ക് സഹോദരിയെ […]
Read more
Advertisement
WhiteswanTV Footer