മധുബാല, ഇന്ദ്രൻസ് കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രം ‘ചിന്ന ചിന്ന ആസൈ’ റിലീസിന് ഒരുങ്ങുന്നു
മധുബാലയും ഇന്ദ്രൻസും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രം “ചിന്ന ചിന്ന ആസൈ” റിലീസിന് ഒരുങ്ങുന്നു. വർഷാ വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ്. ബാബുജി പ്രൊഡക്ഷൻസ് ബാനറിൽ അഭിജിത് ബാബുജിയാണ് നിർമ്മാണം. “എന്റെ നാരായണിക്ക്” എന്ന ശ്രദ്ധ നേടിയ ഹ്രസ്വചിത്രത്തിന് ശേഷം വർഷാ വാസുദേവ് ഒരുക്കുന്ന ഈ ചിത്രത്തിലൂടെ മധുബാല ശക്തമായ കേന്ദ്ര കഥാപാത്രവുമായി മലയാളത്തിലേക്ക് മടങ്ങിയെത്തുന്നു. മധുബാലയോടൊപ്പം ഇന്ദ്രൻസിന്റെ വേറിട്ട പ്രകടനവും ചിത്രത്തിന്റെ പ്രധാന ആകർഷണമായിരിക്കുമെന്നാണ് […]
Read more