Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: cinema

ആസിഫ് അലി നായകനാകുന്ന ചിത്രം ‘ഹൗഡിനി’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കൊച്ചി: മാജിക് പ്രമേയമായി ജി. പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം “ഹൗഡിനി – ദി കിംഗ് ഓഫ് മാജിക്” ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയതോടെ ശ്രദ്ധേയമാകുന്നു. ചിത്രത്തിൽ ആസിഫ് അലി ശക്തമായ പ്രകടനം കാഴ്ചവെക്കുന്നതായാണ് പോസ്റ്റർ നൽകുന്ന സൂചന. മാജിക്കിനൊപ്പം ആക്ഷനും ഇമോഷനും പ്രധാനമായുള്ള കഥയാണ് ചിത്രത്തിന്റേതെന്ന് സംവിധായകൻ പ്രജേഷ് സെൻ അറിയിച്ചു. ജി. പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം, അദ്ദേഹത്തിന്റെ മുൻകാല ഹിറ്റുകളായ ക്യാപ്റ്റൻ, വെള്ളം, മേരി ആവാസ് സുനോ, […]
Read more

പേട്രിയറ്റ് നാളെ തിയേറ്ററുകളിലേക്ക്; താരസംഗമ ചിത്രത്തിന് ഉയർന്ന പ്രതീക്ഷ

കൊച്ചി: മലയാള സിനിമാപ്രേമികളിൽ വലിയ പ്രതീക്ഷ ഉയർത്തി ഒരു ബിഗ് റിലീസ് നാളെ തിയേറ്ററുകളിലെത്തുന്നു. ഏറെക്കാലത്തിന് ശേഷം മുൻനിര താരങ്ങൾ ഒന്നിക്കുന്ന ചിത്രമെന്ന നിലയിൽ സിനിമയ്ക്ക് വൻ പ്രേക്ഷക ശ്രദ്ധയാണ് ലഭിക്കുന്നത്. ചിത്രം നിർമ്മിച്ചിരിക്കുന്നത് പ്രമുഖ നിർമ്മാതാവാണ്. വിവിധ തലമുറകളിലെ താരങ്ങളും സാങ്കേതിക പ്രവർത്തകരും ഒന്നിക്കുന്ന പ്രോജക്ട് എന്ന നിലയിൽ സിനിമയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ആരാധകരിൽ വലിയ ആവേശം സൃഷ്ടിച്ചിരിക്കുന്ന ചിത്രം ബോക്‌സ് ഓഫിസിൽ മികച്ച വിജയം നേടുമെന്ന പ്രതീക്ഷയിലാണ് സിനിമാലോകം. റിലീസിന് മുന്നോടിയായി സാമൂഹികമാധ്യമങ്ങളിലടക്കം വലിയ […]
Read more

ഷാജി കൈലാസ് ചിത്രത്തിൽ ജോജുവിനൊപ്പം മാസ് ആക്ഷൻ വിരുന്നൊരുക്കാൻ അർജുൻ അശോകനും

​മലയാള സിനിമയിലെ ആക്ഷൻ ചിത്രങ്ങളുടെ തമ്പുരാൻ ഷാജി കൈലാസും കരുത്തുറ്റ പ്രകടനങ്ങളിലൂടെ ജനപ്രിയനായ ജോജു ജോർജും ആദ്യമായി ഒന്നിക്കുന്ന ‘വരവ്’ എന്ന ചിത്രത്തിന്റെ ചിത്രീകരണം വിജയകരമായി പൂർത്തിയായിരിക്കുകയാണ്. ഈ കംപ്ലീറ്റ് ആക്ഷൻ എന്റർടെയ്‌നറിൽ ജോജുവിനൊപ്പം തന്നെ തുല്യ പ്രാധാന്യമുള്ള ഒരു പ്രധാന കഥാപാത്രമായി അർജുൻ അശോകനും എത്തുന്നു എന്നതാണ് പ്രേക്ഷകർക്കിടയിലെ പ്രധാന ആകർഷണം. വേറിട്ട ലുക്കിലും വേഷപ്പകർച്ചയിലും അർജുൻ അശോകൻ ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുമ്പോൾ ഷാജി കൈലാസ്-ജോജു ജോർജ് കോമ്പിനേഷന്റെ കരുത്ത് ഇരട്ടിയാകുമെന്നാണ് അണിയറ പ്രവർത്തകർ നൽകുന്ന […]
Read more

നെഗറ്റീവ് കമന്റിട്ടയാൾക്ക് ഹാറ്റ്‌സ്മിത്തിന്റെ ‘കുറിക്കു കൊള്ളുന്ന’ മറുപടി

സംഗീത ലോകത്ത് തന്റെ വ്യക്തിമുദ്ര പതിപ്പിച്ച ഗായകനും സംഗീത സംവിധായകനുമായ ഹാറ്റ്‌സ്മിത്ത് സോഷ്യൽ മീഡിയയിലെ നെഗറ്റീവ് കമന്റിന് നൽകിയ മറുപടി വൈറലാകുന്നു. ഹാറ്റ്‌സ്മിത്ത് തന്നെ ഒരുക്കി തരംഗമായി മാറിയ ‘വാനില ചെടിയേ’ എന്ന ഗാനം ഉൾപ്പെടുത്തി അദ്ദേഹം നിരന്തരം റീലുകൾ പോസ്റ്റ് ചെയ്യുന്നതിനെ പരിഹസിച്ചയാൾക്കാണ് താരം കൃത്യമായ മറുപടി നൽകിയത്. പാട്ട് കൊള്ളാമെന്നും എന്നാൽ ഇനിയെങ്കിലും ഇത് നിർത്തിക്കൂടെയെന്നുമുള്ള പരിഹാസത്തിന് പിന്നിലെ പച്ചയായ യാഥാർത്ഥ്യങ്ങൾ അക്കമിട്ടു നിരത്തിയാണ് രജത് പ്രകാശ് എന്ന ഹാറ്റ്‌സ്മിത്ത് പ്രതികരിച്ചത്. ഈ ലോകത്ത് […]
Read more

കാതോട് കാതോരം ഒഴുകുന്ന ആ സ്വരമാധുര്യം; നഗ്മ മുതൽ സുസ്മിത സെൻ വരെ നീളുന്ന സരിത എന്ന അഭിനയ വിസ്മയം

മലയാളിയുടെ ഓർമ്മകളിൽ ഇന്നും കാതോട് കാതോരം എന്ന ചിത്രത്തിലെ നീണ്ട മുടിയഴിച്ചിട്ട്, പ്രണയം തുളുമ്പുന്ന കണ്ണുകളുമായി പുഴപോലെ ഒഴുകിനീങ്ങുന്ന ഒരു രൂപമുണ്ട്. മേരി എന്ന ആ കഥാപാത്രത്തെ അവിസ്മരണീയമാക്കിയ ആന്ധ്രാക്കാരി സരിത, അന്നുവരെയുള്ള നായികാ സങ്കൽപ്പങ്ങളെ പാടേ പൊളിച്ചെഴുതിയ നായികയായിരുന്നു. നാല് ഭാഷകളിലായി 250-ലധികം ചിത്രങ്ങളിൽ അഭിനയിച്ച് തെന്നിന്ത്യൻ സിനിമയുടെ നെടുംതൂണായി മാറിയ സരിത, കേവലം ഒരു നടി എന്നതിനപ്പുറം അവിശ്വസനീയമായ സിദ്ധിയുള്ള ഒരു ഡബ്ബിംഗ് ആർട്ടിസ്റ്റ് കൂടിയാണെന്നത് പലർക്കും ഒരു പുതിയ അറിവാകാം. എണ്ണമറ്റ പുരസ്കാരങ്ങളും […]
Read more

ത്രീ ഇഡിയറ്റുകൾ വീണ്ടും വരുന്നു; ഇന്ത്യൻ സിനിമയെ ആവേശത്തിലാക്കി ‘ത്രീ ഇഡിയറ്റ്സ് 2’ വരുന്നുവെന്ന് ആമിർ ഖാൻ

ഇന്ത്യൻ സിനിമാ ചരിത്രത്തിലെ എക്കാലത്തെയും വലിയ ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നായ ‘ത്രീ ഇഡിയറ്റ്സിനെ’ മലയാളി പ്രേക്ഷകർ ഉൾപ്പെടെയുള്ള സിനിമാ പ്രേമികൾ നെഞ്ചിലേറ്റിയത് അതിലെ സൗഹൃദത്തിന്റെയും വിദ്യാഭ്യാസ സമ്പ്രദായത്തോടുള്ള കലഹത്തിന്റെയും പേരിലായിരുന്നു. ചേതൻ ഭഗതിന്റെ ‘ഫൈവ് പോയിന്റ് സംവൺ’ എന്ന നോവലിനെ ആസ്പദമാക്കി രാജ്‍കുമാർ ഹിരാനി ഒരുക്കിയ ആ വിസ്മയം റിലീസ് ചെയ്ത് വർഷങ്ങൾ പിന്നിടുമ്പോഴും അതിലെ റാഞ്ചോയും ഫർഹാനും രാജുവും ഇന്നും നമ്മുടെ ഇടയിലുണ്ട്. ഇപ്പോഴിതാ ഇന്ത്യൻ സിനിമയെ ഒന്നടങ്കം ആവേശത്തിലാഴ്ത്തിക്കൊണ്ട് ആ ഇഡിയറ്റുകൾ വീണ്ടും വരുന്നു എന്ന […]
Read more

ഷാജി കൈലാസ് ചിത്രം ‘വരവ്’ റിലീസിനൊരുങ്ങുന്നു

മാസ് ആക്ഷൻ സിനിമകളുടെ സംവിധായകൻ ഷാജി കൈലാസ് ഒരുക്കുന്ന പുതിയ ചിത്രമായ ‘വരവ്’ പ്രേക്ഷക ശ്രദ്ധ നേടുന്നു. ജോജു ജോർജ് നായകനായി എത്തുന്ന ഈ പൂർണ ആക്ഷൻ ചിത്രത്തിൽ അർജുൻ അശോകനും പ്രധാന വേഷത്തിലെത്തുന്നു. മുരളി ഗോപിയും ചിത്രത്തിന്റെ ഭാഗമാണ്. സിനിമയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങിയിട്ടുണ്ട്. ജോജു ജോർജും ഷാജി കൈലാസും ഒന്നിക്കുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതയും ‘വരവ്’ക്ക് ഉണ്ട്. ശക്തമായ ആക്ഷൻ ചിത്രമായി ഒരുക്കുന്ന ഈ പ്രോജക്റ്റ് ഓൾഗാ പ്രൊഡക്ഷൻസ് ബാനറിൽ നൈസി റെജിയാണ് […]
Read more

വിവാഹവാഗ്ദാനം നൽകി കോടികളുടെ തട്ടിപ്പ്: ബിഗ് ബോസ് താരം അഷു റെഡ്ഡിക്കെതിരെ കേസ്

ഹൈദരാബാദ്: ടോളിവുഡ് സിനിമാ ലോകത്തെയും ബിഗ് ബോസ് ആരാധകരെയും ഒരുപോലെ ഞെട്ടിച്ചുകൊണ്ട്, പ്രമുഖ നടി അഷു റെഡ്ഡിക്കെതിരെ കോടികളുടെ സാമ്പത്തിക തട്ടിപ്പ് കേസ് രജിസ്റ്റർ ചെയ്തിരിക്കുകയാണ്. യുകെയിൽ സോഫ്റ്റ്‌വെയർ എൻജിനീയറായ യുവാവിനെ വിവാഹ വാഗ്ദാനം നൽകി മോഹിപ്പിച്ച് ഒൻപത് കോടിയിലധികം രൂപയും ആഡംബര വസ്തുക്കളും തട്ടിയെടുത്തു എന്ന ഗുരുതരമായ പരാതിയിലാണ് ഹൈദരാബാദിലെ സെൻട്രൽ ക്രൈം സ്റ്റേഷൻ (സിസിഎസ്) പോലീസ് ഇപ്പോൾ നടപടിയെടുത്തിരിക്കുന്നത്. ബിഎൻഎസ് സെക്ഷൻ 318 പ്രകാരം വഞ്ചനാക്കുറ്റമാണ് നടിക്കും കുടുംബാംഗങ്ങളായ മൂന്ന് പേർക്കുമെതിരെ ചുമത്തിയിരിക്കുന്നത്. സിനിമയെ […]
Read more

ദേശസ്‌നേഹവും ആക്ഷനും നിറച്ച് ജയസൂര്യ; ഓപ്പറേഷൻ ത്രാൾ ഫസ്റ്റ് ലുക്ക് പുറത്ത്

മലയാള സിനിമയിൽ തന്റെ വ്യത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ട് വിസ്മയിപ്പിക്കുന്ന ജയസൂര്യയെ നായകനാക്കി പ്രശസ്ത സംഗീത സംവിധായകൻ രതീഷ് വേഗ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ഓപ്പറേഷൻ ത്രാൾ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ജമ്മു കശ്മീരിലെ ത്രാളിൽ ഇന്ത്യൻ സൈന്യവും ഭീകരരും തമ്മിൽ നടന്ന യഥാർത്ഥ ഏറ്റുമുട്ടലുകളെ ആസ്പദമാക്കി ഒരുക്കുന്ന ഈ ചിത്രം ഒരു ഇൻവെസ്റ്റിഗേറ്റീവ് ആക്ഷൻ ത്രില്ലറാണ്. നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ (എൻ.ഐ.എ) പ്രവർത്തനങ്ങളുടെയും രാജ്യസുരക്ഷയുടെയും പശ്ചാത്തലത്തിൽ മുന്നോട്ട് പോകുന്ന ചിത്രം വലിയ ആവേശത്തോടെയാണ് […]
Read more

ദൃഢത്തിൽ ഷെയ്ൻ നിഗം വീണ്ടും പോലീസ് യൂണിഫോമിൽ എത്തുന്നു

ഷെയ്ൻ നിഗം വീണ്ടും പോലീസ് യൂണിഫോമിൽ എത്തുന്ന ‘ദൃഢം’ എന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ വിശേഷങ്ങൾ മലയാള സിനിമാ പ്രേമികൾക്കിടയിൽ വലിയ ചർച്ചയായിരിക്കുകയാണ്. നവാഗതനായ മാർട്ടിൻ ജോസഫ് രചനയും സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രത്തിലെ പ്രധാന കഥാപാത്രമായ എസ്.ഐ വിജയ് രാധാകൃഷ്ണന്റെ ക്യാരക്ടർ വീഡിയോ പുറത്തുവന്നതോടെ ആരാധകർ വലിയ ആവേശത്തിലാണ്. മെയ് എട്ടിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യാനൊരുങ്ങുന്ന ഈ ചിത്രം, ഷെയ്ൻ നിഗത്തിന്റെ കരിയറിലെ തന്നെ മറ്റൊരു വഴിത്തിരിവാകുമെന്നാണ് കരുതപ്പെടുന്നത്. ഷെയ്ൻ നിഗം അഭിനയിച്ച ‘കൊറോണ […]
Read more
Advertisement
WhiteswanTV Footer