Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

തിയേറ്ററുകളിൽ ‘അതിരടി’ പൂരം; ചിരിയും ആക്ഷനുമായി ബേസിലും ടൊവിനോയും വിനീതും, ബോക്സ് ഓഫീസിൽ വൻ കുതിപ്പ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ലയാള സിനിമ കാത്തിരുന്ന ആ കംപ്ലീറ്റ് മാസ് കോമഡി ക്യാമ്പസ് ഫെസ്റ്റിവൽ ചിത്രം ‘അതിരടി’ തിയേറ്ററുകളിൽ വൻ തരംഗം സൃഷ്ടിക്കുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരം ആറരയ്ക്ക് കേരളത്തിലെ നൂറോളം സ്‌ക്രീനുകളിൽ നടന്ന പ്രീമിയർ പ്രദർശനങ്ങൾ മുതൽ തന്നെ ചിത്രത്തിന് ആവേശോജ്ജ്വലമായ പ്രേക്ഷക പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആദ്യ ഷോ കഴിഞ്ഞപ്പോൾ മുതൽ ഒരേ സ്വരത്തിൽ ‘ബ്ലോക്ക്ബസ്റ്റർ എന്റർടെയ്നർ’ എന്നാണ് പ്രേക്ഷകരും നിരൂപകരും ചിത്രത്തെ വിശേഷിപ്പിക്കുന്നത്. ആഗോള റിലീസായി റെഗുലർ പ്രദർശനം ആരംഭിച്ചതോടെ കേരളത്തിലെ തിയേറ്ററുകൾ അക്ഷരാർത്ഥത്തിൽ ആഘോഷപ്പറമ്പുകളായി മാറിക്കഴിഞ്ഞു.

റിലീസ് ദിനത്തിൽ തന്നെ ബോക്സ് ഓഫീസിനെ വിറപ്പിക്കുന്ന പ്രകടനമാണ് ചിത്രം കാഴ്ചവെക്കുന്നത്. പ്രമുഖ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമായ ബുക്ക് മൈ ഷോയിൽ മണിക്കൂറിൽ 12,000-ത്തിലധികം ടിക്കറ്റുകൾ വിറ്റഴിക്കപ്പെടുന്ന രീതിയിലാണ് ചിത്രം ട്രെൻഡ് ചെയ്യുന്നത്. മിനിറ്റുകൾക്കുള്ളിൽ ഷോകളെല്ലാം ഹൗസ്ഫുൾ ആയി മാറുകയാണ്. ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവരുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ആഗോള ഓപ്പണിംഗിനാണ് ചിത്രം സാക്ഷ്യം വഹിക്കുന്നത്. കേരളത്തിന് പുറമെ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലും വിദേശത്തും ഗംഭീര തുടക്കമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ആദ്യദിനം തന്നെ 10 കോടിക്ക് മുകളിൽ ആഗോള കളക്ഷൻ നേടുന്ന മലയാള ചിത്രങ്ങളുടെ മുൻനിര പട്ടികയിൽ അതിരടി ഇടംപിടിക്കുമെന്ന് ഉറപ്പായിട്ടുണ്ട്.

മുടങ്ങിക്കിടക്കുന്ന ഒരു കോളേജ് ഫെസ്റ്റിവൽ വീണ്ടും നടത്താൻ അരയും തലയും മുറുക്കി ഇറങ്ങുന്ന ‘സാം കുട്ടി’ എന്ന കേന്ദ്രകഥാപാത്രമായാണ് ബേസിൽ ജോസഫ് ചിത്രത്തിലെത്തുന്നത്. സാം കുട്ടിയുടെ ശ്രമങ്ങൾക്ക് എതിരെ, മുൻ ഗുണ്ടയും ഗായകനുമായ ‘ശ്രീക്കുട്ടൻ’ എന്ന കഥാപാത്രമായി ടൊവിനോ തോമസ് കൂടി എത്തുന്നതോടെ തിയേറ്ററുകളിൽ ചിരിയുടെയും ആക്ഷന്റെയും വെടിക്കെട്ടിന് തിരി കൊളുത്തുകയാണ്. ഇവർക്കൊപ്പം വിനീത് ശ്രീനിവാസനും ഷാൻ റഹ്മാനും കൂടി ചേരുന്നതോടെ ചിത്രം പ്രേക്ഷകർക്ക് ഒരു കംപ്ലീറ്റ് ഫൺ പാക്കേജ് സമ്മാനിക്കുന്നു. വിറിയ ഷിബു, സരിൻ ഷിഹാബ് എന്നിവരാണ് ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിഷ്ണു അഗസ്ത്യ, ദർശന രാജേന്ദ്രൻ, ജിയോ ബേബി, വിനീത് തട്ടിൽ എന്നിവരും ഒട്ടേറെ പുതുമുഖങ്ങളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. ചിത്രത്തിലെ പാട്ടുകളെല്ലാം ഇതിനകം തന്നെ സൂപ്പർ ഹിറ്റുകളായി തിയേറ്ററുകളിൽ വലിയ ഓളം സൃഷ്ടിക്കുന്നുണ്ട്.

യുവ പ്രേക്ഷകരെയും കുടുംബ പ്രേക്ഷകരെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന ഈ ചിത്രം ബേസിൽ ജോസഫിന്റെ ആദ്യ നിർമ്മാണ സംരംഭം കൂടിയാണ്. ഡോ. അനന്തു എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഡോ. അനന്തു എസും, ബേസിൽ ജോസഫ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ബേസിൽ ജോസഫും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ബേസിൽ ജോസഫ് സംവിധാനം ചെയ്ത ഹിറ്റ് ചിത്രം ‘മിന്നൽ മുരളി’യുടെ രചയിതാക്കളിൽ ഒരാളായ അരുൺ അനിരുദ്ധന്റെ ആദ്യ സംവിധാന സംരംഭമാണ് അതിരടി. മിന്നൽ മുരളിക്ക് ശേഷം ടൊവിനോ തോമസ്, ബേസിൽ ജോസഫ്, സമീർ താഹിർ, അരുൺ അനിരുദ്ധൻ എന്നിവർ വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

സംവിധായകനും ഛായാഗ്രാഹകനുമായ സമീർ താഹിറും ടൊവിനോ തോമസുമാണ് ചിത്രത്തിന്റെ കോ-പ്രൊഡ്യൂസർമാർ. പോൾസൺ സ്കറിയയും അരുൺ അനിരുദ്ധനും ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തിയിട്ടുണ്ട്. ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ആണ് ചിത്രം ഗൾഫിൽ വിതരണത്തിന് എത്തിച്ചത്.
സാമുവൽ ഹെൻറി ഛായാഗ്രഹണം നിർവ്വഹിച്ച ചിത്രത്തിന്റെ സംഗീത സംവിധാനം വിഷ്ണു വിജയ് ആണ്. ചമൻ ചാക്കോ എഡിറ്റിംഗും, മാനവ് സുരേഷ് പ്രൊഡക്ഷൻ ഡിസൈനും നിർവ്വഹിച്ചിരിക്കുന്നു. മഷർ ഹംസ കോസ്റ്റ്യൂമും, റൊണക്സ് സേവ്യർ മേക്കപ്പും, നിക്സൺ ജോർജ് സൗണ്ട് ഡിസൈനും കൈകാര്യം ചെയ്തിരിക്കുന്നു.

സുഹൈൽ കോയയാണ് വരികൾ എഴുതിയത്. ആന്റണി തോമസ് പ്രൊഡക്ഷൻ കൺട്രോളറായും, നിഖിൽ രാമനാഥ്, അമൽ സേവ്യർ മനക്കത്തറയിൽ എന്നിവർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സായും പ്രവർത്തിച്ചു. ഐഡൻചാർട്ട്സ് ഫിനാൻസ് കൺട്രോളറും, മൈൻഡ്സ്റ്റെയിൻ സ്റ്റുഡിയോസ് വിഎഫ്എക്സും കൈകാര്യം ചെയ്തിരിക്കുന്നു. സുകു ദാമോദർ, സോഹിൽ എന്നിവരാണ് ചീഫ് അസോസിയേറ്റ് ഡയറക്ടർമാർ. രോഹിത് കെ സുരേഷ് സ്റ്റിൽസും, സർക്കാസനം ടൈറ്റിൽ ഡിസൈനും, റോസ്റ്റഡ് പേപ്പർ പബ്ലിസിറ്റി ഡിസൈനും നിർവ്വഹിച്ച ചിത്രത്തിന്റെ പിആർഒ വൈശാഖ് സി വടക്കെവീട്, ജിനു അനിൽകുമാർ എന്നിവരാണ്.

shafi sali

മുഹമ്മദ് ഷാഫി സ്വദേശം- കോട്ടയം. 2026 ഫെബ്രുവരി 15 മുതൽ വൈറ്റ്‌സ്വാൻ ടിവിയുടെ ഭാഗമാണ്. നിലവിൽ ന്യൂസ് എഡിറ്റർ. 2022-ൽ മാധ്യമ പ്രവർത്തനം ആരംഭിച്ചു. 'യുടോക്ക്' (YouTalk) എന്ന സ്ഥാപനത്തിൽ സബ് എഡിറ്റർ. പിന്നീട് 'ന്യൂസ് എറൗണ്ട് മലയാളം' എന്ന ഓൺലൈൻ സ്ഥാപനത്തിൽ സീനിയർ സബ് എഡിറ്റർ. വിദ്യാഭ്യാസ യോഗ്യത: ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ- സഫ ആർട്‌സ് ആൻഡ് സയൻസ് കോളേജ്. സിനിമ, രാഷ്ട്രീയം, ഇന്റർനാഷണൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റർവ്യൂകളും ചർച്ചകളും ചെയ്യുന്നു. വിഷ്വൽ, ഡിജിറ്റൽ മീഡിയകളിൽ പ്രവർത്തനപരിചയം. E MAIL: shafisappi969@gmail.com

Recent News

Advertisement
WhiteswanTV Footer