Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഷാൻ കേച്ചേരി കഥയെഴുതി സംവിധാനം ചെയ്യുന്ന “സ്വച്ഛന്ദമൃത്യു” മെയ് 15-ന് പ്രദർശനത്തിനെത്തുന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ശിവജി ഗുരുവായൂർ, ജയരാജ് വാര്യർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
ഷാൻ കേച്ചേരി കഥയെഴുതി സംവിധാനം ചെയ്യുന്ന “സ്വച്ഛന്ദമൃത്യു ” മെയ് പതിനഞ്ചിന് പ്രദർശനത്തിനെത്തുന്നു. ദയാവധം പ്രമേയമാക്കി അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ജയകുമാർ,കോട്ടയം സോമരാജ്, ഡോക്ടർ സൈനുദ്ദീൻ പട്ടാഴി, ഖുറേഷി ആലപ്പുഴ, അഷ്റഫ്, നജ്മൂദ്ദീൻ,ശ്രീകല ശ്യാം കുമാർ, മോളി കണ്ണമാലി,ശയന ചന്ദ്രൻ,അർച്ചന,ധന്യ തുടങ്ങിയവരും അഭിനയിക്കുന്നു. വൈഡ് സ്ക്രീൻ മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ മനോജ് ഗോവിന്ദൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശ്യാം കുമാർ നിർവഹിക്കുന്നു.


സുധിന്‍ലാൽ,നജ്മൂദ്ദീൻ,ഷാൻ എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു.
ജൊഫി തരകൻ,ഷഹീറ നസീർ എന്നിവരുടെ വരികൾക്ക് നിഖിൽ മോഹൻ,നവനീത് എന്നിവർ സംഗീതം പകരുന്നു.എഡിറ്റർ-ഷിനോ ഷാബി. പ്രൊഡക്ഷൻ കൺട്രോളർ-ദീപു എസ് കുമാർ, കല-സാബു എം രാമൻ, മേക്കപ്പ്-അശ്വതി,വസ്ത്രാലങ്കാരം-വിനു ലാവണ്യ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-വിഷ്ണു കലഞ്ഞൂർ, സ്റ്റിൽസ്-ശ്യാം ജിത്തു,
ഡിസൈൻ-സൂരജ് സുരൻ,വിതരണം-72 ഫിലിംസ്,ഇതിൻസ്. പി ആർ ഒ-എ എസ് ദിനേശ്.

Recent News

Advertisement
WhiteswanTV Footer