Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: cinema

കേരള മന:സാക്ഷിയെ നടുക്കിയ സംഭവം; “ഒരുമ്പെട്ടവൻ ” ട്രെയിലർ പുറത്തിറങ്ങി

“ഒരുമ്പെട്ടവൻ ” ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി. ഇന്ദ്രൻസ്, ജാഫർ ഇടുക്കി, ജോണി ആന്റണി, ഡയാന ഹമീദ്,ബേബി കാശ്മീര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുജീഷ് ദക്ഷിണകാശി,ഹരിനാരായണൻ കെ എം എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി മൂന്നിന് പ്രദർശനത്തിനെത്തുന്നു. ചിത്രത്തിൽ സുധീഷ്, ഐ എം വിജയൻ, സുനിൽ സുഖദ, സിനോജ് വർഗ്ഗീസ്, കലാഭവൻ ജിന്റോ, ശിവദാസ് കണ്ണൂർ, ഗൗതം ഹരിനാരായണൻ, സുരേന്ദ്രൻ കാളിയത്ത്, സൗമ്യ മാവേലിക്കര, അപർണ്ണ ശിവദാസ്, വിനോദ് ബോസ് തുടങ്ങിയവർ അഭിനയിക്കുന്നു. ദക്ഷിണ […]
Read more

ഐഎഫ്എഫ്കെയിൽ ഇന്ന്

തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ അഞ്ചാം ദിനവും പ്രദർശനത്തിന് എത്തുന്നത് 67 സിനിമകൾ. രാജ്യാന്തര മത്സര വിഭാഗത്തിൽ ഏഴ് ചിത്രങ്ങളും ലോക സിനിമ വിഭാഗത്തിൽ 23 ചിത്രങ്ങളും ഫെസ്റ്റിവൽ ഫേവറിറ്റ്സ് വിഭാഗത്തിൽ 7 ചിത്രങ്ങളും മലയാളം സിനിമ ടുഡേ വിഭാഗത്തിൽ 4 ചിത്രങ്ങളും അടക്കം സിനിമകളുടെ നീണ്ട നിരതന്നെ ഇന്ന് ചലച്ചിത്ര പ്രേമികൾക്ക് മുന്നിലെത്തും. മലയാളം ക്ലാസിക് ചിത്രം ‘നീലക്കുയിൽ’, ഐഎഫ്എഫ്‌കെ ജൂറി അധ്യക്ഷയായ ആഗ്‌നസ് ഗൊദാർദ് ഛായാഗ്രഹണം നിർവഹിച്ച ‘ബ്യൂ ട്രവെയ്ൽ’ തുടങ്ങി 6 ചിത്രങ്ങളുടെ […]
Read more

ഗായകന്‍ മുഹമ്മദ് റാഫിയുടെ ജീവിതം സിനിമയാക്കാന്‍ ഒരുങ്ങുന്നു

പ്രശസ്ത ഗായകന്‍ മുഹമ്മദ് റാഫിയുടെ ജീവിതം സിനിമയാക്കാന്‍ ഒരുങ്ങുന്നു. പ്രിയ ഗായകന്റെ മകന്‍ ഷാഹിദ് റാഫിയാണ് ഗോവയില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഇക്കാര്യം പ്രഖ്യാപിച്ചത്. ചിത്രം സംവിധാനം ചെയ്യുന്നതിനായി ഉമേഷ് ശുക്ലയുമായി ചര്‍ച്ചയിലാണെന്നും ഷാഹിദ് പറഞ്ഞു. മുഹമ്മദ് റാഫിയുടെ നൂറാം ജന്മദിനം ആഘോഷിക്കുന്ന 2024 ഡിസംബര്‍ 24 ന് ബയോപിക് ഔദ്യോഗികമായി പ്രഖ്യാപിക്കും. മകന്‍ റാഫി സാബിന്റെ ഗാനങ്ങളും ബയോപികിന്റെ ഭാഗമായിരിക്കുമെന്നും ഷാഹിദ് പരിപാടിയില്‍ അറിയിച്ചു. ഹിന്ദി സിനിമയ്ക്ക് നല്‍കിയ മഹത്തായ സംഭാവനകള്‍ക്ക് മുഹമ്മദ് റാഫിയ്ക്ക് […]
Read more

‘കാന്താര’ സിനിമയിലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു

ബംഗളൂരു: കാന്താര സിനിമയിലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു. സംഭവത്തില്‍ ആറ് പേര്‍ക്കാണ് പരുക്കേറ്റത്. കൊല്ലൂരിനടുത്തുള്ള ജഡ്കലില്‍ വച്ച് ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്. 20 പേര്‍ സഞ്ചരിച്ച മിനിബസ് തലകീഴായി മറിയുകയായിരുന്നു. കാന്തരയുടെ രണ്ടാം ഭാഗത്തിലെ ജൂനിയര്‍ ആര്‍ടിസ്റ്റുകളാണ് വാഹനത്തിലുണ്ടായിരുന്നത്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read more

സം​ഗീത സംവിധായകൻ എആർ റഹ്മാൻ വിവാഹമോചിതനാകുന്നു

സം​ഗീത സംവിധായകൻ എആർ റഹ്മാനും ഭാര്യ സൈറ ബാനുവും വേർപിരിയുന്നു. വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. അഭിഭാഷക മുഖേന സൈറയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ 29 വർഷം നീണ്ടുനിന്ന ദാമ്പത്യ ജീവിതമാണ് ഇരുവരും അവസാനിപ്പിച്ചത്. 1995 ലാണ് റഹ്‌മാനും സൈറ ബാനുവും വിവാഹിതരായത്. രണ്ട് പേരും തമ്മിലുള്ള പ്രശ്‍നങ്ങൾ പരിഹരിക്കാനാകുന്നില്ലെന്നും അതുകൊണ്ടാണ് ഏറെ പ്രയാസത്തോടെ ആണെങ്കിലും പിരിയുക എന്ന തീരുമാനത്തിൽ എത്തിയത് എന്നാണ് സൈറയുടെ പ്രസ്താവന. പിന്നാലെ വിവാഹമോചന വാർത്തകളിൽ പ്രതികരണവുമായി എആർ റഹ്മാനും രംഗത്ത് […]
Read more

ദുർഗയ്ക്ക് വിട; ഓർമയായി ഉമാ ദാസ് ഗുപ്ത

ഉമാ ദാസ് ഗുപ്ത, അങ്ങനെ പറഞ്ഞാൽ ഒരുപക്ഷെ പെട്ടന്ന് ആളെ മനസിലായെന്ന് വരില്ല. പഥേർ പാഞ്ചാലിയിലെ ദുർഗ, അതായിരിക്കും ഉമാ ദാസ് ഗുപ്‌തക്ക് സാധരണ പ്രേക്ഷകർക്കിടയിലുള്ള ഐഡന്റിറ്റി. ലെജൻഡ് സിനിമ സംവിധായകൻ സത്യജിത് റേയുടെ ക്ലാസിക് സിനിമ പഥേർ പാഞ്ചാലിയിലെ ദുർഗ എന്ന കൗമാരക്കാരി പെൺകുട്ടി ആയിട്ടാണ് ചലച്ചിത്ര ലോകം ഉമയെ ഓർമ്മിക്കുന്നത്. പാതയുടെ പാട്ട് അല്ലെങ്കിൽ പഥേർ പാഞ്ചാലി എന്ന സത്യജിത് റേയുടെ ആദ്യ സിനിമയിലേക്കെത്തിപ്പെടുമ്പോൾ അഭിനയമേതും അറിയാത്ത, യാതൊരുവിധ സിനിമ നാടക പാരമ്പര്യവുമില്ലാത്ത പെൺകുട്ടിയായിരുന്നു […]
Read more

29 -ാമത് ഐ എഫ് എഫ് കെ മീഡിയ സെല്ലിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

29 -ാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളയുടെ മീഡിയ സെല്ലിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. 2024 ഡിസംബർ 13 മുതൽ 20 വരെയാണ് ഫിലിം ഫെസ്റ്റിവൽ നടക്കുക. അതിന് മുന്നോടിയായാണ് മീഡിയ സെല്ലിലേക്ക് ജേർണലിസം മാസ് കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥികളിൽ നിന്നും കോഴ്സ് പൂർത്തിയാക്കിയവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നത്. 28 വയസാണ് പ്രായപരിധി. അപേക്ഷ cifra@chalachitraacademy.org എന്ന വിലാസത്തിൽ നവംബർ 15 നുള്ളിൽ സമർപ്പിക്കണം. ഡിസംബർ 2 ന് ആരംഭിക്കുന്ന മീഡിയ സെല്ലിലേക്ക് നവംബർ 17 ന് നടക്കുന്ന […]
Read more

‘ഹലോ മമ്മൂക്ക… സുഖമാണോ?’ ; ദുൽഖറിന്റെ ഫോണിൽ നിന്ന് വീഡിയോ കോളുമായി ബാലയ്യ

ദുൽഖർ സൽമാന്റെ ഫോണിൽ നിന്ന് മലയാളത്തിന്റെ മെഗാസ്റ്റാറിനെ വീഡിയോ കോൾ ചെയ്ത് തെലുങ്ക് സൂപ്പർസ്റ്റാർ ബാലയ്യ. ‘ലക്കി ഭാസ്കർ എന്ന തന്റെ പുതു ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ബാലയ്യ അവതരിപ്പിക്കുന്ന അൺസ്റ്റോപ്പബിൾ എൻ.ബി.കെ എന്ന അഭിമുഖ പരിപാടിയിലെത്തിയതിരുന്നു ദുൽഖർ. അഭിമുഖത്തിന്റെ പ്രൊമോ റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം തന്നെ മില്യൺ കാഴചക്കാരാണ് വീഡിയോ യൂട്യൂബിൽ കണ്ടതും ആവേശത്തിലായതും. ദുൽഖറും ബാലയ്യയും തമ്മിലുള്ള സംഭാഷണങ്ങൾക്കിടയിൽ ദുൽഖറിന്റെ ഫോണിൽ നിന്ന് ബാലയ്യ മമ്മൂട്ടിയെ വീഡിയോ കോൾ ചെയ്യുകയും സുഖവിവരം അന്വേഷിക്കുകയും ചെയ്തു. […]
Read more

സര്‍പ്രൈസ് ഒളിപ്പിച്ച് പ്രഭാസ് ചിത്രം കല്‍ക്കി 2898 എഡി ഒരുങ്ങുന്നു

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രഭാസിന്റെ കല്‍ക്കി 2898 എഡി.ഞായറാഴ്ച കല്‍ക്കി 2898 എഡി ചിത്രത്തിന്റെ വമ്പന്‍ ഒരു അപ്‌ഡേറ്റ് പ്രതീക്ഷിക്കാമെന്ന് ട്രേഡ് അനലിസ്റ്റ് രമേഷ് ബാല ട്വീറ്റ് ചെയ്യുന്നു.പ്രമോഷണല്‍ ക്യാമ്പെയ്‌നായുള്ള ഒരു സര്‍പ്രൈസായിരിക്കും ഇത് എന്നുമാണ് രമേഷ് ബലയുടെ ട്വീറ്റ്.നെറ്റ്ഫ്‌ലിക്‌സിനാണ് കല്‍ക്കി 2898 എഡിയുടെ ഒടിടി റൈറ്റ്‌സ്. ഇതിഹാസ കാവ്യമായ മഹാഭാരത കാലത്ത് തുടങ്ങുന്നതായിരിക്കും കല്‍ക്കി 2898 എഡിയുടെ പ്രമേയമെന്ന് സംവിധായകന്‍ നാഗ് അശ്വിന്‍ വ്യക്തമാക്കിയിരുന്നു.അവസാനിക്കുന്നത് 2898 എഡിയിലുമായിരിക്കുമെന്നും വ്യക്തമാക്കിയ സംവിധായകന്‍ നാഗ് അശ്വിന്‍ പ്രഭാസ് […]
Read more

‘ചിത്തിനി’ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

അമിത്ത് ചക്കാലക്കല്‍,വിനയ് ഫോര്‍ട്ട്,മോക്ഷ(കള്ളനും ഭഗവതിയും ഫെയിം),പുതുമുഖങ്ങളായ ആരതി നായര്‍,എനാക്ഷി എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന’ചിത്തിനി’എന്ന സിനിമയുടെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ റിലീസായി.ബിഗ് ബഡ്ജറ്റില്‍,ഹൊറര്‍ ഫാമിലി ഇമോഷണല്‍ ത്രില്ലര്‍ വിഭാഗത്തിലൊരുങ്ങുന്ന’ചിത്തിനി ‘ ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷന്‍സാണ് നിര്‍മ്മിക്കുന്നത്.ഈസ്റ്റ് കോസ്റ്റ് നിര്‍മ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ് ‘ചിത്തിനി’. മലമ്പുഴ, കവ, ധോണി ഫോറസ്റ്റ്, പുതുശ്ശേരി, ചിങ്ങഞ്ചിറ,കൊടുമ്പ്, വാളയാര്‍,ചിറ്റൂര്‍, തത്തമംഗലം,കൊല്ലങ്കോട്, കലാമണ്ഡലം തുടങ്ങി പാലക്കാടും പരിസര പ്രദേശങ്ങളിലുമായി നിരവധി ലൊക്കേഷനുകളിലായി ചിത്രീകരണം പൂര്‍ത്തിയാക്കിയ ഈ ചിത്രത്തിന്റെ പോസ്റ്റ് […]
Read more
Advertisement
WhiteswanTV Footer