സംവിധായകനും കൂട്ടാളിക്കുമെതിരെ പീഡനപരാതിയുമായി സഹസംവിധായിക
കൊച്ചി: സഹ സംവിധായികയെ പീഡിപ്പിച്ചെന്ന പരാതിയില്‍ സംവിധായകനും കൂട്ടാളിക്കുമെതിരെ കേസ്. മാവേലിക്കര സ്വദേശിനിയാണ് പരാതിയുമായി എത്തിയിരിക്കുന്നത്. സംവിധായകന്‍ സുരേഷ് തിരുവല്ല, സുഹൃത്ത് വിജിത്ത് വിജയകുമാര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. മരട് പൊലീസിനാണ് ഇവര്‍ പരതി നല്‍കിയിരിക്കുന്നത്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തും വിവാഹ വാഗ്ദാനം നല്‍കിയും പീഡിപ്പിച്ചുവെന്നാണ് പരാതി. വിജിത്ത് സിനിമാ മേഖലയിലെ സെക്‌സ് റാക്കറ്റിന്റെ കണ്ണിയാണെന്ന് പരാതിക്കാരി ആരോപിക്കുന്നു.
Read more

